കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കറുത്ത മാസ്‌ക് ഊരിപ്പിച്ചതെന്തിന്? 4 ജില്ലാ എസ്പിമാരോട് വിശദീകരണം തേടി, കൈയ്യൊഴിഞ്ഞ് ഡിജിപി

Google Oneindia Malayalam News

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ പരിപാടികളില്‍ നിന്ന് കറുത്ത് മാസ്‌ക് ഊരി വയ്പ്പിച്ച് സംഭവത്തില്‍ വിശദീകരണം തേടി ഡിജിപി. എന്തിനാണ് കറുത്ത മാസ്‌ക് ഊരിപ്പിച്ചതെന്ന് നാല് ജില്ലാ എസ്പിമാരോട് ഡിജിപി ചോദിച്ചു. ഇക്കാര്യത്തില്‍ അനില്‍കാന്ത് വിശദീകരണം തേടിയിട്ടുണ്ട്. പൊതുജനങ്ങളില്‍ നിന്നടക്കം മാസ്‌ക് നീക്കം ചെയ്തതില്‍ വലിയ വിവാദമായിരുന്നു. ഇതേ തുടര്‍ന്നാണ് കണ്ണൂര്‍, കോഴിക്കോട്, കോട്ടയം, തൃശൂര്‍ ജില്ലകളിലെ എസ്പിമാരോട് വിശദീകരണം തേടിയത്. അതേസമയം കറുത്ത മാസ്‌കിന് വിലക്കില്ലായിരുന്നുവെന്നാണ് പോലീസ് പറയുന്നു. എന്നാല്‍ ഡിജിപി തന്നെ കൈയ്യൊഴിഞ്ഞ സാഹചര്യത്തില്‍ ബാക്കിയുള്ള പോലീസുകാരാണ് പ്രതിക്കൂട്ടിലാവുന്നത്.

യൂത്ത് കോണ്‍ഗ്രസ് നടത്തിയത് ഭീകര പ്രവര്‍ത്തനം, മുഖ്യമന്ത്രിയെ അപായപ്പെടുത്താനെന്ന് ഡിവൈഎഫ്‌ഐയൂത്ത് കോണ്‍ഗ്രസ് നടത്തിയത് ഭീകര പ്രവര്‍ത്തനം, മുഖ്യമന്ത്രിയെ അപായപ്പെടുത്താനെന്ന് ഡിവൈഎഫ്‌ഐ

1

കറുത്ത മാസ്‌ക് ഊരിപ്പിച്ച സംഭവത്തില്‍ പ്രതിഷേധം ഉയര്‍ന്നതോടെയാണ് നിരോധനമില്ലെന്ന് പറഞ്ഞ് പോലീസ് അത് പിന്‍വലിച്ചത്. കണ്ണൂരിലെ മുഖ്യമന്ത്രിയുടെ പരിപാടികളില്‍ കറുത്ത മാസ്‌ക് അഴിപ്പിച്ചിരുന്നില്ല. മലപ്പുറത്തും കൊച്ചിയിലും അടക്കം മാസ്‌ക് പക്ഷേ അഴിപ്പിച്ചിരുന്നു. അപ്രഖ്യാപിത വിലക്കായിരുന്നു സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലിന് പിന്നാലെയുണ്ടായ പ്രതിഷേധത്തെ തുടര്‍ന്ന് കറുത്ത മാസ്‌കിന് പോലീസ് ഏര്‍പ്പെടുത്തിയത്. കറുത്ത വസ്ത്രം ധരിച്ചവരെ പോലും പരിപാടികളിലേക്ക് കടത്തി വിട്ടിരുന്നില്ല. ഇതിനെല്ലാം പകരമായി കറുത്ത മാസ്‌കും വസ്ത്രവും പ്രതിപക്ഷ എംഎല്‍എമാര്‍ ധരിച്ചെത്തിയിരുന്നു. എന്നിട്ടായിരുന്നു പ്രതിഷേധം.

അതേസമയം പോലീസ് ആസ്ഥാനത്ത് നിന്നുള്ള നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടിയെന്നാണ് ജില്ലാ പോലീസ് മേധാവികളുടെ വിശദീകരണം. എന്നാല്‍ ഡിജിപി ഇതെല്ലാം നിഷേധിച്ച് വാര്‍ത്താക്കുറിപ്പ് ഇറക്കി. ഇതിനിടെ യൂത്ത് കോണ്‍ഗ്രസുകാര്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തില്‍ പ്രതിഷേധിച്ച സംഭവത്തില്‍ സംസ്ഥാനത്താകെ പ്രക്ഷോഭം. യുദ്ധസമാനമായ സാഹചര്യമാണ് കഴിഞ്ഞ ദിവസം സംസ്ഥാനത്തുണ്ടായത്. വിവിധയിടങ്ങളില്‍ കോണ്‍ഗ്രസ്-സിപിഎം പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. തിരുവനന്തപുരത്ത് കെപിസിസി ആസ്ഥാനമായ ഇന്ദിരാ ഭവന് നേരെ വൈകീട്ടോടെ സിപിഎം പ്രവര്‍ത്തകരുടെ ആക്രമണമുണ്ടായി. കണ്ണൂരില്‍ ഡിസിസി ഓഫീസിന് നേരെയും ആക്രമണമുണ്ടായി.

കോഴിക്കോട് പേരാമ്പ്ര കോണ്‍ഗ്രസിന് ഓഫീസിനെ നേരെ നാടന്‍ ബോംബേറാണ് ഉണ്ടായത്. രാത്രിയോടെയാണ് ആക്രമണമുണ്ടായത്. ഓഫീസിന് വലിയ കേടുപാടുകളും സംഭവിച്ചു. പയ്യന്നൂരില്‍ കാറമേല്‍ പ്രിയദര്‍ശിനി യൂത്ത് സെന്റര്‍ അടിച്ചുതകര്‍ത്തു. പയ്യന്നൂര്‍ ബ്ലോക് കോണ്‍ഗ്രസ് ഓഫീസായ ഗാന്ധി മന്ദിരം സിപിഎം പ്രവര്‍ത്തകര്‍ ആക്രമിച്ചു. ഓഫീസിന് മുന്നില്‍ ഗാന്ധി പ്രതിമയുടെ തലവെട്ടി മാറ്റിയനിലയിലായിരുന്നു. ആലപ്പുഴയിലായിരുന്നു ആദ്യം ആക്രമം തുടങ്ങിയത്. ലീഗ് ജില്ലാ കണ്‍വെന്‍ഷന്‍ വേദിക്ക് മുന്നില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും മുസ്ലീം ലീഗ് പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടി. എംഎസ്എഫ് ജില്ലാ പ്രസിഡന്റിനെ മര്‍ദിച്ചെന്ന ആരോപണവും ഉയര്‍ന്നു.

ബിഗ് ബോസില്‍ റോബിന്‍ ഇപ്പോള്‍ പുറത്തായത് നന്നായി; അതുകൊണ്ടല്ലേ.... സുരാജിന്റെ മറുപടി വൈറല്‍ബിഗ് ബോസില്‍ റോബിന്‍ ഇപ്പോള്‍ പുറത്തായത് നന്നായി; അതുകൊണ്ടല്ലേ.... സുരാജിന്റെ മറുപടി വൈറല്‍

Recommended Video

cmsvideo
Protest Against Pinarayi vijayan In Flight | വിമാനത്തില്‍ കോണ്‍ഗ്രസ് പ്രതിഷേധം, ദൃശ്യങ്ങള്‍

English summary
why a restriction to black mask: dgp anil kant ask for explanation from police district sp's
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X