• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കാപ്പന്‍ എന്ന വൻമതിൽ, കുട്ടനാട്ടില്‍ തോമസ് ചാണ്ടിയ്ക്ക് പകരം... എന്‍സിപിയില്‍ പുതിയ തന്ത്രങ്ങള്‍ ഒരുങ്ങുന്നു

തിരുവനന്തപുരം: പാലാ സീറ്റിന് വേണ്ടി മാണി സി കാപ്പന്‍ കടുംപിടിത്തം പിടിക്കുകയാണ്. പാലാ കിട്ടിയില്ലെങ്കില്‍ മുന്നണി വിടും എന്നതാണ് ഭീഷണി. യുഡിഎഫില്‍ ചേക്കേറിയാല്‍ പാലാ സീറ്റ് കാപ്പന് എന്തായാലും കിട്ടുമെന്നും ഏറെക്കുറേ ഉറപ്പായിട്ടുണ്ട്.

ചെന്നിത്തലയ്ക്ക് പ്രതീക്ഷ നല്‍കി കേന്ദ്രം! ഉമ്മന്‍ ചാണ്ടി നയിക്കും, പക്ഷേ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയല്ല

ഉമ്മന്‍ ചാണ്ടിയെ വിറപ്പിക്കാന്‍ സിബിഐ വരുമോ? സോളാര്‍ പീഡനക്കേസില്‍ പുതിയ കത്ത്... കനത്ത വെല്ലുവിളി

ഏത് വിധേനയും എല്‍ഡിഎഫില്‍ തുടരണം എന്നതാണ് എകെ ശശീന്ദ്രന്‍ നയിക്കുന്ന വിഭാഗത്തിന്റെ ലക്ഷ്യം. ഇതിനായി ചില ചരടുവലികളും നടക്കുന്നുണ്ട്. പാര്‍ട്ടി പിളരാതെ തന്നെ എങ്ങനെ എല്‍ഡിഎഫില്‍ തുടരാകാനും എന്നതാണ് ശശീന്ദ്രന്‍ പക്ഷം അന്വേഷിക്കുന്നത്. അതിനുള്ള തന്ത്രത്തില്‍ കാപ്പന്‍ വഴങ്ങുമോ എന്നാണ് ഇനി അറിയേണ്ടത്. വിശദാംശങ്ങള്‍...

പാലാ വൈകാരികം

പാലാ വൈകാരികം

മാണി സി കാപ്പനെ സംബന്ധിച്ച് പാലാ മണ്ഡലം വൈകാരികമായ വിഷയം കൂടിയാണ്. കെഎം മാണിയ്‌ക്കെതിരെ പൊരുതി ജയിക്കാന്‍ ആയില്ലെങ്കിലും, മാണിയുടെ മരണ ശേഷം മണ്ഡലം പിടിച്ചടക്കിയത് മാണി സി കാപ്പന്‍ ആയിരുന്നു. അതുകൊണ്ട് തന്നെ പാലാ മണ്ഡലം ഇത്തവണയും വേണം എന്നതാണ് ആവശ്യം.

അന്നത്തെ എതിരാളി

അന്നത്തെ എതിരാളി

മാണി സി കാപ്പന്‍ ഇത്രനാളും പാലായില്‍ ഏറ്റുമുട്ടിക്കൊണ്ടിരുന്ന കേരള കോണ്‍ഗ്രസ് എം ഇപ്പോള്‍ സ്വന്തം മുന്നണിയില്‍ എത്തിയിരിക്കുകയാണ്. അപ്പോള്‍, സ്വന്തം സീറ്റ് പഴയ എതിരാളിയ്ക്ക് വിട്ടുകൊടുക്കുക എന്നത് കാപ്പനെ സംബന്ധിച്ചിടത്തോളം അചിന്തനീയവും ആണ്. അതേസമയം പാലായ്ക്ക് വേണ്ടി ജോസ് കെ മാണി കടുത്ത സമ്മര്‍ദ്ദമാണ് ഇടതുമുന്നണിയില്‍ ഉയര്‍ത്തുന്നത്.

കുട്ടനാട് കിട്ടിയാല്‍

കുട്ടനാട് കിട്ടിയാല്‍

കേരള കോണ്‍ഗ്രസിന്റെ കോട്ടയായിരുന്ന കുട്ടനാട് മണ്ഡലം പിടിച്ചെടുത്ത് നിലനിര്‍ത്തിയ ആളായിരുന്നു തോമസ് ചാണ്ടി. അദ്ദേഹത്തിന്റെ മരണ ശേഷം കുട്ടനാട്ടില്‍ ആര് സ്ഥാനാര്‍ത്ഥിയാകുമെന്ന ചോദ്യം ശക്തമാണ്. മാണി സി കാപ്പനെ കുട്ടനാട്ടില്‍ മത്സരിപ്പിക്കാനാകുമോ എന്നാണ് എകെ ശശീന്ദ്രന്‍ വിഭാഗം ഇപ്പോള്‍ ആലോചിക്കുന്നത്.

