Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരള രാഷ്ട്രീയത്തില്‍ ആരാണ് സുധീരന്‍

കേരള രാഷ്ട്രീയത്തിലെ സംശുദ്ധ വ്യക്തിത്വങ്ങളുടെ പട്ടിക എടുക്കാന്‍ പറഞ്ഞാല്‍ അതില്‍ അധികം താഴെയല്ലാതെ കടന്നുവരാനിടയുള്ള ഒരു പേരായിരിക്കും വിഎം സുധീരന്‍ എന്നത്. അടുത്തിടെയായി കേരളത്തിന്റെ മുഖ്യധാര കോണ്‍ഗ്രസ് രാഷ്ട്രീയത്തിലും അധികാര കേന്ദ്രങ്ങളിലും സുധീരന്റെ പേര്‍ കേട്ടിരുന്നില്ല.

പലപ്പോഴും ഒറ്റപ്പെട്ട ശബ്ദമായിരുന്നു സുധീരന്റേത്. എന്നാല്‍ അത് ജനപക്ഷത്ത് നിന്നുളള ശബ്ദമാണെന്ന് തോന്നലുണ്ടാക്കാന്‍ സുധീരന് എക്കാലവും കഴിഞ്ഞിട്ടുണ്ട്. കോണ്‍ഗ്രസിലെ ഗ്രൂപ്പ് രാഷ്ട്രീയത്തിന്റെ ഭാഗമാകാതിരിക്കാന്‍ എന്നും ശ്രദ്ധ ചെലുത്തിയിരുന്നു സുധീരന്‍. അത് പലപ്പോഴും അദ്ദേഹത്തിന് തിരിച്ചടികളും സമ്മാനിച്ചു.

വിദ്യാര്‍ത്ഥി സംഘടനയായ കെഎസ് യു വില്‍ നിന്ന് തുടങ്ങി യൂത്ത് കോണ്‍ഗ്രസിലൂടെ ആണ് സുധീരന്‍ കോണ്‍ഗ്രസിലെ തന്റെ വളര്‍ച്ചയുടെ പടവുകള്‍ കയറിയത്. കേരള രാഷ്ട്രീയത്തില്‍ ആരായിരുന്നു സുധീരന്‍ എന്ന് പരിശോധിക്കാം

കെഎസ് യുവില്‍ നിന്ന് തുടക്കം

കെഎസ് യുവില്‍ നിന്ന് തുടക്കം

വിദ്യാഭ്യാസ കാലത്ത് ഒരു കെസ് യു പ്രവര്‍ത്തകന്‍ ആയിട്ടായിരുന്നു തുടക്കം. പിന്നീട് കെഎസ് യുവിന്റെ സംസ്ഥാന പ്രസിഡന്റായി. 1971 മുതല്‍ 1973 വരെ.

യൂത്ത് കോണ്‍ഗ്രസ്

യൂത്ത് കോണ്‍ഗ്രസ്

കെഎസ് യു കഴിഞ്ഞാല്‍ പിന്നെ യൂത്ത് കോണ്‍ഗ്രസ്. അതാണല്ലോ കണക്ക്. കെഎസ് യു പ്രസിഡന്റ് സ്ഥാനം വിട്ട് രണ്ട് കൊല്ലം കഴിഞ്ഞപ്പോഴേക്കും സുധീരന്‍ യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന പ്രസിഡന്റ് ആയി.

ലോക്‌സഭയിലേക്ക്

ലോക്‌സഭയിലേക്ക്

30 വയസ്സ് തികും മുന്പ് തന്നെ സുധീരന്‍ ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു(1977). ഈ സമയം യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയും ആയിരുന്നു.

നിയമസഭയിലേക്ക്, മന്ത്രി

നിയമസഭയിലേക്ക്, മന്ത്രി

രണ്ട് തവണയാണ് സംസ്ഥാന നിയമസഭിലേക്ക് വിഎം സുധീരന്‍ തിരഞ്ഞെടുക്കപ്പെട്ടത്. അതും തടുര്‍ച്ചയായി രണ്ട് തവണ. ആന്റണി മന്ത്രിസഭയുടെ അവസാന നാശുകളില്‍ സംസ്ഥാനത്തെ ആരോഗ്യമന്ത്രി സ്ഥാനവും വഹിച്ചിട്ടുണ്ട്.

നിയമസഭ സ്പീക്കര്‍

നിയമസഭ സ്പീക്കര്‍

രണ്ട് വര്‍ഷം നിയമ സഭ സ്പീക്കറുടെ കസേരയിലും സുധീരന്‍ ഇരുന്നു. 1985 മുതല്‍ 1987 വരെയായിരുന്നു ഇത്.

തോറ്റത് ഒരു തവണ മാത്രം

തോറ്റത് ഒരു തവണ മാത്രം

നിയമസഭയിലേക്കും ലോക്‌സഭയിലേക്കുമായി ഏഴ് തവണ മത്സരിച്ചിട്ടുണ്ട് സുധീരന്‍. എന്നാല്‍ തോറ്റത് ഒരു തവണമാത്രം. 2004 ലെ തിരഞ്ഞെടുപ്പ് എല്‍ഡിഎഫ് തൂത്തുവാരിയപ്പോള്‍ ആലപ്പുഴ സീറ്റില്‍ തുടക്കക്കാരനായ കെഎസ് മനോജിനോട് സുധീരന്‍ തോറ്റുപോയി.

വിവാദങ്ങളുടെ കൂട്ടുകാരന്‍

വിവാദങ്ങളുടെ കൂട്ടുകാരന്‍

സംസ്ഥാന സര്‍ക്കാര്‍ കോണ്‍ഗ്രസ് ആണെങ്കിലും അല്ലെങ്കിലും തനിക്ക് പറയാനുള്ളത് സുധീരന്‍ പറയും. കരിമണലിന്റെ കാര്യത്തിലായും ലാവലിന്റെ കാര്യത്തിലായാലും.

ആരോപണങ്ങള്‍

ആരോപണങ്ങള്‍

കരിമണല്‍ ഖനനത്തിനെതിരെ സുധീരന്‍ നടത്തിയ സമരങ്ങള്‍ സ്വകാര്യ കന്പനിക്ക് വേണ്ടിയുള്ളതായിരുന്നുവെന്ന് ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.

ചാണ്ടിയും ചെന്നിത്തലയും എതിര്

ചാണ്ടിയും ചെന്നിത്തലയും എതിര്

ശക്തമായ നിലപാടുകളുള്ള ഒരാള്‍ കെപിസിസി പ്രസിഡന്റ് സ്ഥാനത്തെത്തുന്നത് ഉമ്മന്‍ ചാണ്ടിക്കും രമേശ് ചെന്നിത്തലക്കും അത്ര താത്പര്യമുള്ള കാര്യമല്ല. അതുകൊണ്ട് തന്നെ രണ്ട് പേരും സുധീരന്റെ പേര് ഒഴിവാക്കാന്‍ പരമാവധിശ്രമിച്ചതായാണ് വാര്‍ത്തകള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+