ഒഡീഷക്കാരി ദ്യുതി ചന്ദിനെ മലയാളിയാക്കി മന്ത്രി മൊയ്തീൻ.. വിവാദമായതും ഫേസ്ബുക്ക് പോസ്റ്റ് മുക്കി!!

  • By: Kishor
Subscribe to Oneindia Malayalam

ബോക്സിംഗ് ഇതിഹാസം മുഹമ്മദ് അലിയെ കേരളത്തിന് വേണ്ടി മെഡൽ നേടിയ അഭിമാനതാരമാക്കിയ ഒരു സി പി എം മന്ത്രിയുണ്ടായിരുന്നു നമുക്ക്. കേരള മന്ത്രിസഭയിലെ മിസ്റ്റർ ചിറ്റപ്പൻ ഇ പി ജയരാജൻ. ബന്ധുനിയമന വിവാദത്തിൽ ചിറ്റപ്പന്റെ വിക്കറ്റ് തെറിച്ചു. മുമ്പ് യു ഡി എഫ് സർക്കാരിന്റെ കാലത്ത് തിരുവഞ്ചൂർ രാധാകൃഷ്ണനായിരുന്നു നാക്കുപിഴയുടെ കാര്യത്തിൽ ശ്രദ്ധേയൻ.

ഇവർക്കൊക്കെ നാക്കുപിഴയാണ് ഉണ്ടായത് എങ്കിൽ വ്യവസായ മന്ത്രി എ സി മൊയ്തീന് പണി കൊടുത്തത് ഫേസ്ബുക്കാണ്. ഏഷ്യൻ അത്ലറ്റിക് ചാമ്പ്യൻ‌ഷിപ്പിൽ മെഡൽ നേടിയ മലയാളി താരങ്ങളെ അഭിനന്ദിച്ച് മൊയ്തീൻ പോസ്റ്റ് ചെയ്ത ഫേസ്ബുക്ക് ബാനറിലാണ് ഒഡീഷയിൽ നിന്നുള്ള ഓട്ടക്കാരി ദ്യുതി ചന്ദും പെട്ടത്. ദ്യുതി ചന്ദ് മലയാളിയല്ല എന്നത് മൊയ്തീന് അറിയാഞ്ഞിട്ടാണോ എന്തോ.

 acmoideen

ഫേസ്ബുക്കല്ലേ സംഗതി. മൊയ്തീന്റെ പോസ്റ്റ് നിമിഷനേരം കൊണ്ട് സോഷ്യൽ മീഡിയയിൽ വൈറലായി. ദ്യുതി ചന്ദ് കേരളത്തിന്റെ ഏത് ഭാഗത്താണെന്നാ പറഞ്ഞത് എന്ന ചോദ്യവുമായി ഫേസ്ബുക്കൻമാർ മന്ത്രിയുടെ വാളിൽ കൂടി. സംഭവം വിവാദമായതോടെ മന്ത്രി മൊയ്തീൻ ആ ചെറ്യേ സ്പാനറിങ്ങ് എടുത്തു. എന്നിട്ട് പോസ്റ്റ് ഡിലീറ്റ് ചെയ്ത് തടി കയ്ചലാക്കി. എന്നിട്ടെന്താ കാര്യം, ഇപ്പോൾ അത് പറഞ്ഞാണ് മൊയ്തീനെ സോഷ്യൽ മീഡിയ കളിയാക്കുന്നത്.

ഭുവനേശ്വറിൽ നടന്ന ഏഷ്യൻ അത് ലറ്റിക് ചാംപ്യൻഷിപ്പിൽ ഒന്നാം സ്ഥാനം നേടിയ ഇന്ത്യൻ ടീമിനെ അഭിനന്ദിക്കുന്നു .. ഇന്ത്യ നേടിയ 29 മെഡലുകളിൽ റിലേ അടക്കം 13 എണ്ണവും കരസ്ഥമാക്കി മലയാളി കായിക താരങ്ങൾ അഭിമാനമായിരിക്കുകയാണ്. മെഡലുകൾ നേടിയ കായിക താരങ്ങളെയും അവരുടെ പരിശീലകരെയും കായിക കേരളത്തിന്റെ പേരിൽ അഭിനന്ദിക്കുന്നു - ഇങ്ങനെ ഒരു പോസ്റ്റ് എ സി മൊയ്തീൻ ചാമ്പ്യൻഷിപ്പ് തീർന്ന ഇന്നലെ തന്നെ ഇട്ടിരുന്നു.

English summary
Minister AC Moideen's Facebook calls Odisha sprinter Duthee Chand as Malayali.
Please Wait while comments are loading...