രവി പിള്ളയോട് പിണറായിക്കെന്താണ് പ്രത്യേക സ്‌നേഹം..?? കോവളം കൊട്ടാരം കയ്യീന്ന് പോയോ..?

  • By: Anamika
Subscribe to Oneindia Malayalam

കോഴിക്കോട്: കോവളം കൊട്ടാരത്തിന്റെയും അനുബന്ധമായ 4.13 ഹെക്റ്റര്‍ സ്ഥലത്തിന്റേയും കൈവശാവകാശം ആര്‍പി ഗ്രൂപ്പിന് വിട്ട് നല്‍കാനുള്ള മന്ത്രിസഭാ തീരുമാനം വലിയ വിവാദത്തിലേക്ക് വഴി തുറന്നിരിക്കുകയാണ്. കോവളം കൊട്ടാരം സ്വകാര്യ വ്യവസായ ഗ്രൂപ്പിന് വിട്ടുകൊടുക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിന് പിന്നില്‍ നിക്ഷിപ്ത താല്‍പര്യങ്ങള്‍ ഉണ്ടെന്നാണ് ആരോപിക്കുന്നത്. പിണറായി വിജയന്റെ മകളും കോടിയേരി ബാലകൃഷ്ണന്റെ മകനും രവി പിള്ളയുടെ ജോലിക്കാര്‍ ആയതിനാലാണ് സര്‍ക്കാര്‍ തീരുമാനം എന്നൊക്കെ സോഷ്യല്‍ മീഡിയ പ്രചരിപ്പിക്കുന്നു. കോവളം കൊട്ടാരം ആര്‍പി ഗ്രൂപ്പിന് കൈമാറാനുള്ള സാഹചര്യം എന്താണ്.

ദിലീപിനെ പൂട്ടാനുള്ള താക്കോല്‍ കാവ്യയുടെ കയ്യില്‍..! പോലീസ് വല മുറുകുന്നു..! രക്ഷപ്പെടില്ല..?

അടുത്തത് റിമി ടോമി..?? നടി ആക്രമിക്കപ്പെട്ട രാത്രിയിലെ ആ ഫോണ്‍വിളി..! വിദഗ്ദമായ കെണി...!

വിവാദങ്ങളിലെ കൊട്ടാരം

വിവാദങ്ങളിലെ കൊട്ടാരം

ഹൈക്കോടതി വിധിയുടേയും വിദഗ്ധ നിയമോപദേശത്തിന്റേയും അടിസ്ഥാനത്തിലാണ് കോവളം കൊട്ടാരത്തിന്റെ കൈവശാവകാശം രവി പിള്ള ഗ്രൂപ്പിന് കൈമാറാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചത്. ഏറെക്കാലമായി വിവാദങ്ങളിലാണ് കോവളം കൊട്ടാരം. 1962ലാണ് കോവളം കൊട്ടാരം തിരുവിതാംകൂര്‍ രാജകുടുംബത്തില്‍ നിന്നും സര്‍ക്കാര്‍ ഏറ്റെടുത്തത്.

ഇതാണ് ചരിത്രം

ഇതാണ് ചരിത്രം

1970ല്‍ കൊട്ടാരവും ഭൂമിയും കേന്ദ്ര വിനോദസഞ്ചാരവകുപ്പിന് കൈമാറി. പിന്നീട് സ്വകാര്യവത്ക്കരണ നയങ്ങളുടെ ഭാഗമായി കൊട്ടാരവും ഭൂമിയും സര്‍ക്കാര്‍ ലീല ഗ്രൂപ്പിന് വിറ്റു. എന്നാല്‍ കോവളം കൊട്ടാരം പൈതൃകസ്മാരകമായി നിലനിര്‍ത്തണം എന്ന രാജകുടുംബത്തിന്റെ അഭ്യര്‍ത്ഥന മാനിച്ച് കൊട്ടാരം ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.

