കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സരിതയുടെ മൊഴി മാത്രം മതി.. ഉമ്മൻചാണ്ടി അടക്കം യുഡിഎഫ് നേതാക്കളുടെ കൂട്ട അറസ്റ്റിലേക്കോ കാര്യങ്ങൾ?

  • By Anamika
Google Oneindia Malayalam News

തിരുവനന്തപുരം: ബെംഗളൂരു സോളാര്‍ കേസില്‍ നിന്നും കുറ്റവിമുക്തനാക്കപ്പെട്ടതിന്റെ ആശ്വാസം മായുംമുന്‍പേ ആണ് ഉമ്മന്‍ചാണ്ടിക്ക് ഇരുട്ടടി കിട്ടിയിരിക്കുന്നത്. ജസ്റ്റിസ് ശിവരാജന്‍ കമ്മീഷന്റെ എല്ലാ ശുപാര്‍ശകളും അംഗീകരിച്ചുകൊണ്ട് ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെ ഉള്ള യുഡിഎഫ് നേതാക്കള്‍ക്കെതിരെ കേസെടുക്കാന്‍ പിണറായി മന്ത്രിസഭ തീരുമാനിച്ചിരിക്കുന്നു. ഉമ്മന്‍ചാണ്ടിയേയും കൂട്ടരേയും അറസ്റ്റ് ചെയ്യിച്ച് അഴിക്കകത്ത് ഇടാനുള്ള നീക്കത്തിലാണോ പിണറായി വിജയന്‍ എന്നാണ് ഇനി അറിയേണ്ടത്.

ദിലീപിന്റെ ജാമ്യത്തിന് ശേഷം നടിയുടെ ആദ്യ പ്രതികരണം! അതും സിനിമാരംഗത്തെ ചിലരെ കൊള്ളിച്ച്..ദിലീപിന്റെ ജാമ്യത്തിന് ശേഷം നടിയുടെ ആദ്യ പ്രതികരണം! അതും സിനിമാരംഗത്തെ ചിലരെ കൊള്ളിച്ച്..

നടി ആക്രമിക്കപ്പെട്ടതും കലാഭവന്‍ മണിയുടെ മരണവും തമ്മിലെന്ത് ബന്ധം? സിബിഐ അന്വേഷണം!നടി ആക്രമിക്കപ്പെട്ടതും കലാഭവന്‍ മണിയുടെ മരണവും തമ്മിലെന്ത് ബന്ധം? സിബിഐ അന്വേഷണം!

Recommended Video

cmsvideo
സോളാർ കേസ് : UDF നേതാക്കൾക്കെതിരെ കൂട്ടനടപടി | Oneindia Malayalam
പിടിച്ചുലച്ച കേസ്

പിടിച്ചുലച്ച കേസ്

രാഷ്ട്രീയ കേരളത്തില്‍ ഏറ്റവും അധികം കോളിളക്കം സൃഷ്ടിച്ച കേസാണ് സോളാര്‍ കേസ്. സരിത എസ് നായരുടെ വെളിപ്പെടുത്തലുകളും കത്തുമെല്ലാം യുഡിഎഫ് സര്‍ക്കാരിന്റെ തന്നെ അടിത്തറയിളക്കി. യുഡിഎഫിലെ പ്രമുഖ നേതാക്കളെല്ലാം തന്നെ അഴിമതിയുടേയും സ്ത്രീ പീഡനത്തിന്റേയും നിഴലിലായി.

പീഡിപ്പിച്ചവരെല്ലാം പെട്ടു

പീഡിപ്പിച്ചവരെല്ലാം പെട്ടു

സോളാര്‍ കേസില്‍ ജനങ്ങളെ കബളിപ്പിക്കാന്‍ കൂട്ട് നിന്നതിനാണ് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ അന്വേഷണം നടക്കുക. മാത്രമല്ല സരിതയുടെ കത്തില്‍ തന്നെ പീഡിപ്പിച്ചവരായി പറയുന്ന നേതാക്കളടക്കമുള്ളവരും കുടുങ്ങും.

യുഡിഎഫ് നേതാക്കൾ കൂട്ടത്തോടെ

യുഡിഎഫ് നേതാക്കൾ കൂട്ടത്തോടെ

ഉമ്മന്‍ ചാണ്ടി, ആര്യാടന്‍ മുഹമ്മദ്, കെസി വേണുഗോപാല്‍, തമ്പാനൂര്‍ രവി, ബെന്നി ബെഹനാന്‍, ഹൈബി ഈഡന്‍ തുടങ്ങി കോണ്‍ഗ്രസ്സിലെ പ്രമുഖ നേതാക്കളുടെ പേര് എടുത്ത് പറയുന്നതാണ് സരിതയുടെ കത്ത്. ഇതാദ്യമായാണ് ഇത്രയും നേതാക്കള്‍ ഒരുമിച്ച് അഴിമതിക്കും പീഡനത്തിനും കുരുങ്ങുന്നത്.