കാപ്പന്‍ തയ്യാറായാല്‍

കാപ്പന്‍ തയ്യാറായാല്‍

കുട്ടനാട് മണ്ഡലം നിലനിര്‍ത്തണമെങ്കില്‍ ഇത്തവണ ശക്തനായ സ്ഥാനാര്‍ത്ഥി തന്നെ വേണം. അതുകൊണ്ട് കേന്ദ്ര നേതൃത്വത്തെ കൂടി ഉപയോഗിച്ച് കാപ്പന് മേല്‍ സമ്മര്‍ദ്ദം ചെലുത്താനാകുമോ എന്നാണ് ശ്രമം. മാണി സി കാപ്പന്‍ ഇതിന് തയ്യാറായാല്‍, ഇടതുമുന്നണിയിലെ എന്‍സിപി തര്‍ക്കം അവസാനിക്കുകയും ചെയ്യും.

തന്ത്രപരമായ നീക്കം

തന്ത്രപരമായ നീക്കം

കുട്ടനാട് സീറ്റിന് അവകാശവാദവുമായി തോമസ് ചാണ്ടിയുടെ സഹോദരന്‍ തോമസ് കെ തോമസും രംഗത്തുണ്ട്. എന്നാല്‍ കാപ്പന്‍ മത്സരിക്കാനെത്തുകയാണെങ്കില്‍ തോമസ് കെ തോമസ് മാറി നില്‍ക്കുമെന്ന ഉറപ്പ് എകെ ശശീന്ദ്രന്‍ വിഭാഗം നേടിയിട്ടുണ്ട്. എന്‍സിപി എല്‍ഡിഎഫില്‍ തന്നെ തുടരണം എന്ന നിലപാടാണ് തോമസ് കെ തോമസിനും.

പൂഞ്ഞാര്‍ സീറ്റ്

പൂഞ്ഞാര്‍ സീറ്റ്

പാലാ സീറ്റിന് പകരം കാപ്പന് പൂഞ്ഞാര്‍ നല്‍കാമെന്ന വാഗ്ദാനവും ഇതിനിടെ ഉയര്‍ന്ന് വന്നിരുന്നു. എന്നാല്‍ അതിനും മാണി സി കാപ്പന്‍ തയ്യാറായിരുന്നില്ല. നിലവിലെ പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജ്ജുമായി അടുത്ത ബന്ധമാണ് മാണി സി കാപ്പനുള്ളത്. ഇത്തവണ പൂഞ്ഞാറില്‍ ജോര്‍ജ്ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജ്ജ് മത്സരിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.

 കാത്തിരിപ്പുമായി

കാത്തിരിപ്പുമായി

മാണി സി കാപ്പന്റെ നേതൃത്വത്തില്‍ എന്‍സിപി പിളര്‍ന്ന് യുഡിഎഫില്‍ എത്തുമെന്ന പ്രതീക്ഷയിലാണ് ഇപ്പോഴും യുഡിഎഫ്. പാലാ സീറ്റ് എതുവഴി എളുപ്പത്തില്‍ നിലനിര്‍ത്താമെന്ന പ്രതീക്ഷയും യുഡിഎഫിനുണ്ട്. എന്‍സിപി ആവശ്യപ്പെടുന്ന സീറ്റുകള്‍ നല്‍കാന്‍ ഈ സഹാചര്യത്തില്‍ യുഡിഎഫിന് സാധിക്കുകയും ചെയ്യും.

ആര്‍ക്കായിരിക്കും മുന്‍ഗണന

ആര്‍ക്കായിരിക്കും മുന്‍ഗണന

പാലാ സീറ്റിന്റെ പേരില്‍ മാണി സി കാപ്പനും ജോസ് കെമാണിയും തമ്മില്‍ തര്‍ക്കം രൂക്ഷമായാല്‍ എല്‍ഡിഎഫിന്റെ മുന്‍ഗണന ജോസ് കെ മാണിയ്ക്ക് തന്നെ ആയിരിക്കും. മധ്യതിരുവിതാംകൂറില്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാന്‍ സഹായകമായത് ജോസ് കെ മാണിയുടെ സാന്നിധ്യം കൂടി ആണെന്ന വിലയിരുത്തലില്‍ ആണ് എല്‍ഡിഎഫ്.

ഒന്നല്ല, മൂന്ന് സീറ്റ് വേണം... വനിത ലീഗ് ഇത്തവണ ഉറച്ച് തന്നെ; കാല്‍ നൂറ്റാണ്ടിന്റെ ചരിത്രം വഴിമാറുമോ

ചെന്നിത്തലയുടെ ദൗര്‍ഭാഗ്യങ്ങള്‍!!! 1987 മുതല്‍ 2021 വരെ... വിധി കവര്‍ന്നെടുത്ത സൗഭാഗ്യങ്ങള്‍

cmsvideo
  Kerala assembly election 2021: Congress falls back on Chandy to lead Assembly charge

  ഒരൊറ്റ പെണ്‍ സാന്നിധ്യമില്ല; അടിമുടി ആണുങ്ങള്‍... അതാണ് ഉമ്മന്‍ ചാണ്ടി നയിക്കുന്ന പത്തംഗ സമിതി

  English summary
  Will Mani C Kappan contest form Kuttanad? NCP AK Saseendran faction's move for a compromise
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X