കുഞ്ഞിനെ ശരീരത്തോട് ചേര്‍ത്തു കെട്ടി യുവതി കനാലില്‍ ചാടി ആത്മഹത്യ ചെയ്തു: കണ്ണുനനയിക്കും ഈ കാരണം
കരുനാഗപ്പള്ളി: ഏഴുവയസ്സുള്ള മകളെ ശരീരത്തില്‍ ചേര്‍ത്തു കെട്ടി യുവതി കനാലില്‍ ചാടി മരിച്ചു. ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. ദേശീയ ജലപാതയായ ടി എസ് കനാലില്‍ ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി ്. ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം.
കരുനാഗപ്പള്ളി പോലീസ് കേസെടുത്തു. മരൂര്‍കുളങ്ങര തുറയില്‍ കുന്നന് വീട്ടില്‍ ഉദയന്‍ സുഷമ ദമ്പതികളുടെ മകള്‍ സബിത(31) മകള്‍ ആദിത്യ(7) എന്നിവരാണ് മരിച്ചത്. ഇന്നലെ പുലര്‍ച്ചവരെ ഇരുവരും വീട്ടിലുണ്ടായിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു.

പിന്നീട് ഇവരെ കാണാത്തതിനെ തുടര്‍ന്ന് നടത്തിയ തിരച്ചലിലാണ് കനാലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവരുടെ ആത്മഹത്യാ കുറിപ്പും കുട്ടിയുടെ ആഭരണങ്ങളും വീട്ടില്‍ നിന്നും കണ്ടെടുത്തു. സബിതയുടെ ഭര്‍ത്താവ് ശ്രായിക്കാട് സുധീഷ് കഴിഞ്ഞ 11 ന് വിട്ടിനുള്ളില്‍ തൂങ്ങി മരിച്ചിരുന്നു.
ഇതേ തുടര്‍ന്ന് മനോവിഷമത്തിലായ യുവതി കുട്ടിയും ചേര്‍ത്തു കെട്ടി കനാലില്‍ ചാടി മരിച്ചതാവാം എന്നാണ് പ്രാഥമിക നിഗമനം. ഇതേ സമയം പതിനൊന്നു മാസമായി യുവതി ബന്ധു വീട്ടിലായിരുന്നു താമസം. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.












Click it and Unblock the Notifications