കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംസ്ഥാനത്തെ വനിത പൊലിസുകാരും ഇനി ഷര്‍ട്ട് ഇന്‍ ചെയ്യണം

  • By Meera Balan
Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്തെ വനിത പൊലീസുകാരുടെ യൂണിഫോം പരിഷ്‌കരിച്ചു. പുരുഷ പൊലീസുകാര്‍ യൂണിഫോം ധരിയ്ക്കുന്നതുപോലെ ഷര്‍ട്ട് ഉള്ളിലാക്കി ധരിയ്ക്കാനാണ് നിര്‍ദ്ദേശം. സിവില്‍ പൊലീസ് ഓഫീസര്‍, സബ് ഇന്‍സ്‌പെക്ടര്‍, സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍, ഡിവൈഎസ്പി എന്നിവര്‍ക്കാണ് പുതിയ വേഷവിധാനം ബാധകമാവുക. ഇന്‍ ചെയ്യുന്ന രീതിയോട് ചില വനിത പൊലീസുകാര്‍ക്ക് വിയോജിപ്പുള്ളതായാണ് സൂചന.

നവംബര്‍ പത്തിനാണ് വനിത പൊലീസുകാരുടെ പുതിയ വേഷ വിധാനത്തെപ്പറ്റിയുള്ള ഉത്തരവ് ജില്ലാ ആസ്ഥാനങ്ങളില്‍ എത്തിയത്. ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും നിലവിലുള്ള ഡ്രഡ് കോഡാണിത്. പുതുതായി ജോലിയില്‍ പ്രവേശിച്ചവര്‍ക്കാണ് നിലവില്‍ ഈ നിയമം ബാധകമാകുന്നത്. അല്ലാത്തവര്‍ക്ക് പഴയ ഡ്രസ് കോഡ് പിന്തുടരാമെന്നും ഉത്തരവില്‍ പറയുന്നു.

Kerala

എന്നാല്‍ ഇനി മുതല്‍ ഇന്‍ ചെയ്തിട്ടാകണം വനിത പൊലീസിന്റെ വസ്ത്രധാരണം എന്ന് പുതിയ ഉത്തരവിന്റെ അവസാനഭാഗത്ത് പറയുന്നുണ്ട്. ഈ സാഹചര്യത്തില്‍ പഴയ ഡ്രസ് കോഡ് എങ്ങനെയാണ് തുടരാനാവുക എന്നത് പൊലീസുകാര്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ടാക്കിയിട്ടുണ്ട്. പുതിയ ഉത്തരവില്‍ വനിത സേനാംഗങ്ങള്‍ക്ക് അതൃപ്തിയുള്ളതായി അറിയുന്നു.

English summary
Woman cops dress code changed in Kerala. New Circular came in to effect.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X