കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രഹ്ന ഫാത്തിമ പഴയ എസ്എഫ്ഐക്കാരിയോ? പാര്‍ട്ടിയുമായി എന്ത് ബന്ധം? മതം ഏത്?; ചൂടേറിയ ചര്‍ച്ചകള്‍

Google Oneindia Malayalam News

ആന്ധ്രാപ്രദേശില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകയായ കവിത ജക്കളായ്‌ക്കൊപ്പം നടിയും ആക്ടിവിസ്റ്റുമായ രഹ്നഫാത്തിമ സന്നിധാനത്തേക്ക് പുറപ്പെട്ടതായിരുന്നു ഇന്നലെ ശബരിമലയില്‍ നിന്നുള്ള പ്രധാനവാര്‍ത്ത. വന്‍ പോലീസ് സുരക്ഷയില്‍ നടപ്പന്തല്‍ വരെ എത്തിയ ഇരുവര്‍ക്കുമെതിരെ അവിടെ വന്‍ പ്രതിഷേധമാണ് നേരിടേണ്ടിവന്നത്.

<strong>പിച്ചച്ചട്ടിയുമായി ഒരുത്തന്‍ അങ്ങോട്ട് വന്നിട്ടുണ്ട്; അഞ്ച് പൈസ കൊടുക്കരുതെന്ന് പ്രചരണം</strong>പിച്ചച്ചട്ടിയുമായി ഒരുത്തന്‍ അങ്ങോട്ട് വന്നിട്ടുണ്ട്; അഞ്ച് പൈസ കൊടുക്കരുതെന്ന് പ്രചരണം

പരികര്‍മ്മികളടക്കം പ്രതിഷേധത്തിന്റെ ഭാഗമായതോടെ ദേവസ്വംമന്ത്രിയുടെ തന്നെ ഇടപെടലിന്റെ കൂടി പശ്ചാത്തലത്തില്‍ ഇരുവരും പതിനെട്ടാം പടി കയറാതെ തിരിച്ചു പോവുകയായിരുന്നു. മണിക്കൂറുകള്‍ നീണ്ട പിരിമുറുക്കത്തിന് അതോടെ അയവുവന്നെങ്കിലും രഹ്നഫാത്തിമയെ ചുറ്റിപ്പറ്റിയുള്ള ചര്‍ച്ചയാണ് പിന്നീട് നടന്നത്. രഹ്ന പഴയ എസ്എഫ്ക്കാരിയാണോ, അവര്‍ക്ക് പിന്നില്‍ ആരാണ് എന്നുള്ളതായിരുന്നു പ്രധാന ചര്‍ച്ചാ വിഷയം.

തുടക്കം മുതലെ പിന്തുണ

തുടക്കം മുതലെ പിന്തുണ

ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീകോടതി വിധിയെ തുടക്കം മുതലെ പിന്തുണച്ച വ്യക്തിയാണ് രഹ്ന ഫാത്തിമ. കോടതി വിധി വന്ന ദിവസം കറുപ്പുടുത്തുള്ള ഒരു ഫോട്ടോയും രഹ്ന ഫാത്തിമ ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു.

ഒരു മലയാളി യുവതി

ഒരു മലയാളി യുവതി

ആന്ധ്രാപ്രദേശില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകയായ കവിതാ ജക്കാലയ്‌ക്കൊപ്പം കനത്ത പോലീസ് സുരക്ഷയില്‍ മലകയറുന്നത് ഒരു മലയാളി യുവതി എന്ന റിപ്പോര്‍ട്ട് മാത്രമായിരുന്നു എന്നാണ് ആദ്യം പുറത്ത് വന്നത്.

ആളുകള്‍ തിരിച്ചറിഞ്ഞത്

ആളുകള്‍ തിരിച്ചറിഞ്ഞത്

പിന്നീട് മാധ്യമങ്ങളില്‍ വന്ന ചിത്രങ്ങളുടെ അടിസ്ഥാനത്തിലാണ് ആ മലയാളി യുവതി ആക്ടിവിസ്റ്റും നടിയുമായ രഹ്നഫാത്തിമയാണെന്ന് ആളുകള്‍ തിരിച്ചറിഞ്ഞത്. ഇതോടെ പ്രതിഷേധം കടുത്തു. ആക്ടിവിസ്റ്റുകളുടെ കരുത്ത തെളിയിക്കാനുള്ള ഇടമല്ല ശബരിമല എന്ന നിലപാട് മന്ത്രിയും സ്വീകരിച്ചതോടെ ഇവര്‍ മലയിറങ്ങുകയായിരുന്നു.

വിവാദങ്ങള്‍

വിവാദങ്ങള്‍

രഹ്ന ഫാത്തിമ മലയിറങ്ങിയെങ്കിലും അപ്പോഴേക്കും വിവാദങ്ങള്‍ മലകയറാന്‍ തുടങ്ങിയിരുന്നു. രഹ്ന ഫാത്തിമ മലകയറിയത് ബിജെപി നേതാവ് കെ സുരേന്ദ്രനുമായി മംഗലാപുരത്ത് വെച്ച് ചര്‍ച്ച നടത്തിയതിന് ശേഷമാണ് എന്നുള്ള രശ്മി ആര്‍ നായരുടെ ആരോപണം കാട്ടുതീ പോലെയാണ് പടര്‍ന്നത്.

