• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'എന്നെ ആവശ്യമുളളവർ എന്റെ വില മനസിലാക്കി വരികയാണെങ്കിൽ സഹകരിയ്ക്കും'; വീണ്ടും വിജയ് യേശുദാസ്

കൊച്ചി; ഇനി മലയാള സിനിമയിൽ പാടിലെന്ന ഗായകൻ വിജയ് യേശുദാസ് പറഞ്ഞതായുള്ള റിപ്പോർട്ടുകൾ വലിയ വിവാദങ്ങൾക്കാണ് വഴിവെച്ചത്. മലയാള സിനിമയിൽ ഗായകർക്ക് അർഹിക്കുന്ന പരിഗണന ലഭിക്കില്ലെന്നും അതിനാൽ ഇനി ഇവിടെ പാടില്ലെന്നുമായിരുന്നു വിജയ് പറഞ്ഞതായി റിപ്പോർട്ടുകൾ വന്നത്. ഇതോടെ വിജയിയെ എതിർത്തും അനുകൂലിച്ചും സംഗീത മേഖലയിൽ നിന്നുൾപ്പെടെയുള്ളവർ രംഗത്തെത്തി. ഇതോടെ ഇക്കാര്യത്തിൽ തിരുത്തുമായി വിജയ് തന്നെ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ വിവാദങ്ങളിൽ കൂടുതൽ വ്യക്തത വരുത്തുകയാണ് വിജയ്.മാധ്യമം കുടുംബത്തിന് നൽകിയ അഭിമുഖത്തിലാണ് വിജയിയുടെ പ്രതികരണം.

അർഹിക്കുന്ന വില കിട്ടുന്നില്ല

അർഹിക്കുന്ന വില കിട്ടുന്നില്ല

മലയാളത്തിൽ സംഗീത സംവിധായകർക്കും പിന്നണി ഗായകർക്കുമൊന്നും അർഹിക്കുന്ന വില കിട്ടുന്നില്ല. തമിഴിലും തെലുങ്കിലും ഈ പ്രശ്‌നമില്ല. ആ അവഗണന മടുത്തിട്ടാണ് ഇത്തരമൊരു തിരുമാനത്തിലേക്ക് കടന്നതെന്നായിരുന്നു വനിതയ്ക്കു നൽകിയ അഭിമുഖത്തിൽ വിജയ് യേശുദാസ് പറഞ്ഞത്.

ചെറിയ പ്രതിഫലം

ചെറിയ പ്രതിഫലം

20 വർഷമായി പാടുന്നു. താരതമ്യേന ചെറിയ പ്രതിഫലമാണ് മലയാളം ഇൻഡസ്ട്രിയിൽ നിന്ന് കിട്ടുന്നത്.ഈ ഇൻഡസ്ട്രി ഇങ്ങനെയാണ്. അതുകൊണ്ട് അവഗണിക്കപ്പെടുന്ന എല്ലാവർക്കും വേണ്ടിയാണ് ഈ കഠിന തീരുമാനമെന്നും വിജയ് പറഞ്ഞിരുന്നു.

മോഹിപ്പിക്കുന്ന ഗാനം

മോഹിപ്പിക്കുന്ന ഗാനം

അതേസമയം പുതിയ പാട്ടുകൾ ഇനി മലയാളത്തിൽ ഉണ്ടാകില്ലെന്നാണോ എന്ന ചോദ്യത്തിന് അത്ര മോഹിപ്പിക്കുന്ന ഗാനവും ഈണവുമായി ആരെങ്കിലും സമീപിക്കുകയായണെങ്കിലേ തിരുമാനം മാറ്റവെന്നും വിജയ് വ്യക്തമാക്കി. ഇതിന് പിന്നാലെയായിരുന്നു വിവാദം ചൂട് പിടിച്ചത്.

ഹൈലൈറ്റായി നൽകി

ഹൈലൈറ്റായി നൽകി

എന്നാൽ അഭിമുഖത്തിനിടെ നടത്തിയ ഒരു പരാമര്‍ശം അവര്‍ ഹൈലൈറ്റായി നല്‍കുകയായിരുന്നുവെന്നും കുടുംബം മാഗസിന് നൽകിയ അഭിമുഖത്തിൽ വിജയ് യേശുദാസ് വിശദീകരിച്ചു. കുറേ കാര്യങ്ങൾ പറഞ്ഞതിന്റെ കൂട്ടത്തിലായിരുന്നു അക്കാര്യങ്ങൾ പറഞ്ഞത്. പക്ഷേ അത് അവർ ആഘോഷമാക്കുകയായിരുന്നു.

