കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമ്മ-ട്രെഡ്വെല്‍ വിവാദം; പിന്നില്‍ വര്‍ഗീയ അജണ്ട?

Google Oneindia Malayalam News

കൊല്ലം: മാതാ അമൃതാനന്ദമയിക്കും മഠത്തിനും എതിരായി ആസൂത്രിതമായ ആക്രമണം നടക്കുകയാണോ. അമൃാതാനന്ദമയിയുടെ വിശ്വാസികളെയും ഭൂരിപക്ഷ സമുദായത്തെയും വേദനിപ്പിക്കാനാനുള്ള മുസ്ലിം അജണ്ടയുമായി ഒരു മാധ്യമ സിന്‍ഡിക്കേറ്റ് കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടോ.

അമ്മ ഗ്രൂപ്പിന്റെ ഔദ്യോഗിക വക്കീലായ അഡ്വ. രാംകുമാര്‍ ഗുരുതരമായ ഒരു ആരോപണത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. നടന്‍ മമ്മൂട്ടി നയിക്കുന്ന പീപ്പിള്‍ ടി വി, മുനീറിന്റെ ഇന്ത്യാവിഷന്‍, ജമാഅത്തിന്റെ മീഡിയ വണ്‍ തുടങ്ങിയ ചാനലുകള്‍ അമ്മയ്‌ക്കെതിരെ അപവാദ പ്രചരണം നടത്തി കേരളത്തില്‍ വര്‍ഗീയ കലാപം ഉണ്ടാക്കാനുള്ള ശ്രമത്തിലാണ് എന്നാണ് ആരോപണം.

മാതാ അമൃതാനന്ദമയിക്കെതിരായ ആരോപണങ്ങള്‍ക്ക് പിന്നിലെ മുസ്ലിം അജണ്ടയുടെ യാഥാര്‍ഥ്യത്തിലേക്ക്

അഡ്വ രാംകുമാര്‍

അഡ്വ രാംകുമാര്‍

മമ്മൂട്ടി, മുനീര്‍, ജമാ അത്തെ ഇസ്ലാമി തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള ചാനലുകളാണ് അമ്മയ്‌ക്കെതിരെ അപവാദ പ്രചരണം നടത്തുന്നതെന്നും കേരളത്തില്‍ വര്‍ഗീയ കലാപം ഉണ്ടാക്കാനുള്ള ശ്രമമാണ് ഇതെന്നുമാണ് മുതിര്‍ന്ന അഭിഭാഷനായ രാംകുമാര്‍ പറയുന്നത്. അമ്മ ഗ്രൂപ്പിന്റെ ഓഫീഷ്യല്‍ അഡ്വക്കേറ്റ് കൂടിയാണ് ഇദ്ദേഹം.

മമ്മൂട്ടി

മമ്മൂട്ടി

കൈരളി, പീപ്പിള്‍ ചാനലുകള്‍ മലയാളം കമ്മ്യൂണിക്കേഷന്‍സിന്റെ കീഴിലാണ്. മെഗാസ്റ്റാര്‍ മമ്മൂട്ടിയാണ് മലയാളം കമ്മ്യൂണിക്കേഷന്‍സ് ചെയര്‍മാന്‍. എന്നാല്‍ പീപ്പിള്‍ ഇന്റര്‍വ്യൂവിന് പിന്നില്‍ മമ്മൂട്ടിയുടെ മുസ്ലിം അജണ്ടയാണ് എന്ന് ആരും ചിന്തിക്കുക പോലുമില്ല എന്നതാണ് സത്യം.

ഇന്ത്യാവിഷന്‍

ഇന്ത്യാവിഷന്‍

കേരളത്തിലെ പ്രമുഖ മുസ്ലിം ലീഗ് നേതാവും മന്ത്രിയുമായ എം കെ മുനീര്‍ ആണ് ഇന്ത്യാവിഷന്‍ ചാനലിന്റെ ചെയര്‍മാന്‍. ട്രെഡ്വെല്‍ വിവാദം സജീവമായി ചര്‍ച്ച ചെയ്യുന്ന ചാനലാണ് ഇന്ത്യാവിഷന്‍.

