പണം കൈമാറിയ ദിവസം മോന്‍സന്റെ വീട്ടിലുണ്ടായിരുന്നു; സുധാകരന്‍ മൊഴിയില്‍ പറയുന്നത് ഇക്കാര്യങ്ങള്‍
കൊച്ചി: പരാതിക്കാര്‍ മോന്‍സന്‍ മാവുങ്കലിന് പണം കൈമാറിയ ദിവസം താന്‍ അദ്ദേഹത്തിന്റെ വീട്ടിലുണ്ടായിരുന്നുവെന്ന് കെ സുധാകരന്റെ മൊഴി. തനിക്ക് പക്ഷേ പണം ഇടപാടിനെ കുറിച്ച് അറിയില്ലായിരുന്നുവെന്നാണ് സുധാകരന്‍ അന്വേഷണ സംഘത്തോട് പറഞ്ഞത്.
വിദേശത്ത് നിന്നുള്ള രണ്ടര ലക്ഷം കോടി കൈപ്പറ്റാന്‍ ഡല്‍ഹിയില്‍ പണം ചെലവഴിക്കണമെന്നും, ഇതിനായി കെ സുധാകരന്‍ ഇടപെടുമെന്നും മോന്‍സന്‍ പറഞ്ഞതായിട്ടായിരുന്നു പരാതിക്കാരായ യാക്കൂര്‍, ഷമീര്‍, അനൂപ് അഹമ്മദ് എന്നിവര്‍ മൊഴി നല്‍കിയത്. മോന്‍സന്‍ പറഞ്ഞത് പ്രകാരം 25 ലക്ഷം നല്‍കിയെന്നും, പണം നല്‍കുമ്പോള്‍ മോന്‍സനൊപ്പം സുധാകരന്‍ ഉണ്ടായിരുന്നുവെന്നുമാണ് പരാതി.

അതേസമയം പരാതിക്കാരെ ഓണ്‍ലൈന്‍ വഴി വിളിപ്പിച്ചിരുന്നു. ആ സമയം ഇവരെ പരിചയമുണ്ടെന്നാണ് സുധാകരന്‍ സമ്മതിച്ചത്. എന്നാല്‍ പരാതിക്കാരനായ അനൂപ് മുഹമ്മദിനോട് സുധാകരന്‍ സംസാരിക്കാന്‍ തയ്യാറായില്ല. നേരത്തെ മോന്‍സന്‍ സുധാകരന് പത്ത് ലക്ഷം രൂപ നല്‍കിയതായി മോന്‍സന്റെ ജീവനക്കാര്‍ മൊഴി നല്‍കിയിരുന്നു. തന്നെ ശിക്ഷിക്കാനുള്ള തെളിവൊന്നും പോലീസിന്റെ കൈവശമില്ലെന്ന് സുധാകരന്‍ പറഞ്ഞു.
മോന്‍സന് ആജീവനാന്ത ശിക്ഷ ലഭിച്ച് കഴിഞ്ഞു. മോന്‍സനെ തള്ളാത്തത് അതുകൊണ്ടാണ്. ഇതില്‍ കൂടുതല്‍ അയാള്‍ക്കെതിരെ താന്‍ എന്ത് ചെയ്യാനാണെന്നും സുധാകരന്‍ ചോദിച്ചു. സുധാകരന്റെ അറസ്റ്റില്‍ സംസ്ഥാനത്താകെ കോണ്‍ഗ്രസ് പ്രതിഷേധം ആരംഭിച്ചിരിക്കുകയാണ്. എറണാകുളം ഡിസിസി പ്രസിഡന്‍ര് മുഹമ്മദ് ഷിയാസിന്റെ നേതൃത്വത്തിലാണ് കൊച്ചിയില്‍ പ്രതിഷേധ പ്രകടനം നടന്നത്.
കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എംജി റോഡ് ഉപരോധിച്ചു. പറവൂരില്‍ പന്തംകൊളുത്തി പ്രകടനവും, കളമശ്ശേരിയില്‍ റോഡ് ഉപരോധവുമാണ് സംഘടിപ്പിച്ചത്. കണ്ണൂരും, കോഴിക്കോടുമെല്ലാം പ്രതിഷേധ പ്രകടനം നടന്നു കോഴിക്കോട് കമ്മീഷണര്‍ ഓഫീസിന് മുന്നിലാണ് പ്രതിഷേധവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകരെത്തിയത്. വടകര,, മുക്കം, കാരശ്ശേരി, പേരാമ്പ്ര എന്നിവിടങ്ങളില്‍ പ്രതിഷേധമുണ്ടായി.
കണ്ണൂരിലും കോണ്‍ഗ്രസ് നേതാക്കളുടെ നേതൃത്വത്തില്‍ റോഡ് ഉപരോധിച്ചു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലം ചവറയില്‍ റോഡ് ഉപരോധിച്ചു. മലപ്പുറം ചങ്ങരംകുളത്ത് ദേശീപാതയും ഉപരോധിച്ചു. തിരുവനന്തപുരം സെക്രട്ടേറിയേറ്റില്‍ പ്രകടവുമായി എ്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ കോലം കത്തിച്ചു.
വയനാട്ടിലെ കല്‍പ്പറ്റയിലും റോഡ് ഉപരോധിച്ചു. അടുത്ത രണ്ട് ദിവസം കരിദിനമായി ആചരിക്കാനും കോണ്‍ഗ്രസ് തീരുമാനിച്ചു. അതേസമയം സംസ്ഥാന സര്‍ക്കാര്‍ പ്രതികാര രാഷ്രീയം കളിക്കുകയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. അതേസമയം എഐസിസി അടക്കം അറസ്റ്റിനെ അപലപിച്ചു. ഏകാധിപത്യ നടപടിയാണിതെന്നും എഐസിസി പറഞ്ഞു.












Click it and Unblock the Notifications