പെണ്ണ് ആണായി വേഷം മാറി, രണ്ട് വിവാഹവും കഴിച്ചു! സ്ത്രീധന പീഡനവും.. കള്ളി പൊളിച്ച് പോലീസ്

  • Posted By:
Subscribe to Oneindia Malayalam

നൈനിറ്റാള്‍: വിവാഹത്തട്ടിപ്പിന്റെ പല വിധ വാര്‍ത്തകളും കേട്ടിട്ടിണ്ട്. പുരുഷന്മാര്‍ പല പേരുകളിലും വേഷത്തിലുമെല്ലാം പലയിടത്ത് നിന്നായി വിവാഹം ചെയ്ത് തട്ടിപ്പ് നടത്തുന്ന വാര്‍ത്തകള്‍. ശാരീരികമായി ഉപയോഗിച്ച ശേഷം പണവും സ്വര്‍ണവും തട്ടിയെടുത്ത് മുങ്ങുന്ന വീരുതന്മാരുണ്ട്. എന്നാല്‍ ഉത്തര്‍ പ്രദേശ് സ്വദേശിയായ കൃഷ്ണ സെന്നിന്റെ കഥ കുറച്ചധികം വ്യത്യസ്തമാണ്. വിവാഹത്തട്ടിപ്പ് എന്നൊക്കെ പറഞ്ഞാല്‍ ഇതാണ്. ഒരു അഡാറ് ഐറ്റം.

പാർവ്വതിക്ക് നേരെ വീണ്ടും ആക്രമണം.. വിടാതെ തെറിവിളിയുമായി വെട്ടുകിളികൾ.. ഡിസ് ലൈക്കും!

ആണല്ല, പെണ്ണ്

ആണല്ല, പെണ്ണ്

കൃഷ്ണ സെന്‍ എന്ന പേര് കേട്ട് അതൊരു പുരുഷനാണ് എന്ന് കരുതിയവര്‍ക്ക് തെറ്റി. കൃഷ്ണസെന്‍ ഒരു സ്ത്രീയാണ്. എന്നാല്‍ അക്കാര്യം അറിയുന്നവര്‍ വളരെ കുറച്ച് പേരെ ഉള്ളൂ. കാരണം പുരുഷ വേഷം കെട്ടിയാണ് കൃഷ്ണ സെന്നിന്റെ തരികിട പരിപാടികളെല്ലാം.

രണ്ട് വിവാഹം കഴിച്ചു

രണ്ട് വിവാഹം കഴിച്ചു

ആണ്‍ വേഷത്തില്‍ കൃഷ്ണ സെന്‍ രണ്ട് വിവാഹവും കഴിച്ചു. സ്വീറ്റി സെന്‍ എന്നും വിളിപ്പേരുള്ള ഈ യുവതി ഫേസ്ബുക്ക് വഴിയാണ് രണ്ട് യുവതികളുമായി പരിചയത്തിലായത്. ആണായി വേഷം മാറിയ ശേഷമായിരുന്നു യുവതികളുമായി അടുപ്പമുണ്ടാക്കിയത്. കൃഷ്ണ സെന്‍ എന്ന പേരില്‍ ആണ്‍ രൂപത്തിലുള്ള ഫോട്ടോ ഉപയോഗിച്ചായിരുന്നു ഫേസ്ബുക്ക് അക്കൗണ്ട്.

ചാറ്റിലൂടെ അടുപ്പം

ചാറ്റിലൂടെ അടുപ്പം

ചാറ്റിംഗിലൂടെ പെണ്‍കുട്ടികളോട് അടുപ്പമുണ്ടാക്കിയ കൃഷ്ണ സെന്‍ പിന്നീട് ഇരുവരേയും വിവാഹം കഴിക്കുകയും ചെയ്തു. ഒരു ഭാര്യ ബിരുദധാരിയായ യുവതിയാണ്. അച്ഛന് സിഎഫ്എല്‍ ബിസ്സിനസ്സാണ് എന്ന് പറഞ്ഞ് വിശ്വസിപ്പിച്ച ശേഷമായിരുന്നു ഈ യുവതിയെ വിവാഹം ചെയ്തത്.

