പാഴ്സല്‍ വാങ്ങിയ പുട്ടില്‍ നിന്ന് സ്വര്‍ണ മോതിരം കിട്ടി
വടക്കേക്കാട്: ഹോട്ടല്‍ ഭക്ഷണത്തില്‍ നിന്ന് തലമുടിയും, കല്ലും, സൂചിയും പഴുതാരയും, പാറ്റയും, പല്ലിയും എലിയുമൊക്കെ കിട്ടുന്ന എത്രയോ സംഭവങ്ങള്‍ നമ്മള് കേട്ടിട്ടുണ്ട്. എന്നാല്‍ വടക്കേക്കാട്ട് വേറിട്ടൊരു സംഭവംമുണ്ടായി. പാഴ്സല്‍ വാങ്ങിയ പുട്ടില്‍ നിന്ന് സ്വര്‍ണമോതിരം കിട്ടി. അതും കാല്പവന് പൊന്ന്.
വൈലത്തൂര്‍ സ്വദേശി ഓലിപ്പോത്ത് പ്രസീതയ്ക്കാണ് പാഴ്സല്‍ വാങ്ങിയ പുട്ടില്‍ നിന്നും മോതിരം കിട്ടിയത്. പുട്ടും ചെറുപയറും ആസ്വദിച്ച് കഴിയ്ക്കുന്നതിനിടല് പ്രസീതയുടെ കൈയ്യില്‍ എന്തോ തടഞ്ഞു. നോക്കുമ്പോള്‍ സ്വര്‍ണമോതിരം.

പ്രസീത ജോലി ചെയ്യുന്ന പിസിഎം പ്ളാസ ഓഡിറ്റോറിയത്തിലെ മാനേജരാണ് പാഴ്സല്‍ വാങ്ങി നല്‍കിയത്. പുട്ടില്‍ നിന്ന് സ്വര്‍ണം കിട്ടിയതോടെ അതിന്റെ ഉടമയെ തിരഞ്ഞായി അടുത്ത അന്വേഷണം.
ഒടുവില്‍ അന്വേഷണം ഹോട്ടല്‍ ഉടമയില്‍ എത്തി നിന്നു. പുട്ടിനായി പൊടി കുഴയ്ക്കുന്നതിനിടയില്‍ ഹോട്ടലുടമയുടെ ഭാര്യയുടെ കൈയ്യില്‍ നിന്ന് ഊരിപ്പോയതായിരുന്നു മോതിരം. ഇക്കാര്യം ബോധ്യപ്പെട്ടതോടെ പ്രസീത മോതിരം ഉടമയ്ക്ക് തിരിച്ച് നല്കി.
-
സ്വർണം കൂട്ടത്തോടെ വിറ്റ് ദുബായിലെ ഇന്ത്യക്കാർ; ഒരു ദിവസം ഒരു കിലോ വരെ..കാരണം ഇതാണ് -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും' -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
ഗണേഷ് കുമാർ വിവാദത്തിൽ ട്വിസ്റ്റ്, ഭാര്യയെ വിളിച്ച് മാപ്പ് പറഞ്ഞ് മന്ത്രി, മാപ്പ് കൊടുത്തെന്ന് ബിന്ദു മേനോൻ -
എൽഡിഎഫ് 66 ഇടത്ത്, യുഡിഎഫ് 62 ഇടത്ത്, 12 മണ്ഡലങ്ങളിൽ കടുത്ത മത്സരം; കേരളത്തിൽ ഇഞ്ചോടിഞ്ചെന്ന് സർവേ -
'ഇങ്ങനാണേല്‍ ഞാനില്ല'; പിണങ്ങിയിറങ്ങി ശശീന്ദ്രന്, എന്‍സിപിയിലും ആര്‍ജെഡിയിലും അതൃപ്തി പുകയുന്നു -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
ശനിയുടെ അസ്തമയം 40 ദിവസം; ഈ രാശിക്കാർക്ക് ഭാഗ്യം ഉറപ്പ്, ദാമ്പത്യ ജീവിതത്തിൽ പൂർണ സന്തോഷം..! -
ഇസ്രായേലിന്റെ ഉറ്റരാജ്യം; അസര്ബൈജാന് ഇറാനിലേക്ക് മരുന്നും ഭക്ഷണവും അയച്ചു, വിചിത്ര ബന്ധം -
സഞ്ജു സാംസണിന്റെ ആസ്തി എത്ര? ഐപിഎൽ ശമ്പളവും പരസ്യ വരുമാനവും ചേർന്ന് വരുമ്പോൾ.. കണ്ണ് തള്ളും! -
ഈ രാശിക്കാരാണോ? മാര്‍ച്ച് മുതല്‍ ഘടാഘടിയന്‍ രാജയോഗം; ജീവിതം ഇനി കളറാകും -
സ്വര്‍ണം വില കൂടി; ഡോളര്‍ ഇടിഞ്ഞത് തിരിച്ചടി, ഇനിയും ചാഞ്ചാട്ട സാധ്യത, ഇന്നത്തെ പവന് വില












Click it and Unblock the Notifications