'ഇവൻ എന്തിനാണ് ഇങ്ങനെ ചെയ്തത് എന്ന് മാത്രം മനസ്സിലായില്ല', ട്രെയിൻ തീവെപ്പിനെ കുറിച്ച് സന്തോഷ് പണ്ഡിറ്റ്
എലത്തൂർ: ട്രെയിനിൽ പെട്രോളൊഴിച്ച് തീവെച്ച സംഭവത്തിലെ പ്രതിയെ പിടികൂടിയതിൽ പ്രതികരണവുമായി നടൻ സന്തോഷ് പണ്ഡിറ്റ്. ഈ സംഭവത്തോടെ ട്രെയിനിലെ എല്ലാ ബോഗിയിലും സിസിടിവി വെയ്ക്കേണ്ടതുണ്ടെന്ന് സന്തോഷ് പണ്ഡിറ്റ് ഫേസ്ബുക്കിൽ കുറിച്ചു. മാത്രമല്ല മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് വരുന്ന തൊഴിലാളികളുടെ രജിസ്ട്രേഷൻ നിർബന്ധമാക്കണമെന്നും സന്തോഷ് പണ്ഡിറ്റ് ആവശ്യപ്പെട്ടു.
സന്തോഷ് പണ്ഡിറ്റിന്റെ ഫേസ്ബുക്ക് കുറിപ്പ്: 'പണ്ഡിറ്റിൻ്റെ സാമൂഹ്യ നിരീക്ഷണം. കോഴിക്കോട് എലത്തൂർ വെച്ച് ട്രെയിനിൽ തീവെപ്പ് നടത്തിയ കേസ് പ്രതി ഷഹറൂഖ് സെയ്ഫി മഹാരാഷ്ട്രയിൽ പിടിയിൽ... പൊള്ളലേറ്റതിൻ്റെ പാടുകൾ പ്രതിയുടെ മുഖത്തും ശരീരത്തിൽ ഉണ്ടു... രാജ്യത്തെ മുഴുവൻ ഞെട്ടിച്ച ആലപ്പുഴ- കണ്ണൂർ executive express ആക്രമണത്തിൽ മൂന്ന് പേർ മരിക്കുകയും എട്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.. ഒരാളുടെ നില ഗുരുതരമാണ്.

ഷഹറൂഖിനെ പിടികൂടിയത് മഹാരാഷ്ട്രയിലെ രത്നഗിരിയിൽ നിന്ന് ആണ്.. പൊള്ളലേറ്റ് ആശുപത്രിയിൽ ചികിത്സ തേടിയതറിഞ്ഞ് പൊലീസ് എത്തിയപ്പോൾ പ്രതി ഇറങ്ങിയോടാൻ ശ്രമിച്ചു; പക്ഷേ മഹാരാഷ്ട്ര എടിഎസിന്റെ സഹായത്തോടെ പ്രതിയെ പിടികൂടി.. പക്ഷേ ഇവൻ എന്തിനാണ് ഇങ്ങനെ ചെയ്തത് എന്ന് മാത്രം എത്ര ആലോചിച്ചിട്ടും മനസ്സിലായില്ല.. (വാൽ കഷ്ണം.. ഇത്രയും പെട്ടെന്ന് എല്ലാ ട്രെയിനിലും, എല്ലാ ബോഗിയിലും CCTV വെക്കുക.. പരിശോധന കൂടുതൽ കർശനമാക്കുക.. കേരളത്തിൽ വരുന്ന എല്ലാ പുറം നാട്ടുകാരായ തൊഴിലാളികളുടെയും registration നിർബന്ധം ആക്കുക...)'
എലത്തൂർ ട്രെയിൻ തീവെപ്പ് കേസിൽ ഷഹീൻബാഗ് സ്വദേശിയായ ഷാറൂഖ് സെയ്ഫി ആണ് പിടിയിലായിരിക്കുന്നത്. ഇന്ന് രാവിലെ മഹാരാഷ്ട്ര എടിഎസ് ആണ് ഇയാളെ പിടികൂടിയത്. ഷാറൂഖ് കുറ്റം സമ്മതിച്ചിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ.. എന്തിന് വേണ്ടിയാണ് ഷാറൂഖ് ട്രെയിനിൽ തീയിട്ടത് എന്നത് വ്യക്തമായിട്ടില്ല.
ഇക്കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് നാടിനെ നടക്കിയ സംഭവം ഉണ്ടായത്. രണ്ട് കുപ്പി പെട്രോളുമായി ആലപ്പുഴ-കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസിൽ കയറിയ പ്രതി ആളുകളുടെ മേലേക്ക് പെട്രോൾ ഒഴിച്ച ശേഷം തീ കൊളുത്തുകയായിരുന്നു.. രക്ഷപ്പെടാൻ വേണ്ടി ട്രെയിനിൽ നിന്ന് ചാടിയ മൂന്ന് പേർ മരണപ്പെട്ടു. ആക്രമണത്തിൽ എട്ട് പേർക്ക് പൊള്ളലേറ്റു.












Click it and Unblock the Notifications