നിഷേധിച്ച് സുരേന്ദ്രന്‍

നിഷേധിച്ച് സുരേന്ദ്രന്‍

പിന്നീട് കെ സുരേന്ദ്രന്‍ തന്നെ ഈ ആരോപണത്തെ നിഷേധിച്ച് കൊണ്ട് രംഗത്ത് വരികയും ചെയ്തു. പിന്നീടാണ് രഹ്നയുടെ മതം എന്താണ് എന്ന ചര്‍ച്ചകള്‍ ഉയര്‍ന്നു വരാന്‍ തുടങ്ങിയത്. അന്യമതസ്ഥയായ രഹ്ന ശബരിമലയുടെ ആചാരത്തിന് കളങ്കം സൃഷ്ടിക്കാന്‍ ശ്രമിച്ചു എന്നായിരുന്നു പ്രചരണം.

 മുസ്ലിം ഐഡന്റിറ്റി

മുസ്ലിം ഐഡന്റിറ്റി

തങ്ങളുടെ മതസ്ഥരെ ആ മതത്തിലെ നേതാക്കള്‍ പറഞ്ഞു മനസ്സിലാക്കിക്കണമെന്ന പ്രസ്താവനയുമായി കെ സുരേന്ദ്രനും രംഗത്ത് എത്തിയതോടെ രഹ്നയുടെ മതമായി ചര്‍ച്ച. രഹ്നയുടെ പേരിലെ മുസ്ലിം ഐഡന്റിറ്റിയായിരുന്നു പ്രധാന പ്രശ്‌നം.

ഒരു ഭക്തയാണോ

ഒരു ഭക്തയാണോ

രഹ്ന ഫാത്തിമ ഒരു ഭക്തയാണോ എന്ന ചോദ്യമാണ് പലരും ഉന്നയിച്ചത്. ആ അര്‍ത്ഥത്തില്‍ രഹ്ന ഒരു ഭക്തയല്ല എന്ന് പറയേണ്ടി വരും. ഹിന്ദുമത വിശ്വാസിയും അല്ല രഹ്ന. ഒരു മതത്തിലും വിശ്വസിക്കാത്ത ആളാണ് താന്‍ എന്ന് നേരത്തേ വ്യക്തമാക്കിയിട്ടുള്ള ആളാണ് രഹ്ന.

പഴയ എസ്എഫ്‌ഐ പ്രവര്‍ത്തകയാണ്

പഴയ എസ്എഫ്‌ഐ പ്രവര്‍ത്തകയാണ്

പിന്നീടാണ് രഹ്ന പഴയ എസ്എഫ്‌ഐ പ്രവര്‍ത്തകയാണ് എന്നുള്ളതില്‍ പിടിച്ചായിരുന്നു പിന്നീട് ചര്‍ച്ചകള്‍ നടന്നത്. എസ്എഫ്‌ഐക്കാരിയായ രഹ്നയാണ് മാറിടം തുറന്നിട്ടുള്ള സമരത്തിന് നേതൃത്വം കൊടുത്തതെന്നായിരുന്നു സംഘപരിവാര്‍ അനുകൂലികളും യുഡിഎഫ് പ്രവര്‍ത്തകരും ഒരു പോലെ പ്രചരിപ്പിച്ചത്. താന്‍ എസ്എഫ്‌ഐയില്‍ പ്രവര്‍ത്തിച്ചിരുന്നു എന്ന് അവര്‍ സ്വന്തം പ്രൊഫൈലില്‍ അപ്‌ഡേറ്റ് ചെയ്തതിന്റെ സ്‌ക്രീന്‍ഷോട്ടും ഇത്തരത്തില്‍ വ്യാപകമായി പ്രചരിക്കപ്പെട്ടിരുന്നു.

തീപ്പൊരി നേതാവാണ്

തീപ്പൊരി നേതാവാണ്

കേന്ദ്രസര്‍ക്കാര്‍ ജിവനക്കാരിയായ രഹ്ന ടെലികമ്മ്യൂണിക്കേഷന്‍ ഇടത് ട്രേഡ് യൂണിയന്റെ തീപ്പൊരി നേതാവാണ് എന്നുള്ള പ്രചരണത്തോടൊപ്പം സെബാസ്റ്റ്യന്‍ പോളിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ ചിത്രത്തൊടൊപ്പം രഹ്നയും സുഹൃത്തും നില്‍ക്കുന്ന ഫോട്ടോ കെ സുരേന്ദ്രനും ഇന്നലെ ചാനല്‍ ചര്‍ച്ചയില്‍ പുറത്തുവിട്ടിരുന്നു.

