കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജോസ് വരുമ്പോള്‍ കാപ്പന്‍ പുറത്ത്; പാലായെ ചൊല്ലി എന്‍സിപി മുന്നണി വിടമോ,എൽഡിഎഫിൽ പുതിയ ട്വിസ്റ്റോ?

Google Oneindia Malayalam News

കോട്ടയം; കേരള കോൺഗ്രസിന്റെ ഇടതുമുന്നണി പ്രവേശനം സംബന്ധിച്ച് രണ്ട് മൂന്ന് ദിവസത്തിനുള്ളിൽ ഔദ്യോഗിക പ്രഖ്യ/പനം ഉണ്ടാകുമെന്നാണ് ഇന്ന് പാർട്ടി ചെയർമാൻ കൂടിയായ ജോസ് കെ മാണി വ്യക്തമാക്കിയത്. തദ്ദേശ തിരഞ്ഞെടുപ്പിന് മുൻപ് ജോസ് മുന്നണിയുടെ ഭാഗമാകണമെന്നാണ് സിപിഎം നിലപാട്. എന്നാൽ ഇപ്പോഴും ചില സീറ്റുകൾ സംബന്ധിച്ചുള്ള അനിശ്ചിതത്വം നിലനിൽക്കുന്നുണ്ട്. അതിൽ പ്രധാനമാണ് കോട്ടയത്തെ പാലാ. പാല വിട്ടുകൊടുക്കില്ലെന്ന് എന്‍സിപിയും പാലയില്ലാതൊരു രാഷ്ട്രീയത്തെ കുറിച്ച് ചിന്തിക്കാനാകില്ലെന്നാണ് ജോസ് കെ മാണിയും വ്യക്തമാക്കിയിരിക്കുന്നത്.

തദ്ദേശ തിരഞ്ഞെടുപ്പിന് മുൻപ്

തദ്ദേശ തിരഞ്ഞെടുപ്പിന് മുൻപ്

സീറ്റ് സംബന്ധിച്ച് തിരുമാനമായില്ലേങ്കിലും നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ തദ്ദേശ തിരഞ്ഞെടുപ്പിന് മുൻപ് എൽഡിഎഫിന്റെ ഭാഗമാകണമെന്നാണ് ജോസ് കെ മാണിയോടുള്ള സിപിഎം നിർദ്ദേശം. തദ്ദേശ തിരഞ്ഞെടുപ്പിൽ ഒരുമിച്ച് മത്സരിച്ചാൽ മാത്രമേ നിയമസഭ തിരഞ്ഞെടുപ്പിൽ സീറ്റ് സംബന്ധിച്ച് ധാരണകളിൽ എത്താൻ സാധിക്കുകയെന്നും സിപിഎം വ്യക്തമാക്കുന്നു.

11 സീറ്റുകൾ വരെ

11 സീറ്റുകൾ വരെ

11 സീറ്റുകൾ വരെയാണ് ജോസ് കെ മാണി സിപിഎമ്മിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിൽ പ്രധാനമാണ് കേരള കോൺഗ്രസിന്റെ കുത്തക സീറ്റായിരുന്ന പാലാ. ഇടത് പ്രവേശനം നന്നാൽ രാജ്യസഭ സീറ്റ് രാജിവെച്ച് പാലാ സീറ്റിൽ നിന്ന് വരുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ ജനവിധി തേടാനാണ് ജോസ് കെ മാണിയുടെ ആഗ്രഹം.

പാലാ കല്ലുകടിയാകും

പാലാ കല്ലുകടിയാകും

എന്നാൽ പാലാ കണ്ട് പനിക്കേണ്ടെന്ന് കടുത്ത നിലപാടിൽ ഉറച്ച് നിൽക്കുകയാണ് പാലാ എംഎൽഎയും എൻസിപി നേതാവുമായ മാണി സി കാപ്പൻ. പൊരുതി നേടിയ സീറ്റാണെന്നും അത് ആർക്കും വിട്ട് കൊടുക്കാൻ സാധിക്കില്ലെന്നും മാണി സി കാപ്പൻ ആവർത്തിക്കുന്നു.

