കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വനിത ബിൽ നടപ്പിലാക്കൽ, മിനിമം വരുമാനം... കേരളത്തിലത്തിയ രാഹുൽ ഗാന്ധിയുടെ പ്രഖ്യാപനങ്ങൾ ഇങ്ങനെ...

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
രാഹുൽ ഗാന്ധിയുടെ വാഗ്ദാനങ്ങൾ ഇങ്ങനെ | Oneindia Malayalam

ദില്ലി: ചരിത്ര പരമായ പ്രഖ്യാപനങ്ങളുമായാണ് കഴിഞ്ഞ ദിവസം കോൺഗ്രസ് ദേശീയ അധ്യക്ഷൻ രംഗത്തെത്തിയത്. ചൊവ്വാഴ്ച വീണ്ടും മറ്റൊരു പ്രഖ്യാപനവുമായി അദ്ദേഹം എത്തിയിരിക്കുകയാണ്. രാജ്യത്ത് കോൺഗ്രസ് അധികാരത്തിലെത്തിയാലുള്ള ആദ്യ നടപടി വനിത സംവരണ ബിൽ പാസാക്കലായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കൊച്ചിയിൽ കോൺഗ്രസ് നേതൃത്വസംഗമ വേദിയിലാണ് അദ്ദേഹം പ്രഖ്യാപനവുമായി രംഗത്തെത്തിയത്.

<strong>കൊച്ചിയെ ഇളക്കി മറിച്ച് രാഹുൽ ഗാന്ധി, വേദിയിൽ സ്ത്രീകൾ ഇല്ലാത്തതിൽ അതൃപ്തി</strong>കൊച്ചിയെ ഇളക്കി മറിച്ച് രാഹുൽ ഗാന്ധി, വേദിയിൽ സ്ത്രീകൾ ഇല്ലാത്തതിൽ അതൃപ്തി

രാജ്യത്ത് കോൺഗ്രസ് അധികാരത്തിലെത്തിയാൽ മിനിമം വരുമാനം അവകാശമാക്കി മാറ്റും. തൊഴിലുറപ്പിന്റെ തുടർച്ചയാണിത്. തുക എല്ലാ പാവങ്ങളുടെയും ബാങ്ക് അക്കൗണ്ടുകളിൽ എത്തിക്കുമെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി. കഴിഞ്ഞ നാലര വർഷത്തെ ഭരണത്തിൽ മോദി സർക്കാർ കർഷകരെ ദ്രോഹിച്ചതിന് 2019ൽ അധികാരത്തിൽ ഞങ്ങൾ വരുമ്പോൾ പരിഹാരമാകുമെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.

Rahul Gandhi


ജിഎസ്ടിക്കെതിരെയും അദ്ദേഹം കൊച്ചിയിൽ ആഞ്ഞടിച്ചു. 2019ൽ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാൽ ഈ ഗബ്ബർസിങ് നികുതി സമ്പ്രദായം പൊളിച്ചെഴുതുമെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിലെ സിപിഎമ്മും ബിജെപിയും ജനങ്ങളെ ഭിന്നിപ്പിക്കാനാണു ശ്രമിക്കുന്നത്. കേരളത്തിലെ ചെറുപ്പക്കാർക്ക് സംരക്ഷണം കൊടുക്കുക എന്ന കാര്യം അവരുടെ പരിഗണനയിലില്ലെന്നും രാഹുൽ ഗാന്ധി ആരോപിച്ചു.

കർഷകർക്കു വേണ്ടി അവർ എന്താണു ചെയ്തത്. കേന്ദ്രത്തിൽ പ്രധാനമന്ത്രിയോടു ചോദിച്ച അതേ കാര്യങ്ങളാണു കേരള സർക്കകാരിനോടും ചോദിക്കുന്നത്. ഒരുമിച്ച് പ്രവർത്തിച്ചാൽ മാത്രമേ രാജ്യവും കേരളവും വളരുകയുള്ളൂവെന്നും അദ്ദേഹം വയക്തമാക്കി. ജ്യത്തെ എല്ലാ സംവിധാനങ്ങളും വിഭജിക്കപ്പെടുകയാണ്. ഇവരെ ഒരുമിപ്പിച്ചു നിർത്താൻ ശേഷി കോൺഗ്രസിനു മാത്രമാണെന്നും രാഹുൽ വ്യക്തമാക്കി.

English summary
Congress president Rahul Gandhi, today, said that his party will pass the Women's Reservation Bill if voted to power in 2019 Lok Sabha poll. While addressing a rally in Kerala's Cochin, Rahul Gandhi said, "We will ensure that in every election, many more youngsters and women participate. We want to see women in positions of leadership and I know leaders of Kerala are extremely capable."
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X