കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശബരീനാഥന്റെ വാട്‌സാപ്പ് ചാറ്റ് പുറത്തുവിട്ടയാളെ അറിയാം; എന്‍ എസ് നൂസൂര്‍ പറയുന്നു

Google Oneindia Malayalam News

കോഴിക്കോട് : ശബരീനാഥന്റെ വാട്സാപ്പ് ചാറ്റ് പുറത്തുവിട്ടത് ആരാണെന്ന് തനിക്ക് അറിയാമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് സസ്പെന്‍ഡ് ചെയ്യപ്പെട്ട എന്‍എസ് നുസൂര്‍. ദേശീയ നേതൃത്വത്തിന്റെ തീരുമാനം എന്തായാലും അംഗീകരിക്കും. നിരപരാധിത്വം സമൂഹത്തിന് മുന്നില്‍ വ്യക്തമാക്കും. നിയമപരമായി നേരിടണമെങ്കില്‍ അങ്ങനെയും ചെയ്യുമെന്നും നുസൂര്‍ പറഞ്ഞു. അദ്ദേഹം പറഞ്ഞു.

ശബരീനാഥന്റെ വാട്സ്ആപ്പ് ചാറ്റ് പുറത്തുവിട്ടത് ആരാണെന്ന് അറിയാമെന്നും അത് ഇപ്പോള്‍ വെളിപ്പെടുത്തുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇത്രയും കാലത്തിനിടെ പാര്‍ട്ടിയെ ഒറ്റിക്കൊടുത്തിട്ടില്ല. കെ. സുധാകരനെ നേരിട്ട് കണ്ട് കാര്യങ്ങള്‍ ബോധ്യപ്പെടുത്തും.

congress

ഇത്രയും കാലം കോണ്‍ഗ്രസിലായിരുന്നു. ഇനിയും അങ്ങനെത്തന്നെ ആയിരിക്കും. പാര്‍ട്ടിക്കെതിരെ ഒരു കാര്യവും തന്റെ വായില്‍നിന്ന് പുറത്തുപോയിട്ടില്ലെന്നും നുസൂര്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഷാഫി പറമ്പില്‍ തന്നെ ലക്ഷ്യംവെക്കുന്നു എന്ന് അഭിപ്രായമില്ല. ഷാഫി പറമ്പിലുമായി അഭിപ്രായ വ്യത്യാസമില്ല. ചില കാര്യങ്ങളില്‍ എതിര്‍പ്പുണ്ടാകുന്നത് സ്വാഭാവികമാണെന്നും അദ്ദേഹം പറഞ്ഞു. വിവരങ്ങള്‍ ചോരുന്നത് സംസ്ഥാന പ്രസിഡന്റ് ഗൗരവത്തോടെ കൈകാര്യം ചെയ്യുന്നില്ലെന്നും വിഷയത്തില്‍ ദേശീയ നേതൃത്വം അന്വേഷണം നടത്തണമെന്നുമായിരുന്നു കത്തിലെ ആവശ്യം.

<strong>76കാരന്‍ എറോള്‍ മസ്‌കിന്റെ ബീജത്തിന് 'ഹൈ ക്ലാസ് സ്ത്രീക'ളുടെ നീണ്ടനിര';ഡിമാന്റിന് കാരണം ഇത്</strong>76കാരന്‍ എറോള്‍ മസ്‌കിന്റെ ബീജത്തിന് 'ഹൈ ക്ലാസ് സ്ത്രീക'ളുടെ നീണ്ടനിര';ഡിമാന്റിന് കാരണം ഇത്

യൂത്ത് കോണ്‍ഗ്രസില്‍ വാട്സാപ്പ് സന്ദേശം ചോര്‍ത്തല്‍ ആരോപണം നിലനില്‍ക്കെയാണ് രണ്ട് വൈസ് പ്രസിഡന്റുമാര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നത്. സംസ്ഥാന ഉപാധ്യക്ഷന്മാരായ എന്‍.എസ് നുസൂര്‍, എസ്.എം ബാലു എന്നിവരെ ചുമതലകളില്‍ നിന്നും നീക്കിയതായി ദേശീയ സെക്രട്ടറി ആ ശ്രാവണ്‍ റാവു വാര്‍ത്താ കുറിപ്പില്‍ അറിയിക്കുക ആയിരുന്നു. സംഘടനാ അച്ചടക്കം ലംഘിച്ചതുമായി ബന്ധപ്പെട്ട് അന്വേഷണം ചൂണ്ടിക്കാട്ടിയാണ് ഇരുവരേയും ചുമതലകളില്‍ നിന്ന് മാറ്റിനിര്‍ത്തുന്നതായി അറിയിച്ചത്.

ശ്രീകുമാറിന്റെ മുഖത്ത് നിന്ന് കണ്ണെടുക്കാതെ സ്‌നേഹ...എവിടേക്കാ എന്ന് സുരഭി ലക്ഷ്മി

മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ പ്രതിഷേധിക്കാന്‍ കെ.എസ്.ശബരിനാഥന്‍ ആവശ്യപ്പെട്ടതിന്റെ ചാറ്റ് പുറത്തായ സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന് പരാതി നല്‍കിയവരില്‍ നുസൂറും ബാലുവും ഒപ്പ് വെച്ചിരുന്നു.

സംഭവത്തില്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടായിരുന്നു നുസൂറിന്റെ നേതൃത്വത്തില്‍ പരാതി നല്‍കിയത്. ഇതിന് പിന്നാലെയാണ് നടപടി. ചിന്തന്‍ ശിബരത്തില്‍ ഉയര്‍ന്ന പീഡന പരാതിയുമായി ബന്ധപ്പെട്ട് നേരത്തെ നേതൃത്വത്തിനെതിരെ ബാലു രംഗത്തെത്തിയിരുന്നു.യൂത്ത് കോണ്‍ഗ്രസ് ഔദ്യോഗിക വാട്സ്ആപ് ഗ്രൂപ്പില്‍നിന്ന് സന്ദേശങ്ങള്‍ ചോര്‍ത്തിയത് ഗുരുതര സംഘടന പ്രശ്നം ആണെന്ന് വൈസ് പ്രസിഡന്റ് കെഎസ് ശബരീനാഥന്‍ പ്രതികരിച്ചിരുന്നു.

English summary
whatsapp controversy: N. S Nusur says he Knows who released Sabarinathan's WhatsApp chat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X