നേരത്തേ എടുത്ത തിരുമാനം

നേരത്തേ എടുത്ത തിരുമാനം

ഇനി മലയാളത്തിൽ പാടില്ലെന്നത് നേരത്തെ എടുത്ത തീരുമാനമാണ്. അതിനർത്ഥം മലയാള സിനിമകളിൽ നിന്ന് പൂർണമായി വിട്ടുനിൽക്കുകയെന്നല്ലായെന്നും ഗായകനൻ പറഞ്ഞു. എന്നെ ആവശ്യമുളളവർ എന്റെ വില മനസിലാക്കി വരികയാണെങ്കിൽ അവരുമായി ഇനിയും സഹകരിയ്ക്കുമെന്നാണ് നിലപാടെന്നും വിജയ് യേശുദാസ് പറഞ്ഞു.

പാർലമെൻറിൽ 100 എംപിമാരെ പോലും തികച്ച് എടുക്കാൻ ഇല്ല; കോൺഗ്രസിനെ രൂക്ഷമായി പരിഹസിച്ച് മോദി

പ്രതികരിക്കാനില്ല

പ്രതികരിക്കാനില്ല

പിതാവും ഗായകനുമായ കെജെ യേശുദാസ് യേശുദാസിന്റെ പിന്‍തുണയില്ലായിരുന്നെങ്കില്‍ വിജയ് ഗായകനാവില്ലായിരുന്നുവെന്ന ആക്ഷേപങ്ങളോട് ഇനി പ്രതികരിക്കാൻ ഇല്ലെന്നും വിജയ് അഭിമുഖത്തിൽ വ്യക്തമാക്കി.നിരവധി തവണ ഈ വിവാദങ്ങൾക്ക് മറുപടി പറഞ്ഞ് കഴിഞ്ഞതാണെന്ന് വിജയ് പറഞ്ഞു.

20 വർഷത്തെ കരിയർ

20 വർഷത്തെ കരിയർ

ഈ വിഷയത്തിൽ പ്രതികരിക്കാനില്ല. തന്റെ 20 വര്‍ഷത്തെ കരിയറും ഗാനങ്ങളുമാണ് ഇത്തരം വിമർശനങ്ങൾക്കുള്ള മറുപടി. കരിയറിന്റെ തുടക്കത്തിൽ ഉച്ചാരശുദ്ധിയെ കുറിച്ച് വിമർശനങ്ങൾ ഉയർന്നപ്പോൾ കഠിനമായ പരിശ്രമത്തിലൂടെ താൻ അത് മറികടന്നതെന്നും വിജയ് പറഞ്ഞു.

സംരഭകനായി

സംരഭകനായി

കൊവിഡ് ലോക്ക് ഡൗൺ കാലം പുതിയ സാധ്യതകളാണ് തുറന്ന് തന്നിരിക്കുന്നതെന്നും വിജയ് യേശുദാസ് പറയുന്നു. ഇപ്പോൾ സംഗീത മേഖലയ്ക്ക് പുറമെ വ്യവസായ സംരംഭത്തിലേക്ക് കടക്കാൻ ഒരുങ്ങുകയാണ് വിജയ്.ചോപ് ആന്റ് ഷോപ് ബാർബർ ആൻഡ് ബ്രാന്റ് എന്ന രാജ്യാന്തര മെൻസ് ഗ്രൂമിങ് ബാൻഡി ശാഖ കൊച്ചിയിൽ തുടങ്ങിയിരിക്കുകയാണ് വിജയ്.

മൻമോഹൻസിംഗ് അല്ല രാജ്യം ഭരിക്കുന്നതെന്ന് പിണറായി മനസിലാക്കണം; കെ സുരേന്ദ്രൻ

'ട്രംപിന് കെട്ടുംകെട്ടി വീട്ടില്‍ പോകാന്‍ സമയമായി'; അവസാന മണിക്കൂറിലും ട്രംപിനെ കുടഞ്ഞ് ബൈഡൻ

കോട്ടയത്ത് ജോസിന്റെ അടിവേരിളക്കണം; ജോസഫിനെ 'വീഴ്ത്തി' ഉമ്മൻചാണ്ടി.. സീറ്റ് ധാരണകൾ വേറെയും

cmsvideo
  Vijay Yesudas is quitting from Malayalam Music Industry

  English summary
  will cooperate with people who understand my value'; Vijay Yesudas
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X