കോടതികളിൽ തിരിച്ചടി

കോടതികളിൽ തിരിച്ചടി

പക്ഷേ ലീല ഗ്രൂപ്പ് കൊട്ടാരം എം ഫാര്‍ ഗ്രൂപ്പിന് വിറ്റതോടെ കാര്യങ്ങള്‍ കോടതിയിലെത്തി. കൊട്ടാരം ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍ ഉത്തരവിന് എം ഫാര്‍ ഗ്രൂപ്പ് ഹൈക്കോടതിയില്‍ നിന്നും സ്‌റേറ നേടി. കൊട്ടാരം ഏറ്റെടുക്കാന്‍ കൊണ്ടുവന്ന പ്രത്യേക നിയമം ഭരണഘടനാ വിരുദ്ദമെന്നും ഹൈക്കോടതി വിധിച്ചു

വേറെ വഴിയില്ല

വേറെ വഴിയില്ല

സുപ്രീം കോടതിയിലും സര്‍ക്കാരിന് തിരിച്ചടി നേരിട്ടു. അതിനിടെ ആര്‍ പി ഗ്രൂപ്പ്, എം ഫാറില്‍ നിന്നും കൊട്ടാരം ഏറ്റെടുത്തു. അതോടെ കൊട്ടാരം കൈമാറാത്തതിന് എതിരെ ആര്‍പി ഗ്രൂപ്പ് ഹൈക്കോടതിയില്‍ കോടതിയലക്ഷ്യത്തിന് കേസ് ഫയല്‍ ചെയ്യുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് കൊട്ടാരം വിട്ടുകൊടുക്കുക എന്നല്ലാതെ സര്‍ക്കാരിന് മുന്നില്‍ മറ്റു വഴിയില്ലാതായത്.

കോടതിയിൽ പോയാൽ

കോടതിയിൽ പോയാൽ

സുപ്രീം കോടതിയെ സമീപിച്ചാലും ഫലമില്ല എന്നാണ് സര്‍ക്കാരിന് നിയമോപദേശവും ലഭിച്ചിരിക്കുന്നത്. അതേസമയം കോടതിയില്‍ സിവില്‍ കേസ് ഫയല്‍ ചെയ്യാനുള്ള അധികാരം സര്‍ക്കാരില്‍ നിലനിര്‍ത്തിക്കൊണ്ടാണ് കൈമാറ്റത്തിന് മന്ത്രിസഭ തീരുമാനം കൈക്കൊണ്ടത്.

സിപിഐ എതിർപ്പ്

സിപിഐ എതിർപ്പ്

സര്‍ക്കാര്‍ തീരുമാനത്തെ സിപിഐ എതിര്‍ത്തിരുന്നു. കേസിന് പോകണം എന്നതായിരുന്നു സിപിഐയുടെ നിലപാട്. എന്നാല്‍ കോടതി അലക്ഷ്യം ഒഴിവാക്കാന്‍ കൊട്ടാരം കൈമാറുന്നതാണ് നല്ലതെന്ന അഭിപ്രായത്തിലായിരുന്നുസിപിഎം മന്ത്രമാര്‍. വിഷയം മന്ത്രിസഭയുടെ അജണ്ടയില്‍ കൊണ്ടുവന്നത് ടൂറിസം വകുപ്പാണ്.

Cabinet decides to hand over Kovalam Palace to RP Group
നിക്ഷിപ്ത താൽപര്യം

നിക്ഷിപ്ത താൽപര്യം

കോവളം കൊട്ടാരം വിഷയത്തില്‍ നിക്ഷിപ്ത താല്‍പര്യങ്ങളുണ്ട് എന്ന ആരോപണത്തെ സര്‍ക്കാര്‍ തള്ളിക്കളയുന്നു. നിയമോ പോരാട്ടം കൊണ്ട് കാര്യമില്ല എന്ന് അഡ്വക്കേറ്റ് ജനറലിന്റെ ഉപദേശത്തിന് ശേഷമാണ് നിര്‍ണായക തീരുമാനം മന്ത്രിസഭ കൈക്കൊണ്ടത്.

English summary
Why state cabinet decided to hand over Kovalam Palace to RP Group
Please Wait while comments are loading...