'ആര് സിനിമാ നടന് ശ്രീനിവാസനോ'; പുതിയ എഐസിസി സെക്രട്ടറിക്കെതിരെ കോണ്‍ഗ്രസില്‍ പ്രതിഷേധം പടരുന്നു
ദില്ലി; ഒരു കാലത്ത് സജീവമായിരുന്ന നേതാക്കളെ ദില്ലിയില്‍ നിന്ന് കെട്ടിയിറക്കല്‍ പദ്ധതി സമീപകാല കോണ്‍ഗ്രസില്‍ കേട്ടുകേള്‍വിയില്ലാത്ത കാര്യമായിരുന്നു. പാര്‍ട്ടിയില്‍ നേതൃമാറ്റം എന്ന ആവശ്യം ശക്തമായിരിക്കെ വീണ്ടും ദില്ലിയില്‍ നിന്ന് ഒരു നേതാവിനെ കെട്ടിയിറക്കിയതിന്റെ അമ്പരപ്പ് ഇപ്പോഴും കോണ്‍ഗ്രസ്സില്‍ മാറിയിട്ടില്ല. അണികള്‍ക്ക് മാത്രമല്ല പല നേതാക്കള്‍ക്കും പുതുതായി എഐസിസി സെക്രട്ടറിയായി നിയമിതനായ ശ്രീനിവാസനെ അറിയില്ല.
സംസ്ഥാന രാഷ്ട്രീയത്തില്‍ കേട്ടുകേള്‍വിയില്ലാത്ത ഒരു നേതാവിന് ഉന്നതമായ പാര്‍ട്ടി ചുമതല നല്‍കിയതിനെ തുടര്‍ന്ന് കോണ്‍ഗ്രസ്സില്‍ അസ്വാസരങ്ങള്‍ പടരുകയാണ്. ഐഐസിസി സെക്രട്ടറിയാക്കിയതിന് പുറമേ തെലുങ്കാനയുടെ ചുമതലയും നല്‍കിയത് കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാക്കളെയും പ്രവര്‍ത്തകരേയും ചെറിയതോതില്‍ ഒന്നുമല്ല ഞെട്ടിച്ചിരിക്കുന്നത്. ആരാണ് ഈ ശ്രീനിവാസന് എന്നാണ് പലരും ഇപ്പോള്‍ അന്വേഷിച്ച് കൊണ്ടിരിക്കുന്നത്

അമ്പരപ്പ് മാറാതെ
സംസ്ഥാന കോണ്‍ഗ്രസ്സില്‍ സജീവമല്ലാത്ത ശ്രീനീവാസന് കൃഷ്ണനെ ഒരു സുപ്രഭാതത്തില്‍ തെലുങ്കാനയുടെ ചുമതലയുള്ള എഐസിസി സെക്രട്ടറിയായി നിയമിച്ചതിന്റെ അമ്പരപ്പ് കോണ്‍ഗ്രസ് നേതാക്കളില്‍ ഇതുവരെ മാറിയിട്ടില്ല. മുന്‍ കെപിസിസി പ്രസിഡന്റ് വിഎം സുധീരനായിരുന്നു ആദ്യം പ്രതിഷേധം പരസ്യമായി പ്രകടിപ്പിച്ചത്.

അമര്‍ഷം
ശ്രീനിവാസന്റെ നിയമനത്തിനെതിരെ സുധീരന് പരസ്യമായി എതിര്‍പ്പുമായി രംഗത്ത് വന്നതോടെ അമര്‍ഷം ഉള്ളിലൊതിക്കിയിരുന്ന മറ്റ് നേതാക്കളും എതിര്‍പ്പ് തുറന്ന് പറഞ്ഞു. രാജ്യാസഭാ സീറ്റ് വിവാദം കെട്ടടങ്ങിനില്ക്കുന്ന കോണ്‍ഗ്രസിന് ഇതോടെ ശ്രീനിവാസന്റെ നിയമനം പുതിയ തലവേദനയായി മാറി.

