കൊച്ചി മെട്രോയിൽ യാത്രക്കാർ ഏറ്റവും കൂടുതൽ മറന്നുവെച്ച സാധനം എന്താണെന്നോ? പട്ടിക പുറത്ത്
കൊച്ചി: യാത്രകളിൽ സാധനങ്ങൾ മറന്നുവെയ്ക്കുന്നത് സാധരാമാണ്. ബാഗും പേഴസും കുടയും എന്നിങ്ങനെ പോകും ലിസ്റ്റ്. ചില സാധനങ്ങളെല്ലും നമുത്ത തിരിച്ച് കിട്ടും. ചില സാധനങ്ങൾ അവകാശികളെ കാത്ത് എവിടെയെങ്കിലും ഉണ്ടാവും. ഇപ്പോൾ കൊച്ചി മെട്രോയിൽ യാത്രക്കാർ മറന്നുവെച്ച സാധനങ്ങളുടെ പട്ടിക പുറത്തുവന്നിരിക്കുകയാണ്.
കൊച്ചി മെട്രോയുടെ സ്റ്റേഷനിൽ നിന്നും ട്രെയിനുകളിൽ നിന്നുമാണ് യാത്രക്കാരുടെ 1565 സാധനങ്ങളാണ് കണ്ടെത്തിയിട്ടുള്ളതെന്ന് കൊച്ചി മെട്രോ റെയിൽ ലിമിറ്റ‍് അറിയിച്ചു (കെ എം ആർ എൽ) അറിയിച്ചു. കുടകൾ, ആഭരണങ്ങൾ, ഹെൽമെറ്റ്, വാച്ചുകൾ, ബാഗുകൾ തുടങ്ങിയ ഇക്കൂട്ടത്തിൽ ഉണ്ട്. ഏറ്റവും കൂടുതൽ ലഭിച്ചത് കുടകളാണ്. 766 കുടകളാണ് ലഭിച്ചത്. രണ്ടാമതായി ലഭിച്ചത് ആഭരണങ്ങളാണ് 124 എണ്ണമാണ് ലഭിച്ചത്. ഹെൽമെറ്റ് ( 103 ), ഇലക്ട്രോണിക് സാധനങ്ങൾ ( 70 , വാച്ച് ( 61 ), ബാഗ് ( 54 ) എന്നിങ്ങനെ നീളുന്നു.

ഇങ്ങനെ ലഭിച്ച സാധനങ്ങളിൽ 123 എണ്ണം ഉടമകൾക്ക് തിരിച്ച് നൽകി. 1442 എണ്ണം ഉടമകൾ ആരും വരാത്തതിനെ തുടർന്ന് കെ എം ആർ എല്ലിന്റെ കൈവശമുണ്ട്. യാത്രക്കാർക്ക് മെട്രോയിൽ നഷ്ടപ്പെട്ട സാധനങ്ങൾ തിരികെ ലഭിക്കുന്നതിന് ലോസ്റ്റ് ആൻഡ് ഫൗണ്ട് സെൽ പ്രവർത്തിക്കുന്നുണ്ട്.
ട്രെയിനുകളിൽ നിന്നും മെട്രോ ട്രെയിനുകളിൽ നിന്നും ലഭിക്കുന്ന സാധനങ്ങൾ ജീവനക്കാർ സ്റ്റേഷൻ കൺട്രോളറെയാണ് ആദ്യം ഏൽപ്പിക്കുക.
ലഭിച്ച സാധനത്തിന്റെ വിവരങ്ങൾ രേഖപ്പെടുത്തിയ ശേഷം ഈ സെല്ലിന്റെ ഡാറ്റാ ബേസിലേക്ക് മാറ്റും. ഇവ പിന്നീട് പൊതുജനങ്ങൾക്കായി കെ എം ആർ എല്ലിൻറെ വൈബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തും.
ലഭിച്ച 766 കുടകളിൽ 30 എണ്ണം ഉടമകൾക്ക് തിരിച്ചുനൽകി. 94 ഹെൽമെറ്റുകൾ, 113 സ്വർണം - വെള്ളി ആഭരണങ്ങ, 63 ഇലക്ട്രോണിക് ഉപകരണങ്ങൾ, 60 കണ്ണടകൾ, 57 വാച്ചുകൾ എന്നിവ ഈ സെല്ലിന്റെ കൈവശമുണ്ട്. മറന്നുവെച്ച പണവും യാത്രക്കാർക്ക് തിരിച്ച് നൽകിയിട്ടുണ്ട്. ഏഴ് യാത്രക്കാർക്ക് 12250 രൂപയാണ് ഇതുവരെ മടക്കിനൽകിയത്. 71757 രൂപ ഇപ്പോഴും അവകാശികളില്ലാതെ സെല്ലിൽ സൂക്ഷിച്ചിട്ടുണ്ട്. ലഭിച്ച 17 മൊബൈൽ ഫോണിൽ നിന്ന് 10 എണ്ണം ഉടമകൾക്ക് തിരിച്ച് നൽകി.












Click it and Unblock the Notifications