Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊച്ചിയില്‍ യുവതിയെ കൊലപ്പെടുത്തി ലോറിക്കടിയില്‍ തള്ളിയ കാമുകന്‍ പിടിയില്‍

കൊച്ചി: ലോറിക്കടിയില്‍ യുവതിയുടെ മൃതദേഹം കണ്ടതുമായി ബന്ധപ്പെട്ട് കാമുകന്‍ അറസ്റ്റില്‍. കാക്കനാട് സ്വദേശിയായ അന്‍വറാണ് അറസ്റ്റിലായത്. വനിതാദിനത്തിലാണ് അമരാവതിയില്‍ താമസിക്കുന്ന അജിത്തിന്റെ ഭാര്യ സന്ധ്യയു(36)ടെ മൃതദേഹം കൊച്ചി ബി.ഒ.ടി പാലത്തിനുസമീപം നിര്‍ത്തിയിട്ടിരുന്ന ലോറിക്കടിയില്‍ നിന്ന് കണ്ടെത്തിയത്.

കണ്ടക്ടറായ അന്‍വറുമായി സന്ധ്യ ഏറെനാളായി പ്രണയത്തിലായിരുന്നു. അടുത്തിടെ സന്ധ്യ വിവാഹം ചെയ്യണമെന്ന് ആവശ്യപ്പെട്ടതാണ് പ്രണയം കൊലപാതകത്തില്‍ കലാശിക്കാന്‍ ഇടയായത്. വിവാഹം കഴിച്ചില്ലെങ്കില്‍ രണ്ടുപേര്‍ക്കും ഒരുമിച്ചു ജീവനൊടുക്കാമെന്ന് സന്ധ്യ പറഞ്ഞു. ഇതേചൊല്ലിയുണ്ടായ കലഹം സന്ധ്യയുടെ കൊലപാതകത്തിലെത്തിയതെന്ന് അന്‍വര്‍ പോലീസിനോട് പറഞ്ഞു.

arrest

സന്ധ്യയുടെ ശരീരത്തില്‍നിന്നും 12 പവന്‍ ആഭരണങ്ങളും, ലാപ്‌ടോപ്പും മൊബൈല്‍ ഫോണുകളും കാണാതായിരുന്നു. ഇത് മോഷണശ്രമത്തിനിടെ കൊലനടന്നെന്ന് തെറ്റിദ്ധരിപ്പിക്കാനായിരുന്നെന്ന് പോലീസ് പറഞ്ഞു. ഇയാളെ സംഭവസ്ഥലത്തെത്തിച്ച് ഉടന്‍ തെളിവെടുപ്പ് നടത്തും. മൊബൈല്‍ ഫോണ്‍ നമ്പര്‍ പിന്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.

തിങ്കളാഴ്ച വൈകിട്ടുമുതലാണ് സന്ധ്യയെ കാണാതാകുന്നത്. ആറരയ്ക്ക് സന്ധ്യ ജോലിചെയ്യുന്ന സ്വകാര്യസ്ഥാപനത്തില്‍ നിന്നും പുറത്തിറങ്ങിയിരുന്നു. രാത്രി എട്ടരയോടെ തോപ്പുംപടിയിലെത്തുമെന്നായിരുന്നു ഭര്‍ത്താവിനെ അറിയിച്ചിരുന്നത്. എന്നാല്‍ ഏറെ വൈകിയിട്ടും കാണാതായതോടെ പോലീസില്‍ അറിയിക്കുകയായിരുന്നു. ചൊവ്വാഴ്ച രാവിലെയാണ് സന്ധ്യയുടെ മൃതദേഹം കണ്ടെത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+