കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്ത്രീകളുടെ ഫോട്ടോ മോര്‍ഫ് ചെയ്ത സംഭവം കുറ്റക്കാര്‍ക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തം

  • By Sreejith Kk
Google Oneindia Malayalam News

വടകര : സ്ത്രീകളുടെ ഫോട്ടോ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച വടകരയിലെ സദയം
സ്റ്റുഡിയോയിലെ ബിബീഷ് എന്ന ജീവനക്കാരനും മറ്റു കൂട്ടുപ്രതികളെയും ഉടന്‍
പിടികൂടി ശക്തമായ നിയമനടപടി സ്വീകരിക്കണമെന്ന് ആള്‍ കേരള
ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റി
വാര്‍ത്താസമ്മേളനത്തിൽ അറിയിച്ചു. സംഭവുമായി ബന്ധപ്പെട്ട് പൊലീസ്
അന്വേഷണവുമായി ഏത് രീതിയിലും വടകരയിലെ എകെപിഎ സഹകരിക്കുമെന്നുംഭാരവാഹികള്‍ പറഞ്ഞു.‍

 std

അതേസമയം ഇത്തരം നീച പ്രവൃത്തി ചെയ്യുന്നവരുടെ പേര് പറഞ്ഞ് എല്ലാ
സ്റ്റുഡിയോ ജീവനക്കാരെയും ഉള്‍പ്പെടുത്തുന്നത് ഏറെ ഖേദകരമാണ്. ഈ
സംഭവത്തോടെ വടകരയിലെ ഫോട്ടോഗ്രാഫി, വിഡിയോ ഗ്രാഫി മേഖലയില്‍ ജോലിചെയ്യുന്ന മുഴുവന്‍ ആളുകളെയും പ്രതിസന്ധിയിലാഴ്ത്തിയിരിക്കുകയാണ്. പൊതുസമൂഹത്തിന്റെ ഭയപ്പാടാണ് ഇതിന് കാരണം. ഈ ഭയപ്പാട് മാറ്റുന്നതില്‍
പൊലീസുമായി ചേര്‍ന്ന് ബോധവത്കരണം പോലുള്ള പരിപാടികള്‍ നടത്തും. അല്ലാതെ ഈ പ്രവൃത്തിയുടെ പേരില്‍ മുഴുവന്‍ ഫോട്ടോഗ്രാഫറെയും സംശയത്തിന്റെ നിഴലില്‍നിര്‍ത്തുന്നത് ഉപജീവനമാര്‍ഗ്ഗം ഇല്ലാതാക്കുന്നതാണെന്നും, നിലവില്‍ ധാരാളം വര്‍ക്കുകള്‍ നഷ്ടപ്പെട്ടതായും ഭാരവാഹികള്‍ പറഞ്ഞു.വാര്‍ത്താസമ്മേളനത്തില്‍ എ .കെ .പി .എ ജില്ലാ പ്രസിഡണ്ട് വി .പി. പ്രസാദ്,

സെക്രട്ടറി സജീഷ് മണി, സംസ്ഥാന കമ്മിറ്റിയംഗം ജയന്‍ രാഗം, വടകര മേഖലാ പ്രസിഡണ്ട് എന്‍ .കെ. മധു, സെക്രട്ടറി വി .കെ. സന്തോഷ്, പ്രേമന്‍ ആയാടത്തില്‍,ദിനിത്ത് മായ എന്നിവർ പങ്കെടുത്തു.
സ്ത്രീകളുടെ ചിത്രം മോര്‍ഫ് നടത്തി പ്രചരിപ്പിച്ച ഫോട്ടോഗ്രാഫറുടെ
നടപടിയില്‍ മഹിളാ അസോസിയേഷന്‍ വൈക്കിലിശേരി വില്ലേജ് കമ്മിറ്റി ശക്തമായിപ്രതിഷേധിച്ചു. സംഭവത്തിലുള്ള കുറ്റക്കാരെ കണ്ടെത്തി നിയമത്തിന്
മുന്നില്‍ കൊണ്ടുവരണമെന്ന് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. യോഗത്തില്‍
പ്രസിഡന്റ് വിമല അധ്യക്ഷത വഹിച്ചു.

English summary
women photo morphed in vadakara protest started
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X