കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സോഫിയ കേരളത്തില്‍; കോളേജ് പിള്ളേർക്ക് മുന്നിൽ യന്ത്രസുന്ദരി എത്തിയത് നാടന്‍ സെറ്റ് സാരി ലുക്കിൽ

Google Oneindia Malayalam News

തിരുവനന്തപുരം : ഒരു രാജ്യത്തിന്റെ പൗരത്വം ലഭിക്കുന്ന ആദ്യ റോബോട്ട് സോഫിയ കേരളത്തിലെത്തി. തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജ് സംഘടിപ്പിച്ച ടെക്ക് ഫെസ്റ്റായ ദൃഷ്ടി 2022 - ന്റെ ഭാഗമായാണ് സോഫിയ തലസ്ഥാനത്ത് എത്തിയത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഹ്യൂമനോയിഡ് റോബോട്ടായാണ് സോഫിയയെ അറിയപ്പെടുന്നത്.

ഹോങ്കോംഗ് ആസ്ഥാനമായുള്ള ഹാന്‍സണ്‍ റോബോട്ടിക്‌സ് എന്ന കമ്പനിയായിരുന്നു ഇത്തമൊരു റോബോട്ടിനെ വികസിപ്പിച്ചെടുത്ത്. ഇന്ന് ലോക ശ്രദ്ധ നേടുന്ന റോബോട്ടായി സോഫിയ മാറിയിരിക്കുന്നു.

kera

സോഫിയ സന്ദർശനത്തിന് എത്തുന്ന ആദ്യത്തെ ദക്ഷിണേന്ത്യന്‍ ക്യാമ്പസാണ് തിരുവനന്തപുരം എഞ്ചിനീയറിങ്ങ് കോളേജ്. ഇതോടെ സോഫിയ ഇന്ത്യ സന്ദര്‍ശിക്കുന്നത് നാലാം തവണയായി മാറി. 12 ലക്ഷം രൂപ ചിലവിട്ടാണ് ഈ മനുഷ്യ റോബോട്ടിനെ ഫെസ്റ്റിന്റെ സംഘാടകര്‍ തിരുവനന്തപുരത്ത് എത്തിച്ചത്.

'അവൻ മാറിയിരുന്ന് കുറ്റം പറയാറില്ല,കാപട്യമില്ല,കള്ളത്തരമില്ല'; റിയാസിനെ പൊക്കിയടിച്ച് ഇതാ, ആരാധകൻ'അവൻ മാറിയിരുന്ന് കുറ്റം പറയാറില്ല,കാപട്യമില്ല,കള്ളത്തരമില്ല'; റിയാസിനെ പൊക്കിയടിച്ച് ഇതാ, ആരാധകൻ

ലോകം മുഴുവൻ ചുറ്റി കറങ്ങുന്ന റോബോർട്ടാണിതെന്ന സവിശേഷതയും ഉണ്ട്. 2017 - ൽ സോഫിയയ്ക്ക് സൗദി അറേബ്യന്‍ പൗരത്വം ലഭിച്ചിരുന്നു. 2016 ഫെബ്രുവരി 14 - നാണ് റോബോട്ട് പ്രവര്‍ത്തന ക്ഷമമായത്. ഏറ്റവും മികച്ച എ ഐ റോബോട്ടാണ് സോഫിയ.

കറുപ്പിൽ തിളങ്ങി ഈ നായിക; ലുക്കിലാണ് നല്ല സെറ്റാണ്; മീരാനന്ദനെ കാണാം

Recommended Video

cmsvideo
Covid | Vacine ഇനി മൂക്കിലൂടെയും, Covidൽ ഗത്യന്തരമില്ലാതെ ജനം | *Covid

എന്നാൽ, കോളോജിൽ എത്തിയ സോഫിയയെ നാടന്‍ സെറ്റ് സാരിയുടുത്താണ് ടെക്‌ഫെസ്റ്റില്‍ പങ്കെടുപ്പിച്ചത്. വിദ്യാര്‍ത്ഥികളുമായി സംവദിച്ചത് പങ്കെടുത്തവരില്‍ കൗതുകവും അമ്പരപ്പുമുണ്ടാക്കി. അതേസമയം, അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധേയയായ സോഫിയയെ ടെക്ക് ഫെസ്റ്റിന്റെ ഭാഗമാക്കാന്‍ സാധിച്ചതിന്റെ അഭിമാനത്തിലാണ് ദൃഷ്ടി 2022 - ന്റെ സംഘാടകര്‍ വ്യക്തമാക്കി.

English summary
world biggest humanoid robot Sophia arrives at Engineering College, trivandrum
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X