ഇന്നസെന്റ് പറയുന്നത് പച്ചക്കള്ളം; തുറന്നടിച്ച് വനിതാ കൂട്ടായ്മ, ലൈംഗിക പീഡനം നടക്കുന്നു!!

  • Written By:
Subscribe to Oneindia Malayalam

കൊച്ചി: താരസംഘടന അമ്മയുടെ പ്രസിഡന്റ് ഇന്നസെന്റിന്റെ വാര്‍ത്താ സമ്മേളനത്തിലെ പരാമര്‍ശങ്ങള്‍ക്കെതിരേ നടിമാരുടെ കൂട്ടായ്മയായ വിമെന്‍ ഇന്‍ സിനിമാ കളക്ടീവ് രംഗത്ത്. ഫേസ്ബുക്കിലൂടെയാണ് അവര്‍ ഇന്നസെന്റിന് മറുപടി നല്‍കിയിരിക്കുന്നത്. മുമ്പ് നടിമാര്‍ വെളിപ്പെടുത്തിയ കാര്യങ്ങള്‍ ഓര്‍മിപ്പിച്ചുകൊണ്ടാണ് വനിതാ കൂട്ടായ്മ മറുപടി നല്‍കിയത്.

സിനിമാ മേഖലയില്‍ ലിംഗ വിവേചനമില്ലെന്നത് തെറ്റാണെന്ന് കൂട്ടായ്മ വ്യക്തമാക്കുന്നു. മേഖല ലൈംഗിക പീഡന വിമുക്തമാണെന്ന മട്ടില്‍ ഇന്നസെന്റ് നടത്തിയ പ്രസ്താവനയോട് വിയോജിക്കുന്നുവെന്നാണ് ഫേസ്ബുക്കില്‍ പറയുന്നത്.

ഇന്നസെന്റ് പറഞ്ഞത്

ഇന്നസെന്റ് പറഞ്ഞത്

നടിമാര്‍ നേരിടുന്ന പ്രശ്‌നങ്ങളെ കുറിച്ച് തൃശൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ ചോദിച്ചപ്പോള്‍, അവര്‍ മോശമാണെങ്കില്‍ കിടക്ക പങ്കിട്ടെന്ന് വരുമെന്നായിരുന്നു ഇന്നസെന്റിന്റെ മറുപടി. ഇതാണ് വനിതാ കൂട്ടായ്മയുടെ പ്രതികരണത്തിന് ഇടയാക്കിയത്.

യോജിക്കുന്നില്ലെന്ന് വനിതകള്‍

യോജിക്കുന്നില്ലെന്ന് വനിതകള്‍

അമ്മ അധ്യക്ഷന്റെ നിലപാടിനോട് യോജിക്കുന്നില്ലെന്ന് പറയുന്ന ഫേസ്ബുക്ക് പ്രതികരണത്തില്‍, നിലവിലുള്ള സാമൂഹ്യ ബന്ധങ്ങള്‍ അതേപടി പ്രതിഫലിപ്പിക്കപ്പെടുന്ന മേഖലയാണ് സിനിമ എന്നാണ് ഞങ്ങള്‍ മനസിലാക്കുന്നതെന്നും വിശദീകരിക്കുന്നു.

പുതുമുഖങ്ങള്‍ ചൂഷണത്തിന് ഇരകളാകുന്നു

പുതുമുഖങ്ങള്‍ ചൂഷണത്തിന് ഇരകളാകുന്നു

സമൂഹത്തിലുള്ള മേല്‍കീഴ് അധികാര ബന്ധങ്ങള്‍ സിനിമാ മേഖലയിലുമുണ്ട്. അവസരങ്ങള്‍ ചോദിച്ചുവരുന്ന പുതുമുഖങ്ങളില്‍ പലരും ചൂഷണങ്ങള്‍ക്ക് വിധേയരാകുന്നുണ്ട്. ഞങ്ങളുടെ സഹപ്രവര്‍ത്തകരായ ചിലര്‍ കാസ്റ്റിങ് കൗച്ചിനെ കുറിച്ച് ഉറക്കെ സംസാരിച്ചതും ഈ അടുത്ത കാലത്താണെന്നും കൂട്ടായ്മ ഓര്‍മിപ്പിക്കുന്നു.

പാര്‍വതി, ലക്ഷ്മി റായ്

പാര്‍വതി, ലക്ഷ്മി റായ്

പാര്‍വതി, ലക്ഷ്മി റായ് തുടങ്ങിയ നടിമാര്‍ ഇതുമായി ബന്ധപ്പെട്ട അനുഭവങ്ങള്‍ മാധ്യമങ്ങളുമായി പങ്കുവച്ചിരുന്നു. സര്‍ക്കാര്‍ നിയമിച്ച ജസ്റ്റിസ് ഹേമ കമ്മീഷന്‍ ഈ വിഷയത്തില്‍ കാര്യക്ഷമമായ അന്വേഷണം നടത്തുമെന്നാണ് പ്രതീക്ഷയെന്നും കൂട്ടായ്മ പറയുന്നു.

കണ്ണടച്ച് ഇരുട്ടാക്കരുത്

കണ്ണടച്ച് ഇരുട്ടാക്കരുത്

വസ്തുതകളെ കണ്ണടച്ച് ഇരുട്ടാക്കാന്‍ ശ്രമിക്കരുത്. ഇത്തരം പ്രസ്താവനകളെ കുറിച്ച് ചലചിത്ര മേഖലയിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും സംഘടന ആവശ്യപ്പെടുന്നുവെന്ന് വ്യക്തമാക്കിയാണ് ഫേസ്ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്.

കിടക്ക പങ്കിടണം

കിടക്ക പങ്കിടണം

മലയാള സിനിമയില്‍ അവസരത്തിനായി കിടക്ക പങ്കിടണമെന്ന് ആവശ്യപ്പെട്ടിട്ടുള്ളവരുണ്ടെന്ന നടി പാര്‍വതിയുടെ പരാമര്‍ശം സംബന്ധിച്ചാണ് ഇന്നസെന്റിനോട് മാധ്യമപ്രവര്‍ത്തകര്‍ വാര്‍ത്താസമ്മേളനത്തിനിടെ ചോദിച്ചത്. പാര്‍വതി പറഞ്ഞതിനെ കുറിച്ച് തനിക്കറിയില്ലെന്നായിരുന്നു ഇന്നസെന്റിന്റെ പ്രതികരണം.

ഇന്നസെന്റിന്റെ വാക്കുകള്‍

ഇന്നസെന്റിന്റെ വാക്കുകള്‍

അക്കാലമൊക്കെ പോയി എന്റെ പൊന്നുപെങ്ങളേ എന്ന് പറഞ്ഞാണ് ചോദ്യം ഉന്നയിച്ച മാധ്യമപ്രവര്‍ത്തകയോട് ഇന്നസെന്റ് മറുപടി തുടങ്ങിയത്. അങ്ങനെ ഒരു സംഭവമേ ഇല്ല ഇതിനകത്ത്. പിന്നെ, അവര്‍ മോശമാണെങ്കില്‍ ചിലപ്പോ കിടക്ക പങ്കിട്ടെന്ന് വരും. ക്ലീന്‍ ലൈനിലാണ് സിനിമയില്‍ കാര്യങ്ങള്‍ പോകുന്നതെന്നും ഇന്നസെന്റ് പറഞ്ഞു.

English summary
Women in Cinema Collective against Innocent statement
Please Wait while comments are loading...