എസ്എഫ്‌ഐ അല്ല

എസ്എഫ്‌ഐ അല്ല

എന്നാല്‍ രഹ്നഫാത്തിമയ്ക്ക് എസ്എഫ്‌ഐ അല്ലെന്നാണ് ഒരു വിഭാഗം പ്രചരണ നടത്തുന്നത്. കീഴാറ്റൂര്‍ ബൈപ്പാസ് വിഷയത്തില്‍ സര്‍ക്കാറിനെതിരെ കേരളം കീഴാറ്റൂരിലേക്ക് എന്ന പേരില്‍ സംഘടിപ്പിച്ച സമരത്തിന് പിന്തുണ അര്‍പ്പിച്ചുകൊണ്ട് രഹ്ന പങ്കുവെച്ച ചിത്രമാണ് ഇവര്‍ തെളിവായി എടുത്ത് കാട്ടുന്നത്.

ഏത് എസ്എഫ്‌ഐ യൂണിറ്റില്‍

ഏത് എസ്എഫ്‌ഐ യൂണിറ്റില്‍

എന്നാല്‍ പതിനെട്ടാം വയസ്സില്‍ ആശ്രിത നിയമനത്തില്‍ ബിഎസ്എന്‍എല്‍ ജോലിയില്‍ പ്രവേശിച്ച രഹ്ന റെഗുലര്‍ കോളേജില്‍ പോകാതെ ഓപ്പണ്‍ യൂണിവേഴ്‌സിറ്റി വഴിയാണ് ബിരുദത്തിന് പഠിച്ചത്. ഇക്കാലയളിവില്‍ ഏത് എസ്എഫ്‌ഐ യൂണിറ്റിലാണ് ഇവര്‍ പ്രവര്‍ത്തിച്ചതെന്ന് ഇക്കൂട്ടര്‍ ചോദിക്കുന്നു.

അറിയില്ല

അറിയില്ല

2003 മുതല്‍ 2008 വരേയുള്ള കാലയളവില്‍ എസ്എഫ്‌ഐ എറണാകുളം ജില്ലാ ഭാരവാഹിയായിരുന്ന സന്ധ്യ വാസു എന്നവരും രഹ്നയുടെ എസ്എഫ്‌ഐ ബന്ധത്തെ തള്ളി രംഗത്ത് വന്നിട്ടുണ്ട്. രഹ്ന എത് ഘടകത്തില്‍ പ്രവര്‍ത്തിച്ചു എന്നുപോലും അറിയില്ലെന്നാണ് ഇവര്‍ പറയുന്നത്.

രെഹ്ന സ്ഥിരം പറയുന്നു

രെഹ്ന സ്ഥിരം പറയുന്നു

'എസ്എഫ്‌ഐ കാരി ആയിരുന്നെന്ന് രെഹ്ന സ്ഥിരം പറയുന്നു. 2003 മുതല്‍ 2008 വരെ ജില്ലയിലെ വനിതാ ഘടകത്തിന്റെ ജില്ലാ കണ്‍വീനറും സെക്രട്ടറിയേറ്റ് മെമ്പറുമായിരുന്നു ഞാന്‍. ഇവര്‍ പറയുന്ന കാലഘട്ടത്തുലുള്ള ഒരു വനിതാ പ്രവര്‍ത്തകയും ഞങ്ങള്‍ ഏഴു വനിതാ ഭാരവാഹികളുടെ കണ്ണില്‍ പെടാതെ പോകില്ല.

ഏതു കോളേജില്‍

ഏതു കോളേജില്‍

ഇവര്‍ ഏതു കോളേജില്‍ ഏതു ഘടകത്തില്‍ പ്രവര്‍ത്തിച്ചിരുന്നു എന്നറിഞ്ഞാല്‍ പറയാമായിരുന്നു. ഇവര്‍ പറയുന്നത് പോലെ മഹാരാജസാണെങ്കില്‍ അവിടെ ചുമതലയുണ്ടായിരുന്ന ഷിജു, റോണ്‍, രേഷ്മ, അഥിതി, അല്‍ഫോന്‍സാ, അശ്വതി എല്ലാവരെയും ഞാന്‍ മെന്‍ഷന്‍ ചെയ്യാമെന്നും അവര്‍ പറയുന്നു.

Recommended Video

cmsvideo
ശബരിമല തന്ത്രിയെ കോടതി കയറ്റുമെന്ന് രെഹ്ന ഫാത്തിമ | Oneindia Malayalam
ആരായാലെന്താ

ആരായാലെന്താ

അതേസമയം തന്ന ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചകളെ തള്ളിക്കൊണ്ടും ആളുകള്‍ രംഗത്ത് എത്തിയിട്ടണ്ട്. സുപ്രീംകോടതി വിധി അനുസരിച്ച് മലകയറാന്‍ എത്തിയവരുടെ ജാതിയും രാഷ്ട്രീയവും സാമൂഹ്യ പശ്ചാത്തലവും മറ്റുള്ളവര്‍ പരിശോധിക്കേണ്ട ആവശ്യം എന്താണെന്നുള്ള ചോദ്യമാണ് ഇവര്‍ ഉയര്‍ത്തുന്നത്.

English summary
who is rehana fathima
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X