ബിജെപി ഓഫീസ് പരിസരത്ത് വന്‍ ആയുധ ശേഖരം; കണ്ണൂരില്‍ റെയ്ഡ്, വാര്‍ത്തയാക്കി ദേശീയ മാധ്യമങ്ങള്‍

 • Posted By: വിശ്വനാഥന്‍
Subscribe to Oneindia Malayalam

കണ്ണൂര്‍: ബിജെപി ജില്ലാ കമ്മിറ്റി ഓഫീസ് പരിസരത്ത് നിന്ന് വന്‍ ആയുധ ശേഖരം കണ്ടെത്തി. വിവരം ലഭിച്ചതിനെ തുടര്‍ന്ന പോലീസ് നടത്തിയ പരിശോധനയിലാണ് ആയുധങ്ങള്‍ കണ്ടെത്തിയത്.

കണ്ണൂരിലെ കവിത തിയേറ്ററിന് സമീപമുള്ള ബിജെപി ജില്ലാ കമ്മിറ്റി ഓഫീസിന് അടുത്താണ് ആയുധങ്ങള്‍ കണ്ടെത്തിയത്. വാളുകളും ഇരുമ്പു ദണ്ഡുകളും കണ്ടെടുത്തവയില്‍പ്പെടും.

06

ഒരു എസ് കത്തി, രണ്ട് വടിവാളുകള്‍, ആറ് ദണ്ഡുകള്‍ എന്നിവയാണ് കിട്ടിയത്. ഒളിപ്പിച്ചുവച്ച നിലയിലായിരുന്ന ആയുധങ്ങള്‍. കോര്‍പറേഷന്റെ ശുചീകരണ തൊഴിലാളികളാണ് ആയുധങ്ങള്‍ ആദ്യം കണ്ടത്.

ഇവര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി. കൂടുതല്‍ ഭാഗങ്ങളില്‍ പരിശോധന നടത്തി. കണ്ണൂര്‍, പാനൂര്‍ ഭാഗങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പോലീസ് റെയ്ഡ് നടത്തിയിരുന്നു. ഇന്ത്യ ടുഡെ ഉള്‍പ്പെടെയുള്ള ദേശീയ മാധ്യമങ്ങളും ആയുധം പിടിച്ചെടുത്ത വാര്‍ത്ത വന്‍ പ്രാധാന്യത്തില്‍ നല്‍കി.

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നേതൃത്വം നല്‍കുന്ന ജനരക്ഷാ യാത്ര നാല് ദിവസത്തോളമാണ് കണ്ണൂര്‍ ജില്ലയിലുണ്ടായിരുന്നത്. പയ്യന്നൂരില്‍ നിന്ന് തുടങ്ങിയ യാത്രയില്‍ പാര്‍ട്ടിയുടെ ദേശീയ നേതാക്കള്‍ പങ്കെടുത്തിരുന്നു.

ഈ യാത്ര കടന്നുപോയതിന് പിന്നാലെ ജില്ലയിലെ പല ഭാഗങ്ങളിലും ആര്‍എസ്എസ്-ബിജെപി സംഘങ്ങള്‍ അക്രമം അഴിച്ചുവിടുകയാണെന്ന് സിപിഎമ്മും കോണ്‍ഗ്രസും ആരോപിച്ചിരുന്നു. സിപിഎം, കോണ്‍ഗ്രസ് ഓഫീസുകള്‍ക്ക് നേരെ ആക്രമണമുണ്ടായിരുന്നു.

cmsvideo
  കേരളത്തില്‍ വ്യാപക ആക്രമണത്തിന് പദ്ധതിയിട്ട് RSS | Oneindia Malayalam

  കനത്ത സുരക്ഷയിലാണ് കണ്ണൂര്‍ ജില്ല. ബിജെപി യാത്രയുടെ പശ്ചാത്തലത്തില്‍ ശക്തമാക്കിയ സുരക്ഷയ്ക്ക് ഇപ്പോഴും ഇളവ് വരുത്തിയിട്ടില്ല. അതിനിടെയാണ് ആയുധങ്ങള്‍ കണ്ടെടുത്തത്.

  English summary
  Weapons seized From near BJP Office in Kannur

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്