'ക്യാപ്റ്റന് പിന്നാലെ ആസാദും': ഗുലാംനബിയും ബിജെപി പാളയത്തിലേക്ക്? കശ്മീർ പിടിക്കാനുള്ള തന്ത്രമിങ്ങനെ
നാളുകള്‍ നീണ്ട് നിന്ന വിഭാഗീയതകള്‍ക്കൊടുവില്‍ പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും നീക്കം ചെയ്യപ്പെട്ട അമരീന്ദർ സീങ് കോണ്‍ഗ്രസ് വിട്ട് സ്വന്തം പാർട്ടി രൂപീകരിക്കുകയായിരുന്നു അദ്യം ചെയ്തത്. നിയമസഭ തിരഞ്ഞെടുപ്പില്‍ പഞ്ചാബ് ലോക് കോണ്‍ഗ്രസ് എന്ന തന്റെ പുതിയ പാടിയിലൂടെ അദ്ദേഹം ബി ജെ പിയുമായി സഹകരിക്കുകയും ചെയ്തു. തിരഞ്ഞെടുപ്പില്‍ ഒരു സീറ്റില്‍ പോലും വിജയിക്കാന്‍ സാധിച്ചില്ലെങ്കിലും മാസങ്ങള്‍ക്കിപ്പുറം തന്റെ പാർട്ടിയെ ബി ജെ പിയില്‍ ലയിപ്പിക്കാന്‍ ഒരുങ്ങുകയാണ് അമരീന്ദർ സിങ്.
അമരീന്ദർ സിങിന് ശേഷം കോണ്‍ഗ്രസ് വിട്ട് ഏറ്റവും പ്രമുഖ നേതാവാണ് ഗുലാംനബി ആസാദ്. ഒരുപക്ഷെ കഴിഞ്ഞ പതിറ്റാണ്ടില്‍ തന്നെ പാർട്ടി വിടുന്ന ഏറ്റവും ഉന്നതനായ നേതാവുമാണ് അദ്ദഹേം. കോണ്‍ഗ്രസ് വിട്ട അദ്ദേഹവും ജമ്മുകശ്മീരില്‍ പുതിയ പാർട്ടി രൂപീകരിച്ചു കഴിഞ്ഞു. അമരീന്ദർ സിങ് മാതൃകയില്‍ ഈ പാർട്ടിയിലും കാലക്രമേണ ബി ജെ പിയിലേക്ക എത്തുമോയെന്നാണ് ഏവരും ഇപ്പോള്‍ ഉറ്റു നോക്കുന്നത്.

കോണ്‍ഗ്രസ് വിടുന്നതിന് മുമ്പ് തന്നെ ഗുലാം നബി ആസാദിനുമേല്‍ ബി ജെ പി ബന്ധം ആരോപിക്കാനുള്ള ശ്രമങ്ങള്‍ക്ക് കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ തുടക്കം കുറിച്ചിരുന്നു. അതിന് അവർക്ക് കാരണങ്ങളുമുണ്ടായിരുന്നു. രാജ്യസഭയിലെ കോണ്‍ഗ്രസിന്റ പ്രതിപക്ഷ സ്ഥാനത്ത് നിന്നും വിരമിക്കുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ നടത്തിയ വികാര നിർഭരമായ വിടപറച്ചിലും പിന്നാലെ വന്ന പത്മഭൂഷണ്‍ പുരസ്കാരവുമാണ് പ്രധാന കാരണങ്ങള്‍.