നടന് ശ്രീനിവാസനോ
സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വമോ എ,ഐ ഗ്രൂപ്പ് നേതാക്കളോ ശ്രീനിവാസന്റെ നിയമനം അറിഞ്ഞിരുന്നില്ല. ശ്രീനിവാസന്റെ നിയമനം ഒരു നോതാവിനെ അറിയിച്ചപ്പോള്‍ 'ഏത് നടന് ശ്രീനിവാസനോ' എന്നായിരുന്നു പ്രതികരണം. ചുരുക്കം ചിലര്‍ മാത്രമാണ് പ്രതിഷേധം പുറത്തറിയിച്ചിട്ടുള്ളത്. രാഹുല്‍ ഗാന്ധിയുടെ നിയമനം ആയതിനാല്‍ വലിയൊരു വിഭാഗം നേതാക്കള്‍ അമര്‍ഷം ഉള്ളിലൊതുക്കി നില്‍ക്കുയാണ്.

ആരാണ് ശ്ലീനിവാസന്
കെ ശ്രീനിവാസന് പ്രിയങ്കാഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വദ്രയുമായി ബിസിനസ് പങ്കാളിത്തം ഉണ്ടെന്ന ആരോപണം ഉയര്‍ന്നിരുന്നു. ശ്രീനിവാസന്റേത പിന്‍വാതില്‍ നിയമനമാണെന്ന ആരോപണം ഉയര്‍ന്നെങ്കിലും കോണ്‍ഗ്രസ് നേതൃത്വം ഇതെല്ലാം പാടേ നിഷേധിച്ചിരിക്കുകയാണ്. കോണ്‍ഗ്രസ് മാധ്യമവിഭാഗത്തില്‍ പ്രവര്‍ത്തിച്ചിട്ടുള്ളയാളാണ് ശ്രീനിവാസനെന്നാണ് കോണ്‍ഗ്രസ് മുഖ്യ വക്താവ് രണ്‍ദീപ് സുര്‍ജേവാല മാധ്യമങ്ങളെ അറിയിച്ചത്.

കരുണാകരനൊപ്പം
കെ കരുണാകരന് മുഖ്യമന്ത്രിയായപ്പോള്‍ അദ്ദേഹത്തിന്റെ ഓഫീസര്‍ ഓഫ് സ്പെഷ്യല്‍ ഡ്യൂട്ടി എന്ന നിലയില്‍ പ്രവര്‍ത്തിച്ചയാളായിരുന്നു ശ്രീനിവാസന്. ഇന്ത്യന്‍ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ ഉണ്ടായിരുന്ന അദ്ദേഹം 1999ല്‍ രാജിവെച്ച് കോണ്‍ഗ്രസിന്റെ ദേശീയ നേതൃത്വവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുയായിരുന്നു. എഐസിസി മുന്‍കയ്യെടുത്തു രൂപികരിച്ച പ്രഫഷനല്‍ കോണ്‍ഗ്രസിന്റെ എറണാകുളം ജില്ലാ പ്രസിഡന്റും ആയിരുന്നു.

പഴയ ബന്ധം
ഇപ്പോള്‍ പ്രഫഷനല്‍ കോണ്‍ഗ്രസിന് നേതൃത്വം നല്കുന്ന ശശീതരൂരുമായി ബന്ധപ്പെട്ടാണ് നേതാക്കളുമായുള്ള പഴയ ബന്ധം പുതുക്കുന്നത്. ദേശീയ തലത്തില്‍ പ്രവര്‍ത്തിച്ചത് കൊണ്ടതന്നെ രാഹുല്‍ ഗാന്ധി പ്രിയങ്ക ഗാന്ധി എന്നിവരോട് നല്ലബന്ധം ഉണ്ട്. ഇതാണ് അദ്ദേഹത്തിന് ഗുണകരമായത് എന്നാണ് വിലയിരുത്തപ്പെടുന്നത്.

മുരളീധരന്റെ പിന്തുണ
പാര്‍ട്ടിയില്‍ അമര്‍ഷം പുകയുന്നുണ്ടെങ്കിലും ശ്രീനിവാസന്റെ നിയമനത്തെ കെ മുരളീധരന് എംഎല്‍എ സ്വാഗതം ചെയ്തു. പ്രഫഷനല്‍ രംഗത്ത് പ്രവര്‍ത്തിക്കുന്ന പലരേയും പലഘട്ടങ്ങളിലും പാര്‍ട്ടി സഹകരിപ്പിച്ചിട്ടുണ്ട്. ഇത് ആദ്യസംഭവമല്ല. ശശിതരൂരിനെ കൊണ്ട് വന്നപ്പോള്‍ ഇതേ വിമര്‍ശനം ഉണ്ടായിരുന്നു. എന്നാല്‍ ലോകസഭക്കകത്തും പുറത്തും തിളങ്ങാന്‍ അദ്ദേഹത്തിന് കഴിഞ്ഞത് ഓര്‍ക്കണമെന്നും മുരളീധരന് പറഞ്ഞു.

