കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പോലീസിൽ ആർഎസ്എസുകാരുണ്ടായാൽ എന്താണ് കുഴപ്പം?കേന്ദ്രമന്ത്രിമാർ ആർഎസ്എസ് അല്ലേ?സുരേന്ദ്രൻ

Google Oneindia Malayalam News

ആലപ്പുഴ: പോലീസിൽ നിര്‍ണായക ജോലികള്‍ ആര്‍എസ്എസ് അനുകൂലികള്‍ കയ്യടക്കുന്നുവെന്ന സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. പോലീസിൽ ആർ എസ് എസ് ഉണ്ടാകുന്നത് എന്താണ് തെറ്റെന്ന് സുരേന്ദ്രൻ ചോദിച്ചു. പോലീസിൽ മാത്രമല്ല ആർ എസ് എസ് പ്രവർത്തകർ എല്ലായിടത്തും ഉണ്ടെന്നും രാഷ്ട്രപതിയും കേന്ദ്രമന്ത്രിമാരും ആർ എസ് എസ് ആണെന്നും സുരേന്ദ്രന്‍ പറഞ്ഞു.

ഉത്തർപ്രദേശ് തിരഞ്ഞെടുപ്പ് മാറ്റരുതെന്ന് ബിജെപി ഉൾപ്പെടെ ആവശ്യപ്പെട്ടു; തിരഞ്ഞെടുപ്പ് കമ്മീഷൻഉത്തർപ്രദേശ് തിരഞ്ഞെടുപ്പ് മാറ്റരുതെന്ന് ബിജെപി ഉൾപ്പെടെ ആവശ്യപ്പെട്ടു; തിരഞ്ഞെടുപ്പ് കമ്മീഷൻ

1

എന്തോ പുതിയ കാര്യം എന്ന തരത്തിലാണ് കോടിയേരി ബാലകൃഷ്ണൻ ഇക്കാര്യങ്ങളൊക്കെ പറയുന്നത്. ആർ എസ് എസും പോപ്പുലർ ഫ്രണ്ടും ഒരിക്കലും ഒരുപോലെ അല്ല. ആർ എസ് എസ് ദേശസ്നേഹ സംഘടനയാണെന്നും എന്നാൽ പോപ്പുലർ ഫ്രണ്ട് ഭീകരവാദ സംഘടനയാണെന്നും സുരേന്ദ്രൻ പറഞ്ഞു.

2

കഴിഞ്ഞ ദിവസം സി പി എം പത്തനംതിട്ട സമ്മേളമത്തിലായിരുന്നു കോടിയേരിയുടെ പ്രതികരണം. പൊലീസിലെ നിർണായക ചുമതലകൾ കൈയാളാൻ ആർ.എസ്.എസ്-യു.ഡി.എഫ് അനുഭാവികള്‍ ശ്രമിക്കുന്നുവെന്നായിരുന്നു കോടിയേരി പറഞ്ഞു. സി.പി.എം. അനുകൂലികളായ പോലീസുകാര്‍ക്ക് റൈറ്റര്‍ പോലുള്ള തസ്തികകളില്‍ ജോലി ചെയ്യാന്‍ താല്‍പര്യമില്ല. പേഴ്‌സണല്‍ സ്റ്റാഫിലേക്കാണ് അവരുടെ നോട്ടം.ഗണ്‍മാന്‍ ആകാനും സ്പെഷ്യല്‍ ബ്രാഞ്ചില്‍ കയറാനും തിരക്ക് കൂട്ടുന്നു. അവര്‍ പോകുമ്പോള്‍ ആ ഒഴിവില്‍ ആര്‍.എസ്.എസ് അനുകൂലികള്‍ കയറി കൂടുകയാണെന്നും കോടിയേരി പറഞ്ഞിരുന്നു.