മാണി നിലനിർത്തിയത്

മാണി നിലനിർത്തിയത്

1967 മുതല്‍ 2016 വരെ മാണി നിലനിര്‍ത്തിയ സീറ്റാണ് പാലാ. എന്നാൽ 2006 ലും 2011 ലും 2016 ലും നടന്ന തിരഞ്ഞെടുപ്പിൽ മാണിയോട് കടുത്ത മത്സരം കാഴ്ച വെയ്ക്കാൻ മാണി സി കാപ്പന് സാധിച്ചിരുന്നു. മാണിയുടെ മരണത്തോടെ നടന്ന ഉപതിരഞ്ഞെടുപ്പിലാണ് മണ്ഡലം പിടിച്ചെടുക്കാൻ കാപ്പന് സാധിച്ചത്. യുഡിഎഫ് സ്ഥാനാർത്ഥിയായ ജോസ് ടോമിനെതിരെ കൂറ്റൻ വിജയമായിരുന്നു മണ്ഡലത്തിൽ മാണി സി കാപ്പൻ നേടിയത്.

എതിർത്ത് കാപ്പൻ

എതിർത്ത് കാപ്പൻ

അതുകൊണ്ട് തന്നെ അഭിമാന പോരാട്ടത്തിലൂടെ നേടിയെടുത്ത മണ്ഡലം മറ്റാർക്കും വിട്ട് കൊടുക്കില്ലെന്നാണ് മാണി സി കാപ്പന്റെ നിലപാട്. എൻസിപി ദേശീയ നേൃത്വവും സിറ്റിംഗ് സീറ്റുകൾ വിട്ടുകൊടുക്കേണ്ടതില്ലെന്ന നിലപാടിലാണെന്നും കാപ്പൻ പറയുന്നു. അതേസമയം പാലാ വിട്ട് കിട്ടാതൊരു സമവായത്തിന് തയ്യാറാകില്ലെന്ന് ജോസ് കെ മാണിയും നിലപാട് ഉറപ്പിച്ചിരിക്കുകയാണ്.

രാജ്യസഭ സീറ്റ്

രാജ്യസഭ സീറ്റ്

പാലായെന്നത് ഒരു ഹൃദയവികാരമാണെന്നായിരുന്നു ജോസ് കെ മാണി ഇന്ന് പ്രതികരിച്ചത്. മണ്ഡലം കെഎം മാണി നൽകിയ വലിയ സംഭാവനയാണ്. പാലായിലെ ജനങ്ങളുടെ വികാരവും അതാണ്, ജോസ് കെ മാണി വ്യക്തമാക്കി. ഈ സാഹചര്യത്തില്‍ എന്‍സിപി യെ അനുനയിപ്പിക്കാാന്‍ രാജ്യസഭ സീറ്റ് എന്ന വാഗ്ദാനമാണ് സിപിഎം മുന്നോട്ട് വെച്ചിരിക്കുന്നത്.

തുറന്നടിച്ച് കാപ്പൻ

തുറന്നടിച്ച് കാപ്പൻ

എന്നാൽ ഈ ആവശ്യവും മാണി സി കാപ്പൻ തള്ളിയിരിക്കുകയാണ്. തനിക്ക് രാജ്യസഭാ സീറ്റിന്‍റെ ആവശ്യമില്ല. തന്നെ തിരഞ്ഞെടുത്തത് പാലായിലെ ജനങ്ങളാണ്. ഇവിടെ തന്നെ നില്‍ക്കാനാണ് ആഗ്രഹിക്കുന്നതെന്നും ഇന്ന് മാധ്യമങ്ങൾക്ക് മുൻപിൽ മാണി സി കാപ്പൻ തുറന്നടിച്ചത്.

പാലാ ജോസിന് തന്നെ

പാലാ ജോസിന് തന്നെ

അവസാന നിമിഷം വരെ പാലാ വിട്ടുകൊടുക്കില്ലെന്ന നിലപാടിൽ തന്നെ ഉറച്ച് നില്‍ക്കാനാണ് മാണി സി കാപ്പന്റെ തിരുമാനമെങ്കിലും പാലായെന്ന ആവശ്യത്തിൽ ജോസ് പിന്നോട്ട് പോകാത്ത സാഹചര്യത്തിൽ മണ്ഡലം അവർക്ക് തന്നെ വിട്ടുകൊടുക്കാൻ തന്നെയാകും സിപിഎം തിരുമാനം. പ്രത്യേകിച്ച് സീറ്റ് സംബന്ധിച്ച പിടിവാശി മാണി സി കാപ്പന് മാത്രമാണ് ഉള്ളതെന്നിരിക്കെ.

