ധർമ്മടത്ത് പിണറായിക്കെതിരെ മത്സരിക്കാനില്ല; സി രഘുനാഥ് സ്ഥാനാര്‍ഥിയാകണമെന്നും സുധാകരൻ
കണ്ണൂർ; ധര്‍മടത്ത് പിണറായി വിജയനെതിരെ മല്‍സരിക്കില്ലെന്ന് കെ സുധാകരന്‍ എം പി.അഭ്യൂഹങ്ങളില്‍ അടിസ്ഥാനമില്ല. മത്സരിക്കുമെന്ന് താൻ പറഞ്ഞിട്ടില്ല. ആരേയും മത്സരിക്കാനുള്ള സന്നദ്ധത അറിയിച്ചിട്ടില്ലെന്നും സുധാകരൻ പറഞ്ഞു.
ഡിസിസി സെക്രട്ടറി സി രഘുനാഥ് സ്ഥാനാര്‍ത്ഥിയാകണം എന്നാണ് തന്റെ അഭിപ്രായം. ഇക്കാര്യം താൻ നേതൃത്വത്തെ നേരത്തേ അറിയിച്ചതാണ്. ഇത് സംബന്ധിച്ച് നാളെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കും എന്നും സുധാകൻ വ്യക്തമാക്കി. ധർമ്മടത്ത് സ്ഥാനാർത്ഥി പ്രഖ്യാപനം വൈകുന്നത് സംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് താൻ പിണറായിക്കെതിരെ മത്സരിക്കാൻ തയ്യാറാണെന്ന് സുധാകരൻ പറഞ്ഞതായി റിപ്പോർട്ടുകൾ ഉണഅടായിരുന്നു.

ധര്‍മ്മടത്തെ പ്രാദേശിക നേതാക്കള്‍ ഇക്കാര്യം ശക്തമായി ആവശ്യപ്പെട്ടിട്ടുണ്ട്. കെപിസിസി തെരഞ്ഞെടുപ്പ് സമിതി ചെയര്‍മാന്‍ ഉമ്മന്‍ ചാണ്ടിയുമായി ഇക്കാര്യം ചര്‍ച്ച ചെയ്തിട്ടുണ്ട്.
നേതൃത്വം ആവശ്യപ്പെടുകയാണെങ്കിൽ എവിടെ മത്സരിക്കാനും താൻ തയ്യാണെന്ന് സുധാകരൻ പറഞ്ഞുവെന്നായിരുന്നു റിപ്പോർട്ടുകൾ.
അതേസമയം ധർമ്മടത്ത് മത്സരിച്ച് കേരള രാഷ്ട്രീയത്തിൽ സജീവമാകാനുള്ള കെ സുധാകരന്റെ നീക്കം ഹൈക്കമാന്റ് ഇടപെട്ട് തടഞ്ഞതാണെന്ന നിരീക്ഷണം ഉയരുന്നുണ്ട്. ഇത്തവണ പല എംപിമാരും രാജിവെച്ച് നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ സന്നദ്ധത അറിയിച്ചിരുന്നു. എന്നാൽ ഹൈക്കമാന്റ് ഇത് അംഗീകരിച്ചിരുന്നില്ല. ഇതിനിടെ വടകര എംപിയായ കെ മുരളീധരന് നേമത്ത് സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുകയും ചെയ്തതോടെ മറ്റ് എംപിമാർ കലാപക്കൊടി ഉയർത്തുമോയെന്ന ആശങ്ക നേതൃത്വത്തിനുണ്ട്. കെ സുധാകരനേയും തിരഞ്ഞെടുപ്പിൽ മത്സരിപ്പാൽ അത് പ്രതിസന്ധിയ്ക്ക് വഴിവെക്കുമെന്നും നേതൃത്വം കരുതുന്നു.












Click it and Unblock the Notifications