ഇനി അറസ്റ്റിലേക്കോ

ഇനി അറസ്റ്റിലേക്കോ

കേസെടുത്ത് അന്വേഷണം ആരംഭിക്കാന്‍ തീരുമാനിച്ച സ്ഥിതിക്ക് ഇനി ഉമ്മന്‍ ചാണ്ടി അടക്കമുള്ള നേതാക്കളുടെ അറസ്റ്റിലേക്ക് കാര്യങ്ങള്‍ നീങ്ങുമോ എന്നാണ് അറിയാനുള്ളത്. മന്ത്രിസഭാ തീരുമാനത്തിന്റെ ഉത്തരവ് ലഭിച്ച ഉടന്‍ തുടര്‍ നടപടികളിലേക്ക് കടക്കുമെന്നാണ് ഡിജിപി ലോക്‌നാഥ് ബെഹ്‌റ പ്രതികരിച്ചിരിക്കുന്നത്.

സരിതയുടെ മൊഴി ധാരാളം

സരിതയുടെ മൊഴി ധാരാളം

നിയമപ്രകാരം കേസെടുത്ത് കഴിഞ്ഞാല്‍ അറസ്റ്റ് എന്ന സ്വാഭാവിക നടപടിയിലേക്ക് പോലീസിന് കടക്കാവുന്നതാണ്. പ്രത്യേകിച്ചും പീഡനക്കേസുകളില്‍ ഇരയുടെ മൊഴി മാത്രം മതിയാവും പ്രതിയെ അറസ്റ്റ് ചെയ്യാന്‍.

കോളിളക്കമുണ്ടാക്കിയ കത്ത്

കോളിളക്കമുണ്ടാക്കിയ കത്ത്

ഉമ്മന്‍ചാണ്ടിയുടെ പേരടക്കമാണ് തന്നെ പീഡിപ്പിച്ചവരെക്കുറിച്ചുള്ള കത്തില്‍ സരിത പറഞ്ഞിരിക്കുന്നത്. പലതവണ മാധ്യമങ്ങള്‍ക്ക് മുന്നിലും സരിത ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തുകയുണ്ടായി. സോളാര്‍ കമ്മീഷനിലും മൊഴി നല്‍കി.

ആ തീരുമാനം പിണറായി എടുക്കുമോ

ആ തീരുമാനം പിണറായി എടുക്കുമോ

ഈ സാഹചര്യത്തില്‍ പോലീസിന് മുന്നില്‍ അറസ്റ്റിന് തടസ്സമൊന്നുമില്ല. എന്നാല്‍ പ്രതികളെല്ലാം തന്നെ രാഷ്ട്രീയ രംഗത്തെ ഉന്നതരും ജനപ്രതിനിധികളുമാണ് എന്ന സാഹചര്യത്തില്‍ കൂട്ട അറസ്റ്റിലേക്ക് സര്‍ക്കാര്‍ നീങ്ങുമോ എന്ന കാര്യം സംശയമാണ്.

മുഖം നോക്കാതെ നടപടികൾ

മുഖം നോക്കാതെ നടപടികൾ

പീഡനക്കേസുകളിൽ പിണറായി വിജയൻ സർക്കാർ ഇതുവരെ കടുത്ത നടപടികളാണ് സ്വീകരിച്ചുവരുന്നത്. കോവളം എംഎൽഎ വിൻസെന്റ് അറസ്റ്റിലായത് വീട്ടമ്മയെ പീഡിപ്പിച്ച കേസിലാണ്. അത്തരം കേസുകളിൽ മുഖം നോക്കാതെ നടപടിയെടുക്കുമെന്നാണ് പിണറായി ആവർത്തിച്ചിട്ടുള്ളത്.

പിണറായിക്ക് ധൈര്യമുണ്ടോ

പിണറായിക്ക് ധൈര്യമുണ്ടോ

പ്രമുഖ നടി ആക്രമിക്കപ്പെട്ട കേസിലും സർക്കാർ നിലപാട് മറ്റൊന്നായിരുന്നില്ല. താരരാജാക്കന്മാരേക്കാളും ശക്തനായ ദിലീപ് കേസിൽ അറസ്റ്റിലായി. അങ്ങനെ നോക്കുകയാണ് എങ്കിൽ ഉമ്മൻചാണ്ടിയും കൂട്ടരും അകത്ത് കിടക്കേണ്ടതാണ്. അത്ര വലിയ തീരുമാനത്തിന് പിണറായി ധൈര്യപ്പെടുമോ എന്ന് കാത്തിരുന്ന് കാണണം.

English summary
Pinarayi Vijayan's police to arrest UDF leaders including Oommen Chandy in Solar case?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X