സ്വര്‍ണം തട്ടി, വീടിന്റെ ആധാരവും... സര്‍ക്കാര്‍ ജോലിക്ക് വിടില്ലെന്നും; യുവതി ആത്മഹത്യ ചെയ്തു, വരന്‍

  • By: രശ്മി നരേന്ദ്രൻ
Subscribe to Oneindia Malayalam

സുല്‍ത്താന്‍ ബത്തേരി: സര്‍ക്കാര്‍ ജോലിക്ക് വിടില്ലെന്ന് പ്രതിശ്രുത വരന്റെ വീട്ടുകാര്‍ നിര്‍ബന്ധം പിടിച്ചതോടെ യുവതി ആത്മഹത്യ ചെയ്തതായി റിപ്പോര്‍ട്ട്. സംഭവത്തില്‍ പ്രതിശ്രുത വരനെ പോലീസ് അറസ്റ്റ് ചെയ്തു.

സുല്‍ത്താന്‍ ബത്തേരിയില്‍ ആണ് സംഭവം. പുത്തന്‍കുന്ന് കുരിഞ്ഞിയില്‍ പോക്കറിന്റെ മകള്‍ സജ്‌നയെ ആണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. 22 വയസ്സായിരുന്നു.

സജ്‌നയുടെ പ്രതിശ്രുത വരന്‍ ചീരാല്‍ കഴമ്പ് പച്ചീരി മുഹമ്മദിന്റെ മകന്‍ അമീറിനെ പോലീസ് അറസ്റ്റ് ചെയ്തു. 24 കാരനാ അമീര്‍ മാത്രമല്ല കേസിലെ പ്രതി. അമീറിന്റെ മാതാവ് ആയിഷയേയും പോലീസ് പ്രതി ചേര്‍ത്തിട്ടുണ്ട്.

തൂങ്ങിമരിച്ച നിലയില്‍

തൂങ്ങിമരിച്ച നിലയില്‍

സജ്‌നയെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. വ്യാഴാഴ്ച രാവിലെ ആയിരുന്നു സജ്‌നയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

പോലീസ് കേസ്

പോലീസ് കേസ്

മരണത്തില്‍ ദുരൂഹത തോന്നിയ സാഹചര്യത്തില്‍ പോലീസ് സ്വമേധയാ കേസ് എടുക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ആയിരുന്നു ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ കണ്ടെത്തിയത്.

പോലീസ് പറയുന്നത്

പോലീസ് പറയുന്നത്

പ്രതിശ്രുത വരന്റേയും കുടുംബത്തിന്റേയും മാനസിക പീഡനത്തെ തുടര്‍ന്നാണ് യുവതി ആത്മഹത്യ ചെയ്തത് എന്നാണ് പോലീസിന്റെ നിഗമനം. തുടര്‍ന്നാണ് അമീറിനെ അറസ്റ്റ് ചെയ്തത്.

വിവാഹം നിശ്ചയിച്ചത്

വിവാഹം നിശ്ചയിച്ചത്

ഓഗസ്റ്റ് 10 ന് വിവാഹം നടത്താനായിരുന്നു നിശ്ചയിച്ചത്. അതിന് ദിസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ യുവതി ആത്മഹത്യ ചെയ്തതാണ് പോലീസിന് വലിയ സംശയം ഉണ്ടാകാന്‍ കാരണമായത്.

സ്വര്‍ണം തട്ടിയെടുത്തു?

സ്വര്‍ണം തട്ടിയെടുത്തു?

വിവാഹ നിശ്ചയത്തിന് ശേഷം അമീര്‍ സജ്‌നയുടെ പക്കല്‍ നിന്ന് അഞ്ച് പവന്‍ സ്വര്‍ണം വാങ്ങി എന്നാണ് പറയുന്നത്. പിന്നീട് ഇത് തിരിച്ച് നല്‍കാന്‍ തയ്യാറായില്ല എന്നും പറയുണ്ട്.

വീടിന്റെ ആധാരം ചോദിച്ചു

വീടിന്റെ ആധാരം ചോദിച്ചു

വിവാഹത്തിന് മുമ്പ് തന്നെ വീടിന്റെ ആധാരവും അമീര്‍ ആവശ്യപ്പെട്ടു എന്നാണ് പോലീസ് പറയുന്നത്. പണയം വയ്ക്കുന്നതിനായിരുന്നത്രെ ഇത്.

സര്‍ക്കാര്‍ ജോലി കിട്ടിയപ്പോള്‍

സര്‍ക്കാര്‍ ജോലി കിട്ടിയപ്പോള്‍

ഇതിനിടെ സജ്‌നയ്ക്ക് സര്‍ക്കാര്‍ ജോലിയും ലഭിച്ചിരുന്നു. എന്നാല്‍ ജോലിക്ക് പോകരുത് എന്നായിരുന്നത്രം പ്രതിശ്രുത വരന്റെ വീട്ടുകാര്‍ നിര്‍ബന്ധം പിടിച്ചത്.

മാനസിക സമ്മര്‍ദ്ദം

മാനസിക സമ്മര്‍ദ്ദം

കടുത്ത മാനസിക സമ്മര്‍ദ്ദത്തിലൂടെ ആയിരുന്നു പെണ്‍കുട്ടി കടന്നുപോയിരുന്നത് എന്നാണ് പോലീസ് പറയുന്നത്. ബത്തേരി എസ്എച്ച്ഒ ബിജു ആന്റണിയുടെ നേതൃത്വത്തില്‍ ആണ് അമീറിനെ പോലീസ് അറസ്റ്റ് ചെയ്തത്.

English summary
Woman committed Suicide: Fiance under arrest
Please Wait while comments are loading...