കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മന്ത്രിസഭയിലെ രണ്ടാമനാരെന്ന് അറിയാതെ പൊതുഭരണ വകുപ്പ്, മറുപടി നല്‍കാതെ മുഖ്യമന്ത്രിയുടെ ഓഫീസും...

പ്രോട്ടോക്കോള്‍ പ്രകാരം ഓഫീസ് സംവിധാനങ്ങളും മന്ത്രിമാരുടെ ഇരിപ്പിടങ്ങളും ഒരുക്കാനാണ് പൊതുഭരണ വകുപ്പ് മുഖ്യമന്ത്രിയുടെ ഓഫീസിന് കത്തയച്ചത്.

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: മന്ത്രിസഭയിലെ രണ്ടാമനാരെന്ന് വ്യക്തമാക്കാന്‍ പൊതുഭരണ വകുപ്പ് അയച്ച ഫയലിന് മറുപടി നല്‍കാതെ മുഖ്യമന്ത്രിയുടെ ഓഫീസ്. മന്ത്രി ഇ പി ജയരാജന്‍ രാജിവെച്ചതോടെയാണ് മന്ത്രിസഭയിലെ രണ്ടാമനാരെന്ന ആശയക്കുഴപ്പം ഉടലെടുത്തത്. പ്രോട്ടോക്കോള്‍ പ്രകാരം ഓഫീസ് സംവിധാനങ്ങള്‍ ക്രമീകരിക്കാനും ചടങ്ങുകളില്‍ സീറ്റുകള്‍ ക്രമീകരിക്കുവാനുമാണ് രണ്ടാമനാരെന്ന് ചോദിച്ച് പൊതുഭരണ വകുപ്പ് കത്തയച്ചത്.

പൊതുഭരണ വകുപ്പ് പൊളിറ്റിക്കല്‍ വിഭാഗമാണ് ഇതുസംബന്ധിച്ച് മുഖ്യമന്ത്രിയുടെ ഓപീസിലേക്ക് ഫയല്‍ കൈമാറിയത്. എന്നാല്‍ മുഖ്യമന്ത്രിയുടം ഓഫീസ് ഇതുവരെ ഇക്കാര്യത്തില്‍ മറുപടി നല്‍കിയിട്ടില്ലെന്നാണ് അറിയുന്നത്.

രണ്ടാമനെയും മൂന്നാമനെയും തരംതിരിക്കാന്‍ കഴിയില്ല

രണ്ടാമനെയും മൂന്നാമനെയും തരംതിരിക്കാന്‍ കഴിയില്ല

മന്ത്രിസഭയിലെ മന്ത്രിമാരെ രണ്ടാമനെന്നും മൂന്നാമനെന്നും തരംതിരിക്കാന്‍ മുഖ്യമന്ത്രിക്ക് അധികാരമില്ലെന്നാണ് ഭരണഘടനാപരമായ നിയമവശം. എന്നാല്‍ മന്ത്രിസഭയിലെ വകുപ്പ് വിഭജനം സംബന്ധിച്ച് തീരുമാനമെടുക്കാനുള്ള മുഖ്യമന്ത്രിക്കാണ്.

ഓഫീസ് എ സി മൊയ്തീന്

ഓഫീസ് എ സി മൊയ്തീന്

ഇ പി ജയരാജന്‍ മന്ത്രിയായിരുന്നപ്പോള്‍ ഉപയോഗിച്ചിരുന്ന സെക്രട്ടേറിയറ്റിലെ ഓഫീസാണ് ഇപ്പോള്‍ മന്ത്രി എ സി മൊയ്തീന് നല്‍കിയിട്ടുള്ളത്.

രണ്ടാം നമ്പര്‍ കാര്‍ ഉപയോഗിക്കുന്നത്

രണ്ടാം നമ്പര്‍ കാര്‍ ഉപയോഗിക്കുന്നത്

എന്നാല്‍ കേരള സര്‍ക്കാരിന്റെ രണ്ടാം നമ്പര്‍ കാര്‍ ഉപയോഗിക്കുന്നത് എ സി മൊയ്തീനല്ല. റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരനാണ് സര്‍ക്കാരിന്റെ രണ്ടാം നമ്പര്‍ കാര്‍ ഉപയോഗിക്കുന്നത്.

 നിയമസഭയില്‍ രണ്ടാമത് റവന്യൂ മന്ത്രിയല്ല

നിയമസഭയില്‍ രണ്ടാമത് റവന്യൂ മന്ത്രിയല്ല

വാഹനത്തിന്റെ കാര്യത്തിലും ഓഫീസിന്റെ കാര്യത്തിലുമുള്ള വ്യത്യാസം നിയമസഭയിലെ സീറ്റിലുമുണ്ട്. നിയമ മന്ത്രി എ കെ ബാലനാണ് നിലവില്‍ നിയമസഭയില്‍ മുഖ്യമന്ത്രി കഴിഞ്ഞാലുള്ള രണ്ടാമത്തെ സീറ്റില്‍ ഇരിക്കുന്നത്.

English summary
Chief Minister's office still not disclosure about who is the second minister in kerala cabinet.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X