സംഘികളുടെ കണ്ണിലെ കരട്.. ശബരിമലയിലെ ' ആക്ഷന്‍ ഹീറോ'! ആരാണ് യതീഷ് ചന്ദ്ര ഐപിഎസ്
ശബരിമലയിലെ സുരക്ഷാ ചുമതലയുള്ള യുവ ഐപിഎസുകാരന്‍ യതീഷ് ചന്ദ്രയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. ഒരുകാലത്ത് സിപിഎമ്മിന്‍റെ കണ്ണിലെ കരടായിരുന്ന ഈ പോലീസ് ഉദ്യോഗസ്ഥന്‍. എന്നാല്‍ ഇപ്പോള്‍ ശബരിമലയില്‍ കൈക്കൊണ്ട മുഖം നോക്കാതെയുള്ള നടപടിക്കാണ് യതീഷ് ചന്ദ്രയ്ക്ക് കൈയ്യടി നേടികൊടുത്തിരിക്കുന്നത്.
കാണ് മക്കളേ.. ദിതാണ് ശബരിമലയിലെ യഥാര്‍ത്ഥ പോലീസ്! ചിത്രങ്ങളും വീഡിയോയും ഒടുക്കത്തെ വൈറല്‍
അങ്കമാലിയില്‍ എല്‍ഡിഎഫ് ഹര്‍ത്താലിനും പുതുവൈപ്പ് സമരത്തിലും ആളുകളെ കൈകാര്യം ചെയ്തതോടെ സംഘികളുടെ പ്രീയപ്പെട്ടവനായി മാറിയിരുന്നു യതീഷ് ചന്ദ്ര. യതീഷിന്‍റെ പേരില്‍ ഫാന്‍സ് പേജുകളടക്കം ഉണ്ടാക്കി സംഘപരിവാര്‍ അനുകൂലികള്‍ ആഘോഷമാക്കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ സംഘികളുടെ കണ്ണിലെ കരടായിമാറിയിരിക്കുകയാണ് യതീഷ്.

സംഘികളുടെ ശത്രു
നിലയ്ക്കലിലെ സുരക്ഷാ ചുമതലയുള്ള ഈ ഉദ്യോഗസ്ഥന്‍റെ മുഖം നോക്കാതെയുള്ള നടപടിയാണ് സംഘപരിവാര്‍ ബിജെപി നേതാക്കളെ ഇപ്പോള്‍ ചൊടിപ്പിച്ചിരിക്കുന്നത്. യതീഷ് ചന്ദ്രയെ കാശ്മീരിലേക്ക് അയക്കണമെന്നാണ് ഇപ്പോള്‍ ബിജെപി നേതാക്കള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. സംഘപരിവാറിനേയും ബിജെപിയേയും ശബരിമലയില്‍ വരിഞ്ഞ് മുറുക്കുന്ന ഈ 33 കാരന്‍ 2011 ലെ കേരള കേഡര്‍ ഐപിഎസ് ബാച്ചുകാരനാണ്.

കര്‍ണാടകക്കാരന്‍
കര്‍ണാടകയിലെ ദേവാംഗരി ജില്ലക്കാരാനാണ് യതീഷ്. ബംഗളൂരുവില്‍ ഇലക്ട്രോണിക് എന്‍ജിനിയറായി ജോലി ചെയ്ത് വരികയായിരുന്ന യതീഷ് ആ ജോലി ഉപേക്ഷിച്ചാണ് ഐപിഎസുകാരനായത്. സോഫ്റ്റ്വെയര്‍ എന്‍ജിനീയര്‍ ആയ ശ്യമളയാണ് യതീഷിന്‍റെ ഭാര്യ.

സുരക്ഷാ ചുമതല
ഒരിക്കല്‍ തെരുവ് ഗുണ്ടയെന്ന് പിണറായി വിജയന്‍ വിളിച്ച അതേ യതീഷ് ചന്ദ്രയ്ക്കാണ് ഇപ്പോള്‍ ശബരിമലയിലെ സുരക്ഷാ ചുമതലയുള്ളത്. 2015 ല്‍ ആലുവ റൂറല്‍ എസ്പിയായിരിക്കേയാണ് യതീഷ് ചന്ദ്ര വാര്‍ത്തകളില്‍ നിറയുന്നത്. അന്ന് ഇടതുപക്ഷം അങ്കമാലിയില്‍ നടത്തിയ ഉപരോധ സമരത്തില്‍ വഴിതടയാതെ യാത്രക്കാരെ കടത്തിവിടണമെന്ന് യതീഷ് ആവശ്യപ്പെട്ടു.

ക്രൂരമായി കൈയ്യേറ്റം ചെയ്തു
എന്നാല്‍ സമരക്കാര്‍ ഇത് പാലിച്ചില്ല. ഇതോടെ യതീഷ് പ്രായഭേദമില്ലാതെ എല്ലാ സിപിഎം നേതാക്കളേയും തെരുവില്‍ ക്രൂരമായി കൈയ്യേറ്റം ചെയ്ത്. യതീഷിന്‍റെ പ്രവൃത്തികളുടെ വീഡിയോയും ചിത്രങ്ങളും മീഡിയയില്‍ നിറഞ്ഞതോടെ യതീഷ് ചന്ദ്ര ഭ്രാന്തന്‍ നായയെ പോലെയാണെന്നായിരുന്നു വിഎസ് അച്ചുതാനന്ദന്‍റെ വിമര്‍ശനം.

