Get Updates
Get notified of breaking news, exclusive insights, and must-see stories!

മോദിക്കും ആദിത്യനാഥിനും രക്തം കൊണ്ട് കത്തെഴുതി പീഡനത്തിനിരയായ പെൺകുട്ടി.. നീതി വേണം!

ലഖ്‌നൗ: രാജ്യത്ത് ഏറ്റവും അധികം കുറ്റകൃത്യങ്ങള്‍ നടക്കുന്ന സംസ്ഥനമെന്ന ബഹുമതി ബിജെപി ഭരിക്കുന്ന ഉത്തര്‍പ്രദേശിനാണ്. യോഗി ആദിത്യനാഥ് ഭരണം ഏറ്റെടുത്ത ശേഷം സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടം തന്നെയാണം സംസ്ഥാനത്ത് നടക്കുന്നത്. സ്ത്രീകള്‍ക്കെതിരെ രാജ്യത്ത് നടക്കുന്ന അക്രമങ്ങളില്‍ 14.5 ശതമാനം ഉത്തര്‍പ്രദേശിലാണ് എന്നത് ക്രമസമാധാന നിലയുടെ ദയനീയമായ അവസ്ഥയെ ചൂണ്ടിക്കാട്ടുന്നു.

ബലാംത്സംഗത്തിന് ഇരയായ പെണ്‍കുട്ടി നീതി ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും എഴുതിയ കത്താണിപ്പോള്‍ ചര്‍ച്ചയാവുന്നത്. സ്വന്തം രക്തത്തിലാണ് പെണ്‍കുട്ടി കത്തെഴുതിയിരിക്കുന്നത്.

 പെൺകുട്ടിക്ക് പീഡനം

പെൺകുട്ടിക്ക് പീഡനം

4816 ബലാത്സംഗക്കേസുകളാണ് ഉത്തര്‍ പ്രദേശില്‍ കഴിഞ്ഞ വര്‍ഷം റിപ്പോര്‍ട്ട് ചെയ്യപ്പട്ടത് എന്ന് ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകളില്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷമാണ് എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടി ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ പീഡിപ്പിക്കപ്പെട്ടത്. രണ്ട് പേരാണ് കേസിലെ പ്രതികള്‍.

കേസിൽ രണ്ട് പ്രതികൾ

കേസിൽ രണ്ട് പ്രതികൾ

പെണ്‍കുട്ടിയുടെ അച്ഛനാണ് മകളെ രണ്ട് പേര്‍ ബലാത്സംഗം ചെയ്തുവെന്ന് പോലീസില്‍ പരാതിപ്പെട്ടത്. മാത്രമല്ല പെണ്‍കുട്ടിയേയും കുടുംബത്തേയും പ്രതികള്‍ ഭീഷണിപ്പെടുത്തുന്നതായും പരാതിയുണ്ടായിരുന്നു. ഇത് പ്രകാരം മാര്‍ച്ച് 24ന് രണ്ട് പേരുടെ പേരില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

സോഷ്യൽ മീഡിയ വഴി അപമാനം

സോഷ്യൽ മീഡിയ വഴി അപമാനം

ദിവ്യ പാണ്ഡെ, അങ്കിത് വര്‍മ്മ എന്നിവര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്. എന്നാല്‍ ഇതുവരെയും പ്രതികള്‍ക്കെതിരെ ഒരു നടപടിയുമുണ്ടായിട്ടില്ല. മാത്രമല്ല സോഷ്യല്‍ മീഡിയ വഴി പെണ്‍കുട്ടിയെ അപമാനിക്കാനും ശ്രമം നടക്കുകയുണ്ടായി. പെണ്‍കുട്ടിയുടെ പേരില്‍ വ്യാജ പ്രൊഫൈലുണ്ടാക്കിയാണ് അപകീര്‍്ത്തിപ്പെടുത്താനുള്ള ശ്രമം നടന്നത്.

