Get Updates
Get notified of breaking news, exclusive insights, and must-see stories!

സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് കെകെ രമ... എതിര്‍ക്കുന്നവരെ അടിച്ചമര്‍ത്തുന്നത് സിപിഎം രീതി

കഴിഞ്ഞ ദിവസം ടിപി ചന്ദ്രശേഖരന്‍റെ ഭാര്യ കെകെ രമയ്ക്കെതിരെ അശ്ലീല കമന്‍റുമായി സിപിഎം സൈബര്‍ പോരാളികള്‍ വ്യാപക പ്രചരാണങ്ങളാണ് അഴിച്ചുവിട്ടത്. വടകരയിലും പരിസര പ്രദേശങ്ങളിലും കഴിഞ്ഞ ദിവസം ഉണ്ടായ സിപിഐഎം അക്രമ സംഭവങ്ങള്‍ക്കെതിരെ യു.ഡി.എഫ്, ആര്‍.എം.പി.ഐ, സി.പി.ഐ(എം.എല്‍)റെഡ്സ്റ്റാര്‍ തുടങ്ങിയ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ നടത്തിയ ബഹുജന മാര്‍ച്ചില്‍ കെകെ രമ പങ്കെടുത്തതാണ് ന്യായീകരണ തൊഴിലാളികളുടെ കുരുപൊട്ടിച്ചത്. ആശയപരമായി വിഷയം നേരിടാതെ അശ്ലീല പരാമര്‍ശവും അസഭ്യങ്ങളും നിറച്ച കമന്‍റുകള്‍ പടച്ചുവിട്ട സൈബര്‍ പോരാളികള്‍ ലൈംഗീകമായി അധിക്ഷേപിക്കുന്ന തരത്തിലുള്ള പോസ്റ്റുകളാണ് രമയ്ക്കെതിരെ പടച്ചുവിട്ടത്.

പുച്ഛിച്ച് തള്ളുന്നു

പുച്ഛിച്ച് തള്ളുന്നു

എന്നാല്‍ സൈബര്‍ പോരാളികളുടെ ഇത്തരം ആക്രമണങ്ങളൊന്നും ആദ്യത്തെ സംഭവമല്ലെന്ന് കെകെ രമ വ്യക്തമാക്കി. 2012 മുതല്‍ ഇത് തുടരുന്നുണ്ട്. ഇത്തരം പ്രചാരണങ്ങളെ അര്‍ഹിക്കുന്ന അവഞ്ജയോട് പുച്ഛിച്ച് തള്ളുകയാണെന്നും രമ പ്രതികരിച്ചു.

പുരോഗമനം പറച്ചിലില്‍ മാത്രം

പുരോഗമനം പറച്ചിലില്‍ മാത്രം

സ്ത്രീകള്‍ പൊതുഇടങ്ങളില്‍ ഇടപെടണമെന്ന പുരോഗമനവാദങ്ങളൊക്കെ സിപിഎമ്മിന്‍റെ വാക്കില്‍ മാത്രമാണെന്നും രമ പറയുന്നു. സിപിഎമ്മിനെ വിമര്‍ശിച്ചാല്‍ സ്ത്രീയെന്നോ പുരുഷനെന്നോ അവര്‍ക്ക് നോട്ടമില്ല. കായികമായും മാനസികയും അവരെ തളര്‍ത്തുകമാത്രമാണ് സിപിഎമ്മിന്‍റെ രീതി.

മനോബലം ചോര്‍ന്നിട്ടില്ല

മനോബലം ചോര്‍ന്നിട്ടില്ല

51 വെട്ട് വെട്ടി ഭര്‍ത്താവിനെ ഭൂമുഖത്ത് നിന്ന് ഇല്ലാതാക്കിയ സിപിഎം കാടത്തത്തിന് മുന്നില്‍ മുട്ടു മടക്കിയിട്ടില്ല. അതിനാല്‍ ഇത്തരം ലൈംഗീകാധിക്ഷേപങ്ങളൊന്നും ഒരിക്കലും തന്‍റെ മനോബലം ഇല്ലാതാക്കില്ലെന്നും രമ പറഞ്ഞു.

പോലീസും അവര്‍ക്കൊപ്പം

പോലീസും അവര്‍ക്കൊപ്പം

സൈബര്‍ ആക്രമണങ്ങളിലൊന്നും പരാതി നല്‍കാന്‍ ഉദ്ദേശമില്ല. പോലീസുകാര്‍ പോലും ഇക്കൂട്ടര്‍ക്ക് സംരക്ഷണം ഒരുക്കുന്നിടത്ത് പരാതിയില്‍ ഒരു നടപടിയും ഉണ്ടാകില്ലെന്നത് ഉറപ്പാണ്. മുന്‍പ് ഇത്തരത്തില്‍ പരാതി കൊടുത്തിട്ട് യാതൊരും നടപടിയും ഇണ്ടായില്ലെന്നും രമ പറഞ്ഞു.

വാലന്‍റൈന്‍സ് ഡേ ആഘോഷിച്ച് രമ

വാലന്‍റൈന്‍സ് ഡേ ആഘോഷിച്ച് രമ

ഫിബ്രവരി 14 ന് നടന്ന ബഹുജന മാര്‍ച്ചില്‍ 14 യുഡിഎഫ് നേതാക്കള്‍ക്കൊപ്പം കറങ്ങുന്ന രമ എന്ന് കമന്‍റിട്ട് ചിത്രം സഹിതമായിരുന്നു രമയ്ക്കെതിരെ സൈബര്‍ ആക്രമണം നടന്നത്. രമയ്ക്കെതിരെ ആക്ഷേപവുമായി സിപിഎം നേതാവ് ഗുപ്തനും രംഗത്തെത്തിയിരുന്നു. കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിനെ വെട്ടികൊലപ്പെടുത്തിയ സംഭവത്തില്‍ സിപിഎമ്മിനെ വിമര്‍ശിച്ച് പോസ്റ്റിട്ടതിനായിരുന്നു യഥാര്‍ത്ഥത്തില്‍ രമ ആക്രമത്തിന് ഇരയായത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+