പിണറായി വിജയനെ പച്ചക്ക് തെറി പറഞ്ഞ് ചിത്രലേഖ.. വിട്ടുകൊടുക്കാതെ സൈബർ സഖാക്കളും, ഓരോ ദുരന്തങ്ങൾ!!

  • Posted By: Desk
Subscribe to Oneindia Malayalam

തൊഴില്‍ ചെയ്ത് ജീവിക്കാനുള്ള അവകാശം നിഷേധിക്കപ്പെട്ട ദളിത് സ്ത്രീ - ഇങ്ങനെയാണ് രാഷ്ട്രീയ കേരളത്തിൽ ചിത്രലേഖ ശ്രദ്ധിക്കപ്പെട്ടത്. പതിനാല് വർഷത്തോളമായി ചിത്രലേഖയും സി പി എമ്മും തമ്മിലുള്ള പ്രശ്നങ്ങൾ തുടങ്ങിയിട്ട്. ഇപ്പോഴിതാ സി പി എം നേതാവും മുഖ്യമന്ത്രിയുമായ പിണറായി വിജയനെ വരെ പച്ചക്ക് തെറി പറയുകയാണ് ചിത്രലേഖ - ഇത്രയ്ക്ക് മോശമായ ഒരു പ്രയോഗം നടത്താൻ എന്താണ് ചിത്രലേഖയെ പ്രകോപിപ്പിച്ചത് എന്ന് നോക്കൂ..

രശ്മി നായർ തുടങ്ങിവെച്ചു.. സ്ത്രീവിരുദ്ധ ഹിറ്റ് ഡയലോഗുകൾ പൊളിച്ചടുക്കി ട്രോളന്മാർ.. മമ്മൂക്കയ്ക്കും ലാലേട്ടനും പൃഥ്വിരാജിനും വരെ ട്രോളുകൾ!!

ചിത്രലേഖയും പാർട്ടിയും

ചിത്രലേഖയും പാർട്ടിയും

2004ൽ ഓട്ടോറിക്ഷ ഓടിക്കാൻ തുടങ്ങിയതുമുതൽ ചിത്രലേഖയും സി പി എം പ്രവർത്തകരും തമ്മിൽ വാക്കുതർക്കം ഉണ്ടാകുകയും ചിത്രലേഖയെ പാർട്ടി പ്രവര്‍ത്തകർ പല രീതിയിൽ ഉപദ്രവിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഇപ്പോൾ ചിത്രലേഖ വിഷയത്തിൽ പാർട്ടിക്ക് യാതൊരു റോളും ഇല്ല എന്നാണ് പാർട്ടിക്കാർ പറയുന്നത്.

പിണറായിക്ക് പച്ചത്തെറി

പിണറായിക്ക് പച്ചത്തെറി

സി പി എം നേതാവും മുഖ്യമന്ത്രിയുമായ പിണറായി വിജയനെ വരെ പച്ചക്ക് തെറി പറയുകയാണ് ചിത്രലേഖ. എനിക്ക് സമരം തുടങ്ങാനുള്ള സാമ്പത്തിക സഹായം ആരെങ്കിലും ചെയ്തുതരുമോ - എന്നൊരു പോസ്റ്റ് ചിത്രലേഖ ഫേസ്ബുക്കിൽ ഇട്ടിരുന്നു. ഇതിന് മറുപടിയായി ഓൺലൈനിൽ സി പി എമ്മിനെ പിന്തുണക്കുന്ന പലരും പ്രകോപനപരമായ കമന്റുകൾ അവിടെയിടുകയും ചെയ്തു.

ചോദ്യം ഉത്തരം തെറിവിളി

ചോദ്യം ഉത്തരം തെറിവിളി

എന്തിന് വേണ്ടിയാണ് സമരം എന്ന ന്യായമായ ചോദ്യം അവിടെ ഉണ്ടായിരുന്നെങ്കിലും ചിത്രലേഖ മറുപടി പറഞ്ഞില്ല. ഇതിന് പിന്നാലെ ഇതൊക്കെ തീർന്നോ എന്ന് ചോദിച്ച് സി പി എം അനുഭാവിയായ ഒരാൾ മറ്റൊരു കമന്റിട്ടു. ചിത്രലേഖയ്ക്കും കുടുംബത്തിനും ഉണ്ടായ നാശനഷ്ടങ്ങൾക്ക് പട്ടികജാതി വകുപ്പ് അഞ്ച് ലക്ഷത്തിലധികം നഷ്ടപരിഹാരം നൽകിയതിന്റെ കണക്കായിരുന്നു അത്.

ഇതിന് മറുപടി തെറി

ഇതിന് മറുപടി തെറി

കമന്റിട്ട ആളുടെ അമ്മയെക്കുറിച്ച് വരെ പരാമർശിച്ചായിരുന്നു ഇതിന് മറുപടി. സി പി എം സമരം നടത്തുന്നതിനുള്ള കാശ് എവിടെനിന്ന് കിട്ടുന്നു എന്ന തരത്തിൽ വളരെ മോശമായ ഒരു കമന്റ് കൂടി ചിത്രലേഖ ഇട്ടതോടെ തരത്തിലുള്ള കമന്റുമായി സൈബർ സഖാക്കളും സജീവമായി. ചിത്രലേഖയുടെ അസഭ്യ കമന്റിന്റെ സ്ത്രീന്ഷോട്ടുകളും സോഷ്യൽ മീഡിയയിൽ പറന്നുനടക്കുകയാണ്.

English summary
Women insult Kerala Chief Minister in her Facebook comment.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്