പുതുപ്പള്ളിയില്‍ എന്തുകൊണ്ട് ജെയ്ക് സി തോമസ് ജയിക്കണം: കാരണങ്ങള്‍ നിരത്തി സിപിഎം
കോഴിക്കോട്: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ ജെയ്ക്ക് സി തോമസ് ജയിക്കേണ്ടത് മനുഷ്യപക്ഷത്ത് നില്‍ക്കുന്നവരുടെ ആവശ്യമാണെന്ന് സിപിഎം. നേര്‍ച്ചക്കോഴി, ബലിയാട് എന്നൊക്കെയാണല്ലോ ജെയ്ക് സി തോമസിന് നിലവാരമില്ലാത്ത രാഷ്ട്രീയക്കളി കളിക്കുന്ന യുഡിഎഫ് നേതൃത്വം ചാര്‍ത്തി കൊടുക്കുന്ന പേരുകള്‍. എന്നാല്‍ ഈ പരിഹസിക്കുന്നവര്‍ പറയാത്ത ചില കാര്യങ്ങൾ പൊതുസമൂഹം അറിയേണ്ടതുണ്ടെന്നും സിപിഎം വ്യക്തമാക്കുന്നു. എന്തുകൊണ്ട് ജെയ്ക് പുതുപ്പള്ളിയിൽ വിജയിക്കണം എന്നതിന്റെ ഉത്തരം കൂടിയാണിതെന്നും പാർട്ടി പ്രസ്താവനയില്‍ പറയുന്നു.
ജൂണ്‍ 15, മണിപ്പൂര്‍ കലാപം അതിന്റെ മൂര്‍ധന്യാവസ്ഥയില്‍ നില്‍ക്കുന്ന നാളുകളില്‍ കേരളത്തില്‍ നിന്നുള്ള ഒരു യുവരാഷ്ട്രീയ പ്രവര്‍ത്തകന്‍ മണിപ്പൂരിലെത്തി. ആ യുവാവിന്റെ പേരാണ് ജെയ്ക് സി തോമസ്. അന്ന് അദ്ദേഹത്തിന് മുന്‍പില്‍ തെരഞ്ഞെടുപ്പ് ഇല്ല, ഇപ്പോള്‍ പലരും കാണിച്ചു കൂട്ടുന്ന പ്രഹസനങ്ങളും ഉണ്ടായിരുന്നില്ല. മണിപ്പൂരിലെ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്ന സഹോദരങ്ങളെ കാണാനും അവരുടെ ദുഃഖത്തില്‍ ഒപ്പം നില്‍ക്കാനും ആശ്വസിപ്പിക്കാനുമാണ് ആ യുവരാഷ്ട്രീയ പ്രവര്‍ത്തകന്‍ കത്തുന്ന മണിപ്പൂരിലേയ്ക്ക് സധൈര്യം എത്തിയത്.

മണിപ്പൂരില്‍ എത്തിയ ജെയ്ക് ക്യാമ്പുകളിലെത്തി സാന്ത്വനമായി, അക്രമികള്‍ അഗ്നിക്കിരയാക്കിയ ദേവാലയങ്ങള്‍ സന്ദര്‍ശിച്ചു, പുരോഹിതരെ കണ്ടു, കൂടെ ഉണ്ടാകുമെന്ന ഉറപ്പും നല്‍കിയായിരുന്നു മടക്കം. സോഷ്യല്‍മീഡിയയില്‍ നാല് പോസ്റ്റ് ഇട്ട് മുതലക്കണ്ണീരും ഒഴുക്കി ഇരിക്കുന്ന മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തനായിരുന്നു ജെയ്ക്. വരും നാളുകളില്‍ മത്സരിക്കണം, അതിന് മുന്നോടിയായി നടത്തുന്ന നാടകമാണെന്നൊക്കെ പറയുന്നവരോട് ഒരു കാര്യം മാത്രമെ ഓർമ്മിപ്പിക്കാൻ ഉള്ളുവെന്നും സിപിഎം ചൂണ്ടിക്കാണിക്കുന്നു.
താനായിരിക്കും മത്സരിക്കുക എന്ന് മുൻകൂട്ടി പറയാന്‍ അദ്ദേഹത്തിന്റെ കുടുംബം വട്ടംകൂടി ചര്‍ച്ച ചെയ്ത് നടത്തുന്നതല്ല സിപിഐഎംന്റെ സ്ഥാനാർഥി പ്രഖ്യാപനം. കുടുംബ പാരമ്പര്യം വെച്ച് പിന്തുടർച്ചാവകാശമായി സീറ്റൊപ്പിച്ച് തെരഞ്ഞെടുപ്പിന് ഇറങ്ങുന്ന പ്രസ്ഥാനത്തിലുമല്ല ജെയ്ക് സി തോമസ് വളര്‍ന്നു വന്നതും. പലരുടെയും പള്ളിയിലെ കുത്തിയിരിപ്പും, കെഎസ്എഫ്ഇ ഓഫീസും, കൃഷിഭവനും വികസനമുണ്ടെന്ന് പറയുന്നതും, ക്രിക്കറ്റ് കളിക്കുന്നതുമെല്ലാം പൊക്കുന്ന മാധ്യമങ്ങള്‍ ജെയ്കിന്റെ ഈ സന്ദര്‍ശനം മുക്കുന്നതിനും പിന്നിലെ അജണ്ട പകല്‍ പോലെ വ്യക്തമാണ്.