വന്‍ വിവാദം
പുതുവൈപ്പിനില്‍ ഗെയില്‍ സമരക്കാരെ ലാത്തി കൊണ്ട് നേരിട്ട നടപടിയും വലിയ വിവാദമായിരുന്നു. മനുഷ്യാവകാശ കമ്മീഷന്‍ വരെ പ്രശ്നത്തില്‍ ഇടപെട്ടു. അന്ന് യതീഷിന്‍റെ പരിധിയില്‍ അല്ല സമരം നടന്നത്. എന്നാല്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനവുമായി ബന്ധ്പ്പെട്ട് ഹൈക്കോടതി ജങ്ഷനില്‍ നടന്ന ഓപ്പറേഷന് നേതൃത്വം നല്‍കിയത് യതീഷ് ആയിരുന്നു.

സരസമായ മറുപടി
സംഭവത്തില്‍ ഇടപെട്ട മനുഷ്യാവകാശ കമ്മീഷന്‍ വിസ്താരത്തിനായി യതീഷിനെ വിളിച്ച് വരുത്തി. വിസ്താരത്തിനെത്തിയ ഏഴുവയസുകാരന്‍ അലന്‍ തന്‍റെ അച്ഛനെ തല്ലിയത് ഈ പോലീസാണെന്ന് യതീഷിന്‍റെ മുഖത്ത് നോക്കി പറഞ്ഞു. എന്നാല്‍ കുട്ടിക്ക് മാറിപോയതാകാമെന്ന മറുപടിയായിരുന്നു യതീഷ് നല്‍കിയത്.

ശബരിമല നടപടി
ഇതിനിടയില്‍ പല വിവാദങ്ങളിലും യതീഷ് പെട്ടിരുന്നു. എന്നാല്‍ ഇപ്പോള്‍ യതീഷിനെ വീണ്ടും താരമാക്കിയിരിക്കുന്നത് ശബരിമലയിലെ നടപടിയാണ്. അറസ്റ്റ് ചെയ്ത് വിട്ടയച്ചതിന് ശേഷവും ശബരിമലയിലേക്ക് വീണ്ടും പുറപ്പെട്ട ഹിന്ദു ഐക്യവേദി നേതാവ് ശശികലയെ ബസ് തടഞ്ഞ് നിര്‍ത്തി പ്രശ്നങ്ങള്‍ ഉണ്ടാക്കില്ലെന്ന് ഉറപ്പ് വാങ്ങി സന്നിധാനത്തേക്ക് കടത്തിവിട്ട യതീഷിന്‍റെ നടപടി കൈയ്യടി നേടിയിരുന്നു.

ബിജെപിക്കാര്‍ക്ക് മാത്രമല്ല
ഇതിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നുണ്ട്.ശബരിമലയിലേക്ക് പോകുന്ന പാര്‍ട്ടിക്കാരോട് ഒറ്റ കാര്യമേ പറയാനുള്ളു. ശബരിമലയില്‍ പോകാനാണ് ഉദ്ദേശമെങ്കില്‍ പ്രാര്‍ത്ഥിച്ച് മടങ്ങിവരണം. അവിടെ പോയി തമ്പടിക്കാനോ സ്ത്രീകളുടെ തല തേങ്ങ വെച്ച് എറിയാനോ ഉള്ള ശ്രമങ്ങളൊന്നും നടത്തരുത്. എല്ലാ ഭക്തരും വരിക, ഭഗവാന് തൊഴുക മടങ്ങുക, ബിജെപിക്കാര്‍ക്ക് മാത്രമല്ലല്ലോ ഭഗവാനെ തൊഴേണ്ടത് എന്നായിരുന്നു യതീഷ് ചന്ദ്ര പറഞ്ഞത്.

പരസ്യമായി രംഗത്ത്
നിര്‍ദ്ദേശം ലംഘിച്ച് സന്നിധാനത്ത് പ്രവേശിക്കാനെത്തിയ കെ. സുരേന്ദ്രനും കെപി ശശികലയുമടക്കമുള്ള ബിജെപി സംഘപരിവാര്‍ നേതാക്കളെ അറസ്റ്റ് ചെയ്തതും യതീഷ് ചന്ദ്രയുടെ നേതൃത്വത്തിലായിരുന്നു.എന്തായാലും യതീഷ് ചന്ദ്രയ്ക്കെതിരെ ഇപ്പോള്‍ ബിജെപി നേതൃത്വം പരസ്യമായി രംഗത്തെത്തി കഴിഞ്ഞു.


കുലുങ്ങാതെ നടപടി
യതീഷ് ചന്ദ്രയെ കാശ്മീരിലേക്ക് അയക്കണമെന്ന് ബിജെപി നേതാവ് എ.എന്‍. രാധാകൃഷ്ണന്‍ പറഞ്ഞത്. തന്നോട് ക്രിമിനലിനെ പോലെയാണ് യതീഷ് പെരുമാറിയതെന്നായിരുന്നു ശശികലയുടെ മറുപടി.എന്നാല്‍ ഇത്തരം പരാമര്‍ശങ്ങളില്‍ ഒന്നും കുലുങ്ങുന്ന മട്ടില്ല യതീഷ്. ശബരിമലയില്‍ അനാവശ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നവര്‍ക്കെതിരെ കര്‍ശനമായ നടപടി തന്നെ സ്വീകരിക്കുമെന്നാണ് യതീഷ് പറയുന്നു.
ബിജെപിയുടെ നെഞ്ചിടിപ്പ് കൂട്ടി പ്രമുഖനായ നേതാവിന്റെ രാജി.. പാലം വലിക്കാന്‍ ശിവസേന