കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശമ്പളം കിട്ടാന്‍ അധ്യാപികമാരുടെ ആത്മഹത്യാ ഭീഷണി

  • By Soorya Chandran
Google Oneindia Malayalam News

കല്‍പറ്റ: ശമ്പളം കിട്ടിയില്ലെങ്കില്‍ അധ്യാപകരായാലും കുടുങ്ങിപ്പോകും. നിത്യജീതിവതിത്തിന്റെ ചെലവുകള്‍ ദിനം പ്രതി കൂടുമ്പോള്‍ രണ്ട് വര്‍ഷമായി ശമ്പളം തന്നെ കിട്ടാതെ വന്നാല്‍ എന്ത് ചെയ്യും.

ഇതേ അവസ്ഥയാണ് വയനാട്ടിലെ ഒരു പറ്റം അധ്യാപകര്‍ക്ക്. ശമ്പളം കിട്ടാതെ നിവൃത്തിയില്ലെന്ന ഘട്ടം വന്നപ്പോള്‍ മൂന്ന് അധ്യാപികമാര്‍ ആത്മഹത്യ ഭീഷണിയും കൊണ്ടാണ് രംഗത്തിറങ്ങിയത്.

Civil Station Wayanad

വയനാട് സ്വദേശികളായ ലിസി, പ്രിതഭ, സുജാത. മൂന്ന് പേരും പ്രീ പ്രൈമറി അധ്യാപികമാരാണ്. ഇവര്‍ വയനാട് കളക്ടറേറ്റിന് മുകളില്‍ കയറിയാണ് ആത്മത്യ ഭീഷണി മുഴക്കിയത്. രാവിലെ കളക്ടറേറ്റ് കെട്ടിടത്തിന് മുകളില്‍ കയറിയ ഇവര്‍ ഉച്ചവരെ തിരിച്ചിറങ്ങിയില്ല.

2012 ഓഗസ്റ്റ് മാസം മുതലുള്ള ശമ്പളം ഇവര്‍ക്ക് ലഭിച്ചിട്ടില്ല. തടഞ്ഞ് വച്ചിരിക്കുകയാണ്. ഈ മൂന്ന് പേര്‍ക്ക് മാത്രമല്ല പ്രശ്‌നമുള്ളത്. നിരവധി പേര്‍ ഈ ആവശ്യം ഉന്നയിച്ച് സമര മുഖത്തുണ്ട്.

അധ്യാപകര്‍ക്ക് മാസം 5000 രൂപ ഓണറേറിയമെങ്കിലും നല്‍കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ ഇവര്‍ക്ക് ഈ തുകയും ലഭിച്ചില്ല. ഇതോടെയാണ് ആത്മഹത്യാ ഭീഷണിയുമായി രംഗത്തെത്തിയത്. എഡിഎമ്മും പോലീസും സ്ഥലത്തെത്തി ചര്‍ച്ച നടത്തി.

English summary
Women teachers made suicide threat to get salary.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X