രാഹുല്‍ഗാന്ധിയെ അയോഗ്യനാക്കിയ നടപടിയില്‍ പ്രതിഷേധം അറിയിക്കാന്‍ കേരളത്തില്‍ നിന്നും കുറച്ച് കോണ്‍ഗ്രസ് മുഖങ്ങള്‍ ഡല്‍ഹിയിലേയ്ക്ക് യാത്ര തിരിച്ചിരുന്നു. സ്വന്തം അണികളില്‍ വിശ്വാസം കുറച്ച് കൂടുതല്‍ ആയതുകൊണ്ട് ആരും തിരിഞ്ഞ് ഓടരുതെന്ന് പ്രത്യേക നിര്‍ദേശം നല്‍കിയിട്ടാണ് സമരത്തിന് എത്തിച്ചത്.
പക്ഷേ പോലീസിന്റെ നാലടി കിട്ടിയപ്പോള്‍ അണികൾ എല്ലാം നാല് വഴിക്ക് ഓടി. അവിടെയാണ് ജെയ്കിന്റെ മണിപ്പൂര്‍ സന്ദര്‍ശനം എല്ലാവരും ശ്രദ്ധിക്കേണ്ടത്. രാഹുല്‍ഗാന്ധി അടക്കമുള്ള മറ്റ് നേതാക്കള്‍ ഇംഫാലില്‍ ഹെലികോപ്റ്ററിൽ ഇറങ്ങി, മണിപ്പൂര്‍ സന്ദര്‍ശിച്ചു എന്ന് വരുത്തി തീര്‍ത്ത് മടങ്ങുമ്പോള്‍, മണിപ്പൂരില്‍ എത്തിയ ജെയ്ക്ക് ഇന്നര്‍ ലൈന്‍ പെര്‍മിറ്റ് എന്നറിയപ്പെടുന്ന പാസ്സ് എടുത്ത് സ്വന്തം ജീവന്‍ പോലും വകവെയ്ക്കാതെ കലാപ പ്രദേശങ്ങള്‍ സന്ദര്‍ശിക്കുകായും വസ്തുതാന്വേഷണം നടത്തുന്ന തിരക്കിലുമായിരുന്നു.
മണിപ്പൂരിലെ ഏറ്റവും വലിയ ദുരിതാശ്വസ ക്യാമ്പ് ആണ് ചുരാചാങ്ങ്പൂരിലെ ഗവണ്‍മന്റ് കോളേജില്‍ പ്രവര്‍ത്തിച്ചിരുന്ന ദുരിതാശ്വാസ ക്യാമ്പ്. എല്ലാം നഷ്ടപ്പെട്ട നൂറുകണക്കിന് മനുഷ്യരാണ് ആ ക്യാമ്പില്‍ ആശ്രിതരായത്. ക്യാമ്പിലെ തീയതികള്‍ തിരുത്തി കണക്ക് എഴുതി വെയ്ക്കുന്ന ക്യാന്‍വാസിന് കീഴില്‍ അയാള്‍ മനുഷ്യരെ ചേര്‍ത്ത് പിടിച്ചിരുന്നു.
അതിന് മുന്നേ അവരെ കാണാന്‍, അവരുടെ സങ്കടവും ദുരിതവും കേള്‍ക്കാന്‍ അയാളല്ലാതെ മറ്റാരും അത് വരെ വന്നിട്ടുമില്ല. എന്നിട്ടും മാധ്യമങ്ങള്‍ അത് കണ്ടില്ല. പൊതുപ്രവര്‍ത്തനം എന്നത് മറ്റുള്ളവരെ പോലെ ജെയ്ക്കിന് അഭിനയമല്ല, പാര്‍ലമെന്ററി സ്ഥാനത്തിന് വേണ്ടിയുള്ള വേഷംകെട്ടലും അല്ല. കാരണം ജെയ്ക് വിശ്വസിക്കുന്നതും പ്രവര്‍ത്തിക്കുന്നതും സി പി എമ്മിലാണ്. അയാളെ നയിക്കുന്നത് ഇടതുപക്ഷ രാഷ്ട്രീയമാണ്. ജെയ്ക്ക് ജയിക്കേണ്ടത് മനുഷ്യപക്ഷത്ത് നില്‍ക്കുന്ന മുഴുവൻ പേരുടെയും ആവശ്യമാണ്. ജെയ്ക്ക് ജയിക്കും, പുതുപ്പള്ളിയും ചുവക്കുമെന്നും സിപിഎം ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications