കൊച്ചി ജി20 ഉച്ചകോടി മന്ത്രിതലയോഗ വേദിയാകുമോ?;സാഹചര്യം വിലയിരുത്തി കേന്ദ്ര സംഘം
ദില്ലി; ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന അടുത്ത വർഷം നടക്കാനിരിക്കുന്ന ജി 20 ഉച്ചക്കോടിയുടെ വേദിയായി കൊച്ചിയും പരിഗണനയിൽ. മന്ത്രിതല യോഗത്തിനാണ് കൊച്ചിയേയും പരിഗണിക്കുന്നത്.
ഡിസംബറിലാണ് ഇന്ത്യോനേഷ്യൽ നിന്ന് ജി 20 ഉച്ചകോടിയുടെ അധ്യക്ഷ പദവി ഇന്ത്യ ഏറ്റെടുക്കുക. ജി 20 ഉച്ചകോടിയുടെ ഭാഗമായി നിരവധി യോഗങ്ങളും ചർച്ചകളും കൂടിക്കാഴ്ചകളും നടക്കും. ഇതിൽ ഏറെ നിർണായകമായ മന്ത്രിതല യോഗം നടത്തുന്നതിനുള്ള വേദി സംബന്ധിച്ചുള്ള ചർച്ചയിലാണ് കൊച്ചിയേയും പരിഗണിക്കുന്നത്.

നേരത്തേ കേന്ദ്രസംഘം കൊച്ചിയിലെത്തി സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു. വിദേശകാര്യ ജോയിന്റെ സെക്രട്ടറി ഈനം ഗംഭീറും സംഘവുമായിരുന്നു കൊച്ചിയിൽ എത്തിയത്. 21, 22 തീയതികളിൽ കൊച്ചിയിൽ എത്തിയ ഉദ്യോഗസ്ഥർ കൊച്ചി ഗസ്റ്റൗഹിൽ സംസ്ഥാന സർക്കാർ പ്രതിനിധികൾ , പോലീസ് ഉദ്യോഗസ്ഥർ എന്നിവരെ ഉൾപ്പടുത്തിയായിരുന്നു ചർച്ച നടത്തിയത്. ഹോട്ടൽ സൗകര്യങ്ങൾ, സുരക്ഷ, കാലാവസ്ഥ, ഗതാഗതം തുടങ്ങിയ കാര്യങ്ങളാണ് സംഘം പ്രധാനമായും വിലയിരുത്തിയത്. അതേസമയം കൊച്ചി അല്ലേങ്കിൽ ഗുജറാത്തും പരിഗണിക്കുന്നുണ്ടെന്നാണ് വിവരം. കേന്ദ്രസർക്കാരിന്റേതാണ് അന്തിമ നിലപാട്.
2022 ല്‍ നടക്കേണ്ട ഉച്ചകോടിയാണ് 2023ലെ ഇന്ത്യന്‍ ജി 20 ഉച്ചകോടി.അര്‍ജന്‍റീനയില്‍ നടന്ന 13-ാമത് ജി20 ഉച്ചകോടിയിലായിരുന്നു ഇന്ത്യ ജി 20 വേദിയാകുന്നതിനായുള്ള തിരുമാനം കൈക്കൊണ്ടത്. 2021ല്‍ ഇറ്റലിയും, 2022ല്‍ ഇന്തൊനേഷ്യയുമായിരുന്നു ഉച്ചകോടിയുടെ വേദികൾ, 2024ല്‍ ബ്രസീലാണ് ഉച്ചകോടിയ്‌ക്ക് വേദിയാകുക.
Recommended Video
ആഗോള സാമ്പത്തിക ഭരണത്തിൽ സുപ്രധാന പങ്ക് വഹിക്കുന്ന അന്താരാഷ്ട്ര സാമ്പത്തിക സഹകരണത്തിനുള്ള പ്രധാന ഫോറമാണ് ജി 20. യുഎസ്എ, യുകെ, ഇന്ത്യ, ഓസ്‌ട്രേലിയ, കാനഡ, റഷ്യ, സൗദി അറേബ്യ, ദക്ഷിണാഫ്രിക്ക, തുര്‍ക്കി, അര്‍ജന്റീന, ബ്രസീല്‍, മെകിസ്‌കോ, ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, ചൈന, ഇന്‍ഡോനേഷ്യ, ജപ്പാന്‍, ദക്ഷിണ കൊറി എന്നീ 20 രാജ്യങ്ങള്‍ ഉള്‍പ്പെട്ടതാണ് ജി20 രാജ്യങ്ങൾ.
ഇന്ത്യയുടെ ജി 20 അധ്യക്ഷപദത്തിന് മൊത്തത്തിലുള്ള മാർഗനിർദേശം നൽകുന്നതിന് പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ധനമന്ത്രി, ആഭ്യന്തരമന്ത്രി, വിദേശകാര്യ മന്ത്രി, ജി20 ഷെർപ്പ (വാണിജ്യ, വ്യവസായം, ഉപഭോക്തൃകാര്യം, ഭക്ഷ്യ-പൊതുവിതരണ മന്ത്രിമാർ) എന്നിവരടങ്ങുന്ന ഒരു അപെക്‌സ് കമ്മിറ്റിയായിരിക്കും സെക്രട്ടേറിയറ്റിനെ നയിക്കുക . കൂടാതെ, ജി 20 സമ്മേളനവുമായി ബന്ധപ്പെട്ട എല്ലാ തയ്യാറെടുപ്പുകളുടെയും മേൽനോട്ടം വഹിക്കുന്നതിനും അപെക്സ് കമ്മിറ്റിക്ക് റിപ്പോർട്ട് ചെയ്യുന്നതിനുമായി ഒരു ഏകോപന സമിതിയും രൂപീകരിക്കും.












Click it and Unblock the Notifications