തൃപ്തിപെടേണ്ടി വരും

തൃപ്തിപെടേണ്ടി വരും

അങ്ങനെയെങ്കിൽ പാലാ മണ്ഡലത്തിൽ വെറും ഒന്നര വർഷം മാത്രം ഭരിച്ച് രാജ്യസഭ എംപിയായി മാണി സി കാപ്പന് തൃപ്തിപെടേണ്ടി വരും. ഇനി ഒഴിവാക്കപ്പെട്ടാൽ കാപ്പൻ മുന്നണി വിടുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്. പാലാ സീറ്റ് ഉണ്ടെങ്കില്‍ മാത്രമേ എന്‍സിപി ഇടതുമുന്നണിയില്‍ ഉണ്ടാകു എന്നുള്ളത് തീര്‍ച്ചയാണെന്ന് കാപ്പൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

യുഡിഎഫിലേക്ക്

യുഡിഎഫിലേക്ക്

യുഡിഎഫിന്റെ ഭാഗമായി പാലായിൽ നിന്ന് തന്നെ ജനവിധി തേടാനാകും അങ്ങനെയെങ്കിൽ കാപ്പൻ കണക്ക് കൂട്ടുന്നത്. എന്നാൽ കാപ്പന് നൽകാൻ വെച്ചിരിക്കുന്ന രാജ്യസഭ സീറ്റ് സിപിഎം മറ്റാർക്കെങ്കിലും നൽകിയ മുന്നേറ്റമുണ്ടാക്കും.

കേരളത്തിൽ ഇന്ന് 9347 പേര്‍ക്ക് കൊവിഡ്; 8216 പേർക്ക് സമ്പർക്കത്തിലൂടെ രോഗം, 8924 പേർക്ക് രോഗമുക്തികേരളത്തിൽ ഇന്ന് 9347 പേര്‍ക്ക് കൊവിഡ്; 8216 പേർക്ക് സമ്പർക്കത്തിലൂടെ രോഗം, 8924 പേർക്ക് രോഗമുക്തി

'മുഖ്യമന്ത്രിയുടെ മരുമകൻ നിർദ്ദേശിച്ചയാൾ'; വിവാദത്തിൽ എൻകെ പ്രേമചന്ദ്രനെ കുടഞ്ഞ് എഎ റഹീം'മുഖ്യമന്ത്രിയുടെ മരുമകൻ നിർദ്ദേശിച്ചയാൾ'; വിവാദത്തിൽ എൻകെ പ്രേമചന്ദ്രനെ കുടഞ്ഞ് എഎ റഹീം

കണക്ക് കൂട്ടൽ പിഴയ്ക്കാതെ ജോസ്.. ഇടതുപ്രവേശം ക്ലൈമാക്സിലേക്ക്;സീറ്റ് ധാരണകൾ,അനുനയ നീക്കവുമായി സിപിഎം<br />കണക്ക് കൂട്ടൽ പിഴയ്ക്കാതെ ജോസ്.. ഇടതുപ്രവേശം ക്ലൈമാക്സിലേക്ക്;സീറ്റ് ധാരണകൾ,അനുനയ നീക്കവുമായി സിപിഎം

ഞെട്ടിച്ച് പിജെ ജോസഫ്; 15 സീറ്റിലും മത്സരിക്കും.. യുഡിഎഫിൽ പുതിയ പോര്, തടയിടാൻ കോൺഗ്രസ്ഞെട്ടിച്ച് പിജെ ജോസഫ്; 15 സീറ്റിലും മത്സരിക്കും.. യുഡിഎഫിൽ പുതിയ പോര്, തടയിടാൻ കോൺഗ്രസ്

English summary
will NCP leave LDF;CPM may decide to give Pala seat to Jose K Mani soon
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X