ഇതോടൊപ്പം തന്നെയാണ് ഡല്‍ഹിയിലെ വസതിയുടെ കാലാവധി ഗുലാംനബി ആസാദിന് കേന്ദ്ര സർക്കാർ ദീർഘിപ്പിച്ച് നല്‍കുന്നത്. മറ്റ് പല നേതാക്കളുടേയും വസതികള്‍ ഒഴിയാന്‍ നോട്ടീസ് നല്‍കുമ്പോഴാണ് ആസാദിനുള്ള ഈ പ്രത്യേക ആനുകൂല്യം എന്നതാണ് ശ്രദ്ധേയം. ഇക്കാര്യങ്ങളെല്ലാം കണക്കിലെടുക്കുമ്പോള്‍ താമസിയാതെ ഗുലാംനബി ആസാദും അദ്ദേഹത്തിന്റെ പാർട്ടിയും ബി ജെ പിയിലേക്ക് എത്തിയേക്കുമെന്നാണ് കശ്മീരില്‍ നിന്നുള്ള നേതാക്കളുടെ തന്നെ വിലയിരുത്തല്‍.

കശ്മീരിലെ പ്രാദേശിക പാർട്ടികൾ കശ്മീരി സ്വത്വം എന്നു പറഞ്ഞു പഴകിയ ചൊല്ല് കൈവിട്ട് ദേശീയധാരയിലേക്കു വരണം എന്ന ബി ജെ പിയുടേയും കേന്ദ്ര സർക്കാറിന്റെയും നിലപാടിനെ പിന്തുണയ്ക്കുന്ന നയമാണ് ഗുലാംനബി ആസാദിനും ഉള്ളത്. 370-ാം വകുപ്പ് പുനഃസ്ഥാപിക്കുക എന്നത് പ്രായോഗികമായ നടപടിയേ അല്ല എന്നാണ് കഴിഞ്ഞ ദിവസം ആസാദ് വ്യക്തമാക്കിയത്.

പി ഡി പിയും നാഷണല്‍ കോണ്‍ഫറന്‍സും ഉള്‍പ്പടേയുള്ള കശ്മീരിലെ പ്രാദേശിക പാർട്ടികളും കോൺഗ്രസും സിപിഎമ്മുമൊക്കെ സഹകരിക്കുന്ന ഗുപ്കർ സഖ്യത്തെ ആസാദ് പരിഹസിക്കുകയും ചെയ്തിട്ടുണ്ട്. തന്റെ പുതിയ പാർട്ടിക്ക് ഇവരുമായി യാതൊരു ബന്ധവും ഉണ്ടാവില്ലെന്ന് തുടക്കത്തില്‍ തന്നെ അരക്കിട്ട് ഉറപ്പിക്കുകയാണ് ഗുലാം നബി ആസാദ്.

370-ാം വകുപ്പ് പുനഃസ്ഥാപിക്കുക എന്ന വ്യാജ വാഗ്ദാനങ്ങൾ നൽകി ജനങ്ങളെ പറ്റിക്കാതെ സംസ്ഥാനത്തിന്റ വികസനത്തേക്കുറിച്ച് സംസാരിക്കാനാണ് ഗുപ്കർ സഖ്യത്തോടുള്ള ഗുലാംനബി ആസാദിന്റെ ആഹ്വാനം. ഈ നിലപാട് പരക്കെ വിമർശിക്കപ്പെട്ടപ്പോള്‍ അദ്ദേഹം അത് ആവർത്തിക്കുകയും ചെയ്തു. ചെയ്യാൻ പറ്റുന്നതിനെക്കുറിച്ചു മാത്രമേ താൻ പറയാറുള്ളൂവെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

ഗുപ്കർ സഖ്യം തിരഞ്ഞെടുപ്പിൽ ഒരുമിച്ചു മത്സരിക്കുന്നില്ലെങ്കിൽ അതിലെ പല ചെറുകക്ഷികളെ ഒപ്പം നിർത്താനുള്ള ശ്രമം ഗുലാംനബി ആസാദ് ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. അത്തരമൊരു സാഹചര്യത്തില്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ നിർണ്ണായ ഇടം പിടിക്കാന്‍ ആസാദിന് സാധിക്കുകയും അദ്ദേഹം കിങ് മേക്കറായി മാറുമെന്നുമാണ് ബി ജെ പി വിലയിരുത്തുന്നത്.
-
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന്











Click it and Unblock the Notifications