Get Updates
Get notified of breaking news, exclusive insights, and must-see stories!

'സുധാകരന് മറുപടി ഇല്ല, ഇതൊക്കെ ജനങ്ങൾ മനസിലാക്കട്ടെ'; പ്രതികരിച്ച് രമേശ് ചെന്നിത്തല

തിരുവനന്തപുരം: ദുരിതാശ്വാസനിധിയിലേക്ക് പണം നൽകിയതിനെ വിമർശിച്ച കെ പി സി സി അധ്യക്ഷൻ കെ സുധാകരന് മറുപടിയില്ലെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇതൊക്കെ ജനങ്ങൾ മനസിലാക്കട്ടെ. വയനാട്ടിലെ ജനങ്ങളുടെ വേദന ഞാൻ നേരിട്ട് കണ്ട് മനസിലാക്കിയതാണ് . ഹൃദയഭേദകമാണ് അവിടുത്തെ അവസ്ഥ. അവരെ സഹായിക്കേണ്ടത് തന്റെ കടമയാണെന്നും ചെന്നിത്തല വൺ ഇന്ത്യ മലയാളത്തോട് പറഞ്ഞു.

'എനിക്ക് ഇതിനോടൊന്നും പ്രതികരണമില്ല. ജനങ്ങൾ ഇതൊക്കെ മനസിലാക്കട്ടെയെന്നേ പറയാനുള്ളൂ. വയനാട്ടിൽ ഞാൻ ഒരു ദിവസം ഉണ്ടായിരുന്നു. ഹൃദയബേധകമായ അവസ്ഥയാണ് അവിടെ. 400 ഓളം പേർ മരിച്ചു. നൂറുകണക്കിന് പേർ ആശുപത്രിയിലാണ്. ആയിരങ്ങളാണ് ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നത്. അവിടെയുള്ളവരെ സഹായിക്കേണ്ടത് എന്റെ കടമയാണ്. അതുകൊണ്ടാണ് ദുരിതാശ്വാനിധിയിലേക്ക് ശമ്പളം നൽകിയത്', ചെന്നിത്തല പറഞ്ഞു.

chennithalasudhakaran-1

ഇടതുപക്ഷത്തിന്‍റെ കയ്യില്‍ മാസ ശമ്പളം കൊടുക്കേണ്ട കാര്യമില്ലെന്നും കോൺഗ്രസിന് പണം സ്വരൂപിക്കാൻ ഫോറമുണ്ടെന്നുമായിരുന്നു ചെന്നിത്തലയ്ക്കെതിരായ കെ സുധാകരന്റെ വിമർശനം. 'സർക്കാരിന് പണം കൊടുക്കണമെന്ന് ആരും പറഞ്ഞിട്ടില്ല, പാർട്ടിക്ക് അതിന്റേതായ ഫോറം ഉണ്ട്. പാർട്ടിയുടെ എല്ലാ ഘടകങ്ങളും വയനാടിന് വേണ്ടി പ്രവർത്തിക്കുന്നുണ്ടല്ലോ. അങ്ങനെ പണം ഇടതുപക്ഷത്തിന്റെ കൈയ്യിൽ കൊടുക്കേണ്ട കാര്യമൊന്നും ഇല്ല. രമേശ് ചെന്നിത്തല അത് ചെയ്തിട്ടുണ്ടെങ്കിൽ അത് അത്ര..', മുഴുമിപ്പിക്കാതെ സുധാകരൻ പറഞ്ഞു.

അതേസമയം സർക്കാരിനെ വിമർശിക്കാനുള്ള സമയമല്ല ഇതെന്നും ദുരിതാശ്വാസനിധിയിലേക്ക് പണം നൽകണമെന്നുമായിരുന്നു പ്രതിപക്ഷനേതാവ് വിഡി സതീശൻ പറഞ്ഞത്. 'മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കരുതെന്ന് ഞാന്‍ ആഹ്വാനം ചെയ്തതായി സി.പി.എം ഹാന്‍ഡിലുകളില്‍ പ്രചരണമുണ്ടായി. അതിനെതിരെ ഡി.ജി.പിക്ക് പരാതി നല്‍കിയിട്ടുണ്ട്. 2018ലെ പ്രളയത്തിലുണ്ടായ ദുരനുഭവമാണ് ദുരിതാശ്വാസ നിധിക്കെതിരെ പറയാന്‍ ജനങ്ങളെ പ്രേരിപ്പിക്കുന്നത്. അങ്ങനെ പറയുന്നവരെ അറസ്റ്റു ചെയ്തിട്ട് കാര്യമില്ല. ദുരാതാശ്വാസ നിധി സംബന്ധിച്ച് സര്‍ക്കാര്‍ കുറച്ചു കൂടി വ്യക്തത വരുത്തുകയാണ് വേണ്ടത്. വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുന്ന പണം പ്രത്യേക അക്കൗണ്ടിലായിരിക്കുമെന്നും എത്ര തുക കിട്ടിയെന്നും എത്ര തുക ചിലവഴിച്ചെന്നും വെളിപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞാല്‍ മതി.

ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കരുതെന്ന് ഞങ്ങള്‍ ആരും പറഞ്ഞിട്ടില്ല. രമേശ് ചെന്നിത്തലയും വി.എം സുധീരനും ഉള്‍പ്പെടെ ഞങ്ങളുടെ പാര്‍ട്ടിയിലെ എത്രയോ പേരാണ് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയത്. യു.ഡി.എഫ് പാര്‍ലമെന്ററി പാര്‍ട്ടിയില്‍ ആലോചിച്ച് എല്ലാവരും ഒന്നിച്ച് പണം നല്‍കുന്നതിനെ കുറിച്ചാണ് ആലോചിക്കുന്നത്. ശമ്പളം നല്‍കുന്നത് പ്രതീകാത്മകമാണ്. അത് മറ്റുള്ളവരെ കൊടുക്കാന്‍ പ്രേരിപ്പിക്കലാണ്. എന്തുതരത്തിലുള്ള സഹായവും നല്‍കാന്‍ തയാറാണ്. ഭക്ഷണം, മരുന്ന് ഉള്‍പ്പെടെ എന്ത് സഹായവും എത്തിക്കാമെന്ന് കല്‍പറ്റ എം.എല്‍.എ ടി. സിദ്ധിഖിന് ഉറപ്പ് നല്‍കിയിട്ടുണ്ട്', അദ്ദേഹം പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+