സ്ത്രീധന പീഡനം

സ്ത്രീധന പീഡനം

ഈ യുവതിയേും കുടുംബത്തേയും സ്ത്രീധനം ആവശ്യപ്പെട്ട് കൃഷ്ണ സെന്‍ നിരന്തരം പീഡിപ്പിച്ചിരുന്നു. ബിസിനസ്സ് തുടങ്ങാന്‍ 8 ലക്ഷം രൂപ വേണം എന്നാവശ്യപ്പെട്ടായിരുന്നു പീഡനം മുഴുവന്‍. 2016ല്‍ കൃഷ്ണ സെന്‍ രണ്ടാമതും വിവാഹം കഴിച്ചു. രണ്ട് ഭാര്യമാരേയും കൃഷ്ണ സെന്‍ ഒരു വീട്ടിലാണ് താമസിപ്പിച്ചിരുന്നത്.

തൊടാൻ സമ്മതിക്കില്ല

തൊടാൻ സമ്മതിക്കില്ല

താന്‍ പുരുഷനല്ലെന്ന് പുറത്ത് അറിയാതിരിക്കാന്‍ കൃഷ്ണ സെന്‍ നന്നായി കഷ്ടപ്പെട്ടിരുന്നു. ചെറുപ്പം മുതല്‍ ആണിനെ പോലെയായിരുന്നുവേ്രത കൃഷ്ണ സെന്നിന്റെ ജീവിതം. ബൈക്ക് ഓടിക്കുകയും സിഗരറ്റ് വലിക്കുകയും ചെയ്യുമായിരുന്ന കൃഷ്ണ സെന്‍ തന്നെ തൊടാന്‍ പോലും ഭാര്യയെ അനുവദിക്കുമായിരുന്നില്ല.

രണ്ടാം ഭാര്യയ്ക്ക് അറിയാം

രണ്ടാം ഭാര്യയ്ക്ക് അറിയാം

രണ്ടാം ഭാര്യ വിവാഹ ശേഷം കൃഷ്ണ സെന്‍ പുരുഷനല്ലെന്ന് തിരിച്ചറിഞ്ഞിരുന്നു. എന്നാല്‍ ആദ്യ ഭാര്യയുടെ കുടുംബത്തില്‍ നിന്നും പണം കൈക്കലാക്കിയ ശേഷം പങ്കിട്ട് തരാം എന്ന് പറഞ്ഞ് രണ്ടാം ഭാര്യയെ കൃഷ്ണ സെന്‍ ഒപ്പം നിര്‍ത്തുകയായിരുന്നു. ഇരുവരും ചേര്‍ന്ന് ആദ്യ ഭാര്യയെ പണത്തിന് നിര്‍ബന്ധിക്കുകയും ചെയ്തു.

പോലീസ് പൊളിച്ചു

പോലീസ് പൊളിച്ചു

എന്നാല്‍ സ്ത്രീധനത്തിന്റെ പേരിലുള്ള പീഡനം സഹിക്ക വയ്യാതെ ആദ്യ ഭാര്യ പോലീസില്‍ പരാതിപ്പെട്ടതോടെയാണ് കൃഷ്ണ സെന്നിന്റെ കള്ളക്കളികള്‍ മുഴുവന്‍ പുറത്തായത്. സ്ത്രീധന പീഡനത്തിന്റെ പേരില്‍ കൃഷ്ണ സെന്നിനെ പോലീസ് അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിനിടെയാണ് കൃഷ്ണ സെന്‍ പുരുഷനല്ലെന്ന് മനസ്സിലായത്.

നിങ്ങളുടെ ജീവിത പങ്കാളിയെ കണ്ടെത്തൂ കേരള മാട്രിമോണിയിൽ - രജിസ്ട്രേഷൻ സൗജന്യം!

English summary
Woman poses as man, marries two women for dowry in Nainital

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

X