സവര്‍ക്കറിന് അല്ല, ഗാന്ധി ഘാതകന് ഗോഡ്സേയ്ക്ക് തന്നെ ഭാരത രത്ന നല്‍കൂ; ആഞ്ഞടിച്ച് കോണ്‍ഗ്രസ്
നാഗ്പൂര്‍: ഹിന്ദു മഹാസഭ നേതാവ് വിനായക് ദാമോദര്‍ സവര്‍ക്കറിന് രാജ്യത്തെ പരമോന്നത ബഹുമതിയായ ഭാരത് രത്ന നല്‍കുമെന്ന ബിജെപി പ്രകടന പത്രികയ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി. സവര്‍ക്കറിന് മാത്രമല്ല ഗാന്ധി ഘാതകന് നാഥൂറാം വിനായക് ഗോഡ്സേയ്ക്ക് തന്നെ ഭാരതരത്ന നല്‍കണമെന്ന് തിവാരി പറഞ്ഞു. നാഗ്പൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു തിവാരി.
ഗാന്ധി വധത്തിന് ഗൂഡാലോചന നടത്തിയ പ്രതിയാണ് സവര്‍ക്കര്‍. എന്നാല്‍ നാഥുറാം ഗോഡ്സെയാണ് ഗാന്ധിയെ കൊലപ്പെടുത്തിയത്. അതുകൊണ്ട് തന്നെ ഗാന്ധിയുടെ 150ാം ജന്മവാര്‍ഷികം ആഘോഷിക്കുന്ന ഈ വേളയില്‍ സവര്‍ക്കറിന് പകരം ഗോഡ്സേയ്ക്ക് തന്നെ ഭാരതരത്ന നല്കാന് എന്‍ഡിഎ സര്‍ക്കാര്‍ തയ്യാറാവണമെന്ന് മനീഷ് തിവാരി പറഞ്ഞു. ബിജെപിയുടെ നടപടിക്കെതിരെ പ്രതിപക്ഷം രംഗത്തെത്തിയിരുന്നു.

ഗാന്ധി കൊലപാതക കേസിലെ പ്രതിയാണ് സവര്‍ക്കര്‍. തെളിവുകളുടെ അഭാവത്തിലാണ് സവര്‍ക്കറിനെ വെറുതേ വിട്ടത്. എന്നാല്‍ ബിജെപി സര്‍ക്കാര്‍ പറയുന്നു സവര്‍ക്കറിന് ഭാരതരത്ന നല്‍കുമെന്ന്. ഗാന്ധിജിയുടെ കൊലയാളിയായ നാഥുറാം ഗോഡ്സെക്ക് ഭരത് രത്ന നല്‍കണമെന്ന ആവശ്യപ്പെടുന്ന ദിവസം വിദൂരമല്ല,കോണ്‍ഗ്രസ് നേതാവ് റഷീദ് അല്‍വി പറഞ്ഞു.
മഹാരാഷ്ട്ര തെരഞ്ഞെടുപ്പിനുള്ള 44 പേജ് വരുന്ന സങ്കല്‍പ്പ് പത്ര എന്ന് പേരിട്ട പ്രകടന പത്രികയിലാണ് ബിജെപി സവര്‍ക്കറിന് ഭാരത രത്ന നല്‍കുമെന്ന വാഗ്ദാനം ഉള്‍പ്പെടുത്തിയിരിക്കുന്നത്. ബിജെപിയുടെ ഹിന്ദുത്വ ആശയത്തിന്റെ പിതാവായാണ് സവര്‍ക്കര്‍ അറിയപ്പെടുന്നത്.ബിജെപിയുടെ തിരുമാനത്തിനെതിരെ എംഐഎം നേതാവ് അസദുദ്ദീന്‍ ഉവൈസി രംഗത്തെത്തിയിരുന്നു.
ജയില്‍ മോചനത്തിനായി ബ്രട്ടീഷുകാര്‍ക്ക് ആറ് തവണ മാപ്പെഴുതി നല്കിയ ആളാണ് സവര്‍ക്കര്‍ എന്ന് ഒവൈസി പറഞ്ഞിരുന്നു. ഗാന്ധിജിയുടെ ജന്മശതാബ്ദി ആഘോഷിക്കുന്ന സമയത്ത് തന്നെ ഗാന്ധി കൊലപാതകക്കേസിലെ പ്രതിയായ സവര്‍ക്കര്‍ക്ക് ഭാരതരത്നം കൊടുക്കണമെന്ന നിര്‍ദ്ദേശം നമ്മുടെ കാലത്തെ ഏറ്റവും വലിയ വിരോധാഭാസമാണെന്നായിരുന്നു സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ പ്രതികരിച്ചത്.
-
' മൂന്നാം ഊഴം എന്ന മുഖ്യമന്ത്രിയുടെ സ്വപ്നം വിഫലമാകും'; നിലപാട് തിരുത്തി ജി സുധാകരൻ, കോണ്‍ഗ്രസിന് പുകഴ്ത്തൽ -
ഭൂരിപക്ഷം 38, തലനാരിഴയ്ക്ക് രക്ഷപ്പെട്ടു, 2021ൽ നിയമസഭയിലേക്ക് കഷ്ടിച്ച് കടന്ന് കൂടിയവർ ഇതാ -
ഇടത് മാറി, വലത് തിരിഞ്ഞ്... അഞ്ച് വർഷം കൊണ്ട് ഗ്രാമങ്ങളിലും നഗരങ്ങളിലും സംഭവിച്ചത്... -
പിണക്കമെല്ലാം മാറി; എൽദോസ് വരുന്നു! 'പാർട്ടി അമ്മയെപ്പോലെ, ചതിക്കില്ല' -
'മോഹൻലാൽ ആ സിനിമയുടെ ചിത്രീകരണ വേളയിൽ അസ്വസ്ഥനായിരുന്നു, പഴി മുഴുവൻ വിദ്യ ബാലന് കിട്ടി'; ശാന്തിവിള ദിനേശ് -
സ്വര്‍ണം ഇടിഞ്ഞു വീണു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുറവ്, ആഭരണം വാങ്ങാം, പവന് വില അറിയാം -
ഖത്തര്‍ ഞെട്ടി; യൂറോപ്പും ഏഷ്യയും ഞെരുങ്ങും, ഒന്നും അറിഞ്ഞില്ലെന്ന് ട്രംപ്, ഇറാന്റെ കൈവിട്ട നീക്കം -
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ്












Click it and Unblock the Notifications