ആര്‍ത്തവസമയത്ത് പോലും തുടര്‍ച്ചയായി ഭര്‍ത്താവിന്റെ പീഡനം..!! സഹികെട്ടപ്പോള്‍ ഭാര്യ ആ കടുംകൈ ചെയ്തു!!
ലക്‌നൗ: ഉത്തര്‍പ്രദേശിലെ ഹസ്രത്ഗഞ്ചിലെ നമ്രത് പാസ്വാന്‍ എന്ന യുവതിക്ക് വിവാഹശേഷം ഉണ്ടായ അനുഭവങ്ങള്‍ കേട്ടാല്‍ ഞെട്ടും. സ്വന്തം ഭര്‍ത്താവില്‍ നിന്നും ക്രൂരപീഡനങ്ങളാണ് ഈ ഇരുപത്തെട്ടുകാരിക്ക് നേരിടേണ്ടി വന്നത്. ആര്‍ത്തവ സമയത്ത് പോലും ഭര്‍ത്താവ് അവളെ വെറുതെ വിട്ടിരുന്നില്ലത്രേ.
Read Also: സൗദിയിലെ പ്രവാസികള്‍ക്ക് വന്‍തോതില്‍ തൊഴില്‍ നഷ്ടപ്പെടും..!! അതും വരാനിരിക്കുന്ന നാളുകളില്‍ത്തന്നെ!!
Read Also: നടിയോട് കാണിച്ച ക്രൂരതയ്ക്ക് പിന്നില്‍ ശക്തനായ ഒരാളുണ്ട്...!! ഭാഗ്യലക്ഷ്മി വെളിപ്പെടുത്തുന്നു..!!
പീഡനം അതിര് കടന്നപ്പോള്‍ ജീവന്‍ അവസാനിപ്പിക്കുകയല്ലാതെ മറ്റ് വഴികള്‍ നമ്രതിന് മുന്നിലില്ലായിരുന്നു.മകളുടേത് ആത്മഹത്യയല്ല കൊലപാതകമാണ് എന്നാണ് കുടുംബം ആരോപിക്കുന്നത്. നമ്രതിന് സംഭവിച്ചത് ഇതാണ്.

സിവില്‍ സര്‍വ്വീസ് നേടുക എന്നതായിരുന്നു നമ്രതിന്റെ ലക്ഷ്യം. ഐഎഎസ്സിനായുള്ള പഠനത്തിനിടെയാണ് ദീപ്രതന്‍ എന്നയാളുടെ വിവാഹാലോചന വരുന്നത്. എന്നാലീ വിവാഹത്തിന് നമ്രതിന് സമ്മതമല്ലായിരുന്നു.

നമ്രതിന്റെ മൂത്ത സഹോദരി തൃപ്തയ്ക്കായി വിവാഹാലോചനകള്‍ നടക്കുന്ന സമയമായതിനാലും ഇളയ മകള്‍ ആയിരുന്നതിനാലും വിവാഹത്തിന് നമ്രത വിസമ്മതിച്ചു. മാത്രമല്ല സിവില്‍ സര്‍വ്വീസ് പഠനവും ഒരു കാരണമായിരുന്നു.

ദീപ്രതന്റെ അമ്മയായ അനുരാധയാണ് നമ്രതയെ വിവാഹത്തിന് സമ്മതിപ്പിച്ചതെന്നാണ് സഹോദരിയായ തൃപ്ത പറയുന്നത്. വിവാഹശേഷവും സിവില്‍ സര്‍വ്വീസിനായുള്ള പരിശ്രമം തുടരാമെന്ന് അനുരാധ നമ്രതയെ വിശ്വസിപ്പിച്ചു.

വിവാഹശേഷം ദീപ്രതന്‍ വാങ്ങിയ ദേനുമാട്ടി അപ്പാര്‍ട്ട്‌മെന്റിലെ പതിനാലാം നിലയിലെ നൂറ്റിനാലാം നമ്പര്‍ ഫ്‌ളാറ്റിലായിരുന്നു ഇരുവരും താമസിച്ചിരുന്നത്. എന്നാല്‍ അധികം താമസിയാതെ തന്നെ ഇരുവര്‍ക്കുമിടയില്‍ പ്രശ്‌നങ്ങള്‍ തുടങ്ങി.

ഭര്‍ത്താവ് തന്നെ മര്‍ദ്ദിക്കുന്നതായി നമ്രത സ്വന്തം വീട്ടുകാരോട് പരാതിപ്പെട്ടിരുന്നു. എന്നാല്‍ ഭര്‍ത്താവ് നമ്രതയെ എത്രമാത്രം ക്രൂരമായാണ് പീഡിപ്പിച്ചിരുന്നത് എന്ന് വെളിപ്പെടുത്തിയത് കസിനായ ചിത്രയാണ്.

ആര്‍ത്തവത്തിന്റെ ദിവസങ്ങളില്‍പ്പോലും ദീപ്രതന്‍ നമ്രതയെ മൃഗീയമായി മര്‍ദ്ദിച്ചിരുന്നു. ആര്‍ത്തവ ദിനങ്ങളില്‍ വയറ്റിലും ശരീരത്തിന്റെ പിറക് ഭാഗത്തും നിരന്തരമായി തൊഴിക്കുമായിരുന്നുവെന്ന് ചിത്ര വെളിപ്പെടുത്തുന്നു.

വിവാഹമോചനത്തെക്കുറിച്ച് ആലോചിച്ചിരുന്നുവെങ്കിലും എല്ലാം ശരിയാകുമെന്ന പ്രതീക്ഷയിലായിരുന്നു നമ്രത. എന്നാല്‍ കടുത്ത വഴക്ക് നടന്ന ഒരു ദിവസം അപ്പാര്‍ട്ട്‌മെന്റിന്റെ പതിനാലാം നിലയില്‍ നിന്നും ചാടി നമ്രത ജീവനൊടുക്കുകയായിരുന്നു.












Click it and Unblock the Notifications