3

അതിനിടെ ഒ ബി സി മോർച്ച സംസ്ഥാന സെക്രട്ടറി രൺജിത്ത് ശ്രീനിവാസൻ്റെ കൊലക്കേസിൽ പൊലീസിൻ്റെ നിസഹായവസ്ഥ എ ഡി ജി പി തന്നെ തുറന്ന് പറഞ്ഞ സ്ഥിതിക്ക് എത്രയും പെട്ടെന്ന് കേസ് എൻ ഐ എക്ക് വിടണമെന്ന് സുരേന്ദ്രൻ ആവശ്യപ്പെട്ടു. കേരളത്തിലെ ആഭ്യന്തര വകുപ്പ് തീവ്രവാദികൾക്ക് മുമ്പിൽ സമ്പൂർണ്ണമായും കീഴടങ്ങിയതായും ആലപ്പുഴ നടന്ന വാർത്താസമ്മേളനത്തിൽ സുരേന്ദ്രൻ പറഞ്ഞു.

4


കൊലയാളികൾക്ക് അന്യസംസ്ഥാനങ്ങളിൽ നിന്നും സഹായം ലഭിക്കുന്നുവെന്ന് പൊലീസ് പോലും സമ്മതിക്കുന്നു. കേരള പൊലീസിൻ്റെ നിസഹായവസ്ഥയാണ് ഇതിലൂടെ കാണിക്കുന്നത്. പരസ്യമായി എ ഡി ജി പി സത്യം പറഞ്ഞിട്ടും എന്തുകൊണ്ടാണ് കേസ് എൻ ഐ എ ക്ക് വിടാത്തതെന്ന് സർക്കാർ പറയണം. ആർ എസ് എസ് നേതാക്കളുടെ വിവരങ്ങൾ പോപ്പുലർ ഫ്രണ്ടിന് ചോർത്തിക്കൊടുത്തത് പൊലീസുകാരാണ്. ആലപ്പുഴയിലെ സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് ഡി വൈ എസ് പി പോപ്പുലർ ഫ്രണ്ടിനെ സഹായിക്കുന്നയാളാണ്. പോപ്പുലാർ ഫ്രണ്ടിനെ പരസ്യമായി സഹായിക്കുകയാണ് പൊലീസ്. റെയിഡുകൾ പോലും പോപ്പുലർ ഫ്രണ്ടുകാർക്ക് ചോർത്തിക്കൊടുക്കുന്നു.
പൊലീസിൻ്റെ സമീപനം വിവേചനപരമാണെന്നും സുരേന്ദ്രൻ പറഞ്ഞു.

5

ഷാൻ വധത്തിൽ എത്ര നിരപരാധികളെ വിളിച്ചു വരുത്തി കസ്റ്റഡിയൽ എടുത്തു. എന്നാൽ രൺജിത്തിൻ്റെ കേസിൽ എന്താണ് അവസ്ഥ? ആലപ്പുഴ നിന്നും സംസ്ഥാനം വിടാൻ എത്ര മണിക്കൂർ എടുക്കും? പൊലീസ് സഹായമില്ലാതെ കൊലയാളികൾ എങ്ങനെ സംസ്ഥാനം വിട്ടു? കൊലയാളികളുടെ ബൈക്കുകളുടെ സി സി ടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടും പൊലീസ് എന്ത് ചെയ്തു? ഒരു പരിശോധനയും നടന്നില്ല. സഞ്ജിത്തിൻ്റെ കേസിലും ഇതു തന്നെയാണ് നടന്നത്. നന്ദുവിൻ്റെ കേസിലും ഇത് തന്നെയാണ് സംഭവിച്ചത്. കേരളത്തിലെ എല്ലാ ഭീകരവാദ കേസുകളും തെളിയിച്ചത് കേന്ദ്ര ഏജൻസികളാണ്. ബിജെപിക്ക് നീതി കിട്ടിയിട്ടില്ലെങ്കിൽ ആഭ്യന്തര മന്ത്രിയുടെ വീടിന് മുമ്പിൽ സമരം ചെയ്യുമെന്നും സുരേന്ദ്രൻ പറഞ്ഞു.
ജനാധിപത്യത്തെ ചവിട്ടിമെതിച്ച് കെ- റെയിൽ നടത്തിക്കളയാമെന്ന് സർക്കാർ കരുതരുത്. കെ-റെയിൽ ഡിപിആർ സർക്കാർ പുറത്തുവിടണമെന്നും സുരേന്ദ്രൻ പറഞ്ഞു.

Recommended Video

cmsvideo
Night curfew issued in Kerala | Oneindia Malayalam

English summary
What's wrong with having RSS men in the police? asks surendran
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X