അന്വേഷണം കടലാസിലെന്ന്

അന്വേഷണം കടലാസിലെന്ന്

വ്യാജപ്രൊഫൈല്‍ വഴി പെണ്‍കുട്ടിയുടെ മോശം ചിത്രങ്ങള്‍ ഫേസ്ബുക്കിലിടുകയാണ് ചിലര്‍ ചെയ്തത്. ഈ സംഭവത്തിലും പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയുണ്ടായി. അജ്ഞാതരായ ആളുകളുടെ പേരിലാണ് റായ്ബറേലി പോലീസ് കേസെടുത്തത്. എന്നാല്‍ ഈ കേസിലും അന്വേഷണം കടലാസില്‍ മാത്രം ഒതുങ്ങിക്കിടക്കുന്നു.

ചോര കൊണ്ട് കത്ത്

ചോര കൊണ്ട് കത്ത്

പ്രതികള്‍ക്കെതിരെ ഒരു നടപടിയും ഇല്ലാത്ത സാഹചര്യത്തിലാണ് പെണ്‍കുട്ടി പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും ചോര കൊണ്ട് കത്തെഴുതിയിരിക്കുന്നത്. പോലീസിനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ച് കൊണ്ടുള്ളതാണ് പെണ്‍കുട്ടിയുടെ കത്ത്. പ്രതികളുടെ സ്വാധീനം മൂലമാണ് പോലീസ് നടപടിയെടുക്കാത്തത് എന്ന് കത്തില്‍ ആരോപിക്കുന്നു.

നീതി അല്ലെങ്കിൽ മരണം

നീതി അല്ലെങ്കിൽ മരണം

കേസ് പിന്‍വലിക്കാന്‍ പ്രതികള്‍ പോലീസിനുമേല്‍ സമ്മര്‍ദം ചെലുത്തുകയാണ്. തനിക്ക് നീതി ലഭിച്ചില്ല എങ്കില്‍ ആത്മഹത്യ ചെയ്യുമെന്നും പെണ്‍കുട്ടി കത്തില്‍ പറയുന്നു. ഫേസ്ബുക്കില്‍ പെണ്‍കുട്ടിയുടെ മോര്‍ഫ് ചെയ്ത അശ്ലീല ചിത്രങ്ങള്‍ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ പഠിത്തം മുടങ്ങിയിരുന്നു. ബാരാബങ്കിലെ സ്വകാര്യ എഞ്ചിനീയറിംഗ് കോളേജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായിരുന്നു പെണ്‍കുട്ടി.

തട്ടിക്കൊണ്ടുപോയി പീഡനം

തട്ടിക്കൊണ്ടുപോയി പീഡനം

കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 27നാണ് പാണ്ഡെയും സുഹൃത്തായ അങ്കിതും പെണ്‍കുട്ടിയെ കോളേജിന് പുറത്ത് വെച്ച് കാറില്‍ തട്ടിക്കൊണ്ടുപോയത്. ലഖ്‌നൗവിലെ അങ്കിതിന്റെ ഫ്‌ളാറ്റിലെത്തിച്ച ശേഷം ബലാത്സംഗം ചെയ്യുകയായിരുന്നു. നേരത്തെ പല തവണ കോളേജില്‍ വെച്ച് പാണ്ഡെ പെണ്‍കുട്ടിയെ ശല്യം ചെയ്തിരുന്നു.

വീടിന് പോലീസ് സംരക്ഷണം

വീടിന് പോലീസ് സംരക്ഷണം

പ്രതികള്‍ക്കെതിരെ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട് എന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ പ്രതികള്‍ അലഹാബാദ് കോടതിയില്‍ നിന്നും സ്‌റ്റേ വാങ്ങിയത് കൊണ്ടാണ് അറസ്റ്റ് ചെയ്യാന്‍ സാധിക്കാത്തത് എന്നും പോലീസ് പറയുന്നു. പരാതിക്കാരിയായ പെണ്‍കുട്ടിയുടെ വീടിന് പോലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+