മീഡിയ വണ്‍

മീഡിയ വണ്‍

അമൃതാനന്ദമയി മഠത്തിനെതിരായ ആരോപണങ്ങളും ഇപ്പോഴത്തെ വിവാദങ്ങളും കൃത്യമായി ഫോളോ ചെയ്യുന്ന ചാനലാണ് മീഡിയവണ്‍. ജമാ അത്തെ ഇസ്ലാമിയുടെ ചാനലായ മീഡിയ വണ്ണിന് നിക്ഷിപ്ത താല്‍പര്യങ്ങളുണ്ട് എന്നാണ് ആരോപണം.

 ജോണ്‍ ബ്രിട്ടാസ്

ജോണ്‍ ബ്രിട്ടാസ്

ന്യൂയോര്‍ക്ക് വരെ പോയി ഗായത്രി എന്ന ഗെയ്ല്‍ ട്രെഡ്വെല്ലിനെ ഇന്റര്‍വ്യൂ ചെയ്ത ജോണ്‍ ബ്രിട്ടാസും വര്‍ഗീയ അജണ്ടക്കാരുടെ കയ്യിലെ ഉപകരണമാണോ. ഉത്തരവാദിത്തമുള്ള മാധ്യമപ്രവര്‍ത്തനം എന്നതിനപ്പുറം ബ്രിട്ടാസിനെ സംശയിക്കുന്നതില്‍ കഥയില്ല.

ഫേസ്ബുക്ക്

ഫേസ്ബുക്ക്

സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റായ ഫേസ്ബുക്കില്‍ പക്ഷേ തുറന്ന വര്‍ഗീയ ചര്‍ച്ചകളാണ് കാണുന്നത്. മുസ്ലിം എന്നും അമ്മ എന്നും അനുയായികള്‍ കൂട്ടം തിരിഞ്ഞ് ഏറ്റമുട്ടുന്ന കാഴ്ച കാണുമ്പോള്‍ ഇതിന് പിന്നില്‍ ഒരു വര്‍ഗീയ അജണ്ടയുണ്ടോ എന്ന് ആരും സംശയിച്ചുപോകും

ഫ്രീ തിങ്കേഴ്‌സ് , റൈറ്റ് തിങ്കേഴ്‌സ്

ഫ്രീ തിങ്കേഴ്‌സ് , റൈറ്റ് തിങ്കേഴ്‌സ്

ഫ്രീ തിങ്കേഴ്‌സ് , റൈറ്റ് തിങ്കേഴ്‌സ് എന്നീ ഗ്രൂപ്പുകളിലാണ് ഇത്തരം ചര്‍ച്ചകള്‍ കൂടുതലായും നടക്കുന്നത്. പ്രോ മുസ്ലിം ഗ്രൂപ്പായ റൈറ്റ് തിങ്കേഴ്‌സില്‍ അമ്പതിനായരത്തോളം അംഗങ്ങളുണ്ട്.

എസ്ഡിപിഐ ജിഹാദ്

എസ്ഡിപിഐ ജിഹാദ്

സോഷ്യല്‍ സൈറ്റുകളില്‍ മാതാ അമൃതാനന്ദ മയി മഠത്തിനെതിരായ ആക്രമണങ്ങള്‍ കൂടുതലും നടത്തുന്നത് സുഡാപ്പി എന്ന് ചുരുക്കിവിളക്കപ്പെടുന്ന എസ് ഡി പി ഐ അനുഭാവികളാണ് എന്ന് കാണാം. ഒരു തരം ജിഹാദായാണ് പലരും ഈ വിവാദത്തെയും ഏറ്റെടുത്തിരിക്കുന്നത്.


English summary
What is happening in Mata Amruthanandamayi and Gail tredwell controversy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X