സമവായ സാധ്യത അവസാനിച്ചു, അതിരപ്പിള്ളി പദ്ധതി നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് രമേശ് ചെന്നിത്തല

  • By: Nihara
Subscribe to Oneindia Malayalam

തിരുവനന്തപുരം : അതിപ്പിള്ളി വൈദ്യുത പദ്ധതി നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സമവായം ഉണ്ടാക്കുമെന്ന് ഉറപ്പ് നല്‍കിയ വൈദ്യതി മന്ത്രി ആരെ പറ്റിക്കാന്‍ വേണ്ടിയാണ് നിര്‍മ്മാണം ആരംഭിച്ചതെന്നും ചെന്നിത്തല ചോദിക്കുന്നു. നിയമസഭയിലാണ് പ്രതിപക്ഷനേതാവ് നിലപാട് വ്യക്തമാക്കിയത്. നിയമസഭയെ മന്ത്രി തെറ്റിദ്ധരിപ്പിച്ചുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

അതിരപ്പള്ളി പദ്ധതിയില്‍ സര്‍ക്കാര്‍ വ്യാജരേഖയുണ്ടാക്കിയെന്ന ആക്ഷപവും പ്രതിപക്ഷം ഉയര്‍ത്തി. സിപിഐ അടക്കം പാര്‍ട്ടികളും പദ്ധിതിക്ക് എതിരാണ്. പിന്നെന്തിനാണ് പദ്ധതിയുമായി മുന്നോട്ട് പോകുന്നതെന്നും ചെന്നിത്തല ചോദിച്ചു. നിര്‍മ്മാണം ആരംഭിച്ച സാഹചര്യത്തില്‍ മുഖ്യമന്ത്രി മറുപടി പറയണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.

Ramesh Chennithala
Construction Has Begun For Athirappilly Project : KSEB

പദ്ധതി ഒരുതരത്തിലും നടപ്പാക്കാന്‍ അനുവദിക്കില്ല, സമവായ സാധ്യതകള്‍ അസ്തമിച്ചെന്നും ചെന്നിത്തല പറഞ്ഞു. പദ്ധതിക്കെതിരെ പ്രതിഷേധവുമായി പരിസരവാസികളും രംഗത്തു വന്നിട്ടുണ്ട്. പദ്ധതിയുടെ പ്രാരംഭ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുവെന്ന വാര്‍ത്ത പുറത്തു വന്നതിന് പിന്നാലെയാണ് പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തിയിട്ടുള്ളത്. പവര്‍ഹൗസിനെക്കുറിച്ചും ട്രാന്‍സ്‌ഫോമര്‍ സ്ഥാപിച്ചതിനെക്കുറിച്ചും തങ്ങള്‍ക്ക് അറിയില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.

English summary
Ramesh Chennithala against Athirappilly project.
Please Wait while comments are loading...