ആരോപണം
വദ്രയുടെ ചിസസ്ഥാപനങ്ങളില് ശ്രീനിവാന് ഡയറക്ടറായിരുന്നു എന്നതാണ് അദ്ദേഹത്തിന് എതിരെ ഉയരുന്ന പ്രധാന ആരോപണം. വദ്രയുടെ ബ്ലൂ ബ്രീസ് ട്രേഡിങ്ങിന്റെ ആദ്യ ഡയറക്ടര്‍മാര്‍ വദ്രയും പ്രിയങ്കയുമായിരുന്നുവെന്നും 2008 ല്‍ ഇരുവരും രാജിവെച്ചപ്പോള്‍ പകരം ഡയറക്ടറായത് ശ്രീനിവാസന് ആയിരുന്നു എന്നതാണ് ആരോപണം.

സൂധീരന്റെ പോസ്റ്റ്
ഈ ആരോപണങ്ങളെ തള്ളിക്കൊണ്ടാണ് കോണ്‍ഗ്രസിന്റെ മുഖ്യവക്താവ് രണ്‍ദീപ് സുര്‍ജോവാല രംഗത്തെത്തിയത്. റോബര്‍ട്ട് വദ്രയുടെ ബിസിനസ് പങ്കളായാണ് ശ്രീനിവാസന് എന്ന ആരോപണം മാധ്യമസൃഷ്ടിയാണ്. ശ്രീനിവാസന്റെ നിയമനത്തെ വിമര്‍ശിച്ചുകൊണ്ടുള്ള വിഎം സുധീരന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് താന്‍ കണ്ടില്ലെന്നും സുര്‍ജോവാല വ്യക്തമാക്കി
-
ഭൂരിപക്ഷം 38, തലനാരിഴയ്ക്ക് രക്ഷപ്പെട്ടു, 2021ൽ നിയമസഭയിലേക്ക് കഷ്ടിച്ച് കടന്ന് കൂടിയവർ ഇതാ -
'പാവം കോൺഗ്രസ് പ്രവർത്തകരെ വേദനിപ്പിക്കരുത്; അവർ എത്ര വലിയ നേതാവായാലും', കുറിപ്പമായി ഡോ. എസ്എസ് ലാൽ -
ഇടത് മാറി, വലത് തിരിഞ്ഞ്... അഞ്ച് വർഷം കൊണ്ട് ഗ്രാമങ്ങളിലും നഗരങ്ങളിലും സംഭവിച്ചത്... -
സ്വര്‍ണം ഇടിഞ്ഞു വീണു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുറവ്, ആഭരണം വാങ്ങാം, പവന് വില അറിയാം -
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
ഖത്തര്‍ ഞെട്ടി; യൂറോപ്പും ഏഷ്യയും ഞെരുങ്ങും, ഒന്നും അറിഞ്ഞില്ലെന്ന് ട്രംപ്, ഇറാന്റെ കൈവിട്ട നീക്കം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
കേരളത്തില്‍ നാളെ ചെറിയ പെരുന്നാള്‍; ശവ്വാല്‍ മാസപ്പിറവി ദൃശ്യമായി -
വിജയ് സ്വത്തുക്കള്‍ വിറ്റഴിക്കുന്നു; നടന്റെ നീക്കത്തിന് പിന്നില്‍ എന്ത്? സംഗീതയുടെ വിവാഹ മോചനം ചര്‍ച്ച -
'അഖിൽ മാരാർക്ക് സീറ്റ് കൊടുത്തത് ആ ഭയം കൊണ്ടാകും, പ്രാക്കും കാർക്കിച്ച് തുപ്പും ഭയന്ന് അവർക്ക് വോട്ട് കിട്ടും'












Click it and Unblock the Notifications