മരുമകളുടെ അവിഹിതം ഭര്‍തൃമാതാവ് നേരില്‍ കണ്ടു? പിന്നീട് സംഭവിച്ചത്... മരുമകള്‍ പിടിയില്‍

  • By: Desk
Subscribe to Oneindia Malayalam

തൊടുപുഴ: ഭര്‍തൃമാതാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ മരുമകളെ പോലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി ജില്ലയിലെ തൊടുപുഴയിലാണ് സംഭവം.

മാങ്കുളം വിരിപാറമക്കൊമ്പില്‍ ബിജുവിന്റെ ഭാര്യ മിനിയെ (37) പോലീസ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച രാവിലെയായിരുന്നു ഇവരെ പിടികൂടിയത്.

 രക്തം വാര്‍ന്ന നിലയില്‍ കണ്ടെത്തി

രക്തം വാര്‍ന്ന നിലയില്‍ കണ്ടെത്തി

ഒരാഴ്ത മുമ്പാണ് വിരിപാറയിലെ വീട്ടില്‍ ബിജുവിന്റെ അമ്മയായ അച്ചാമ്മയെ മൂക്കില്‍ നിന്നും രക്തം വാര്‍ന്ന നിലയില്‍ കണ്ടെത്തിയത്. മിനി മാത്രമേ അപ്പോള്‍ വീട്ടിലുണ്ടായിരുന്നുള്ളൂ.

നാട്ടുകാരെ വിവരം അറിയിച്ചു

നാട്ടുകാരെ വിവരം അറിയിച്ചു

മിനി ബഹളം വച്ച് നാട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാരുടെ സഹായത്തോടെ അച്ചാമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

ഡോക്ടര്‍ക്ക് സംശയം തോന്നി

ഡോക്ടര്‍ക്ക് സംശയം തോന്നി

അച്ചാമ്മയ്‌ക്കേറ്റ പരിക്കില്‍ ഡോക്ടര്‍ക്കു തോന്നിയ സംശയമാണ് മിനിയെ പിടികൂടാന്‍ കാരണമായത്. പരിശോധനയില്‍ അച്ചാമ്മയുടെ കഴുത്തില്‍ മുറിവേറ്റതായി ഡോക്ടര്‍ കണ്ടെത്തുകയും തുടര്‍ന്ന് പോലീസിനെ വിവരമറിയിക്കുകയുമായിരുന്നു.

കേബിള്‍ വയര്‍കൊണ്ട് കഴുത്ത് ഞെരിച്ചു

കേബിള്‍ വയര്‍കൊണ്ട് കഴുത്ത് ഞെരിച്ചു

കേബിള്‍ വയര്‍ കൊണ്ട് അച്ചാമ്മയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്താന്‍ മിനി ശ്രമിച്ചതായി മൂന്നാര്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ തെളിയുകയായിരുന്നു.

മരിച്ചെന്നു കരുതി

മരിച്ചെന്നു കരുതി

അച്ചാമ്മ മരിച്ചെന്നു കരുതി മിനി വീട്ടില്‍ തന്നെ തങ്ങുകയായിരുന്നു. എന്നാല്‍ പിന്നീട് മരിച്ചില്ലെന്ന് അറിഞ്ഞ ശേഷം നാട്ടുകാരെ വിളിച്ച് വീഴ്ചയിലാണ് പരിക്കു പറ്റിയതെന്ന് മിനി പറയുകയും ചെയ്തു.

വഴിവിട്ട ബന്ധം ?

വഴിവിട്ട ബന്ധം ?

മിനിയുടെ വഴിവിട്ട ബന്ധം അച്ചാമ്മ കാണാന്‍ ഇടയായെന്നും ഇതാണ് കൊലപാതക ശ്രമത്തിനു കാരണമെന്നും ചിലര്‍ ആരോപിക്കുന്നു. ആശുപത്രിയിലുള്ള അച്ചാമ്മയുടെ സ്ഥിതി ഗുരുതരമായി തുടരുകയാണ്. കൊലപാതക ശ്രമത്തിനാണ് മിനിക്കെതിരേ കേസെടുത്തിരിക്കുന്നത്.

English summary
Woman tried to kill husband's mother arrested in idukki
Please Wait while comments are loading...