കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മടപ്പള്ളി റെയിൽവേ അടിപ്പാത സഞ്ചാരയോഗ്യമാക്കണമെന്ന ആവശ്യം ശക്തമാവുന്നു

  • By Sreejith Kk
Google Oneindia Malayalam News

വടകര: ഒന്നേകാൽ കോടി ചെലവഴിച്ച് നിർമിച്ച മടപ്പള്ളി റെയിൽവേ അടിപ്പാത സഞ്ചാരയോഗ്യമാക്കണമെന്ന ആവശ്യം ശക്തമാവുന്നു. മഴപെയ്തതോടെ അടിപ്പാതയിൽ വെള്ളം കെട്ടിനിന്ന് കാൽനടയാത്രയും വാഹന ഗതാഗതവും ദുസ്സഹമായി.മഴ ശക്തമാവുമ്പോൾ മൂന്നടിയോളം വെള്ളം കെട്ടിനിൽക്കും. സ്കൂൾകുട്ടികൾ, പ്രായമായവർ ഉൾപ്പെടെയുള്ള കാൽനടയാത്രക്കാർ ഏറെ പ്രയാസപ്പെട്ട് റെയിലിന് മുകളിലൂടെ ട്രാക്ക്‌ മുറിച്ചുകടന്നാണ് വെള്ളക്കെട്ട് ഉണ്ടായതോടെ യാത്രചെയ്യുന്നത്.

റെയിൽവേ ട്രാക്ക് മുറിച്ചു കടന്നുള്ള യാത്ര ഏത് സമയവും അപകട സാധ്യത ഏറെയാണ്. ഇത് കാരണം പ്രദേശവാസികൾ ആശങ്കയിലാണ് .അടിപ്പാതയിലൂടെ നടന്നു പോകാനും വാഹനങ്ങൾക്ക് കടന്നുപോകാനുള്ള അടിയന്തര നടപടി സ്വീകരിക്കണമെന്ന് സ്പർശം അയൽപക്കവേദി യോഗം ആവശ്യപ്പെട്ടു.വെള്ളിക്കുളങ്ങര-ഒഞ്ചിയം റോഡ് വികസന പ്രവർത്തനം പൂർത്തിയാക്കാത്ത നടപടിക്കെതിരെ റോഡ് നിർമ്മാണ കമ്മറ്റി ബഹുജനങ്ങളെ അണിനിരത്തി പ്രക്ഷോഭത്തിന്‌ തയ്യാറെടുക്കുന്നു.ഒൻപതു മീറ്ററിൽ റോഡ് വികസിപ്പിക്കാൻ ആവശ്യമായ സ്ഥലം വിട്ടു നൽകാൻ ഉടമകളിൽ നിന്നും സമ്മത പത്രം വാങ്ങി ജോലി ആരംഭിക്കാനുള്ള സൗകര്യം ഒരുക്കിയെങ്കിലും 2017 ജൂലൈ കാസർകോട്ട് സ്വദേശിയായ സ്വകാര്യ കരാറുകാരൻ പ്രവൃത്തി ഏറ്റെടുത്തെങ്കിലും പഴയ റോഡ് പൊട്ടി പൊളിച്ചിട്ട് കാൽനട യാത്ര പോലും ദുഷ്ക്കരമായതായി റോഡ് നിർമ്മാണ കമ്മറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.റോഡിനായി സ്ഥലം വിട്ടു നൽകിയവർക്ക് കമ്മറ്റിയുടെ ചിലവിൽ മതിൽ നിർമ്മിച്ച് നൽകാമെന്ന ഉറപ്പ് പാലിക്കാൻ പ്രവൃത്തി ആരംഭിക്കാത്തത് കാരണം കഴിയുന്നില്ലെന്ന് ഭാരവാഹികൾ പറഞ്ഞു.

news

മൂന്ന് കോടി രൂപയാണ് റോഡ് നിർമ്മാണത്തിനായി സംസ്ഥാന സർക്കാർ അനുവദിച്ചത്.എന്നാൽ യോഗ്യതയില്ലാത്ത കരാറുകാരന് കരാർ നൽകിയതാണ് പ്രവൃത്തി ഇഴഞ്ഞു നീങ്ങുന്നതെന്ന് ഇവർ ആരോപിച്ചു.പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരും,കരാറുകാരനും തമ്മിലുള്ള ഒത്തു കളിയാണ് ഇപ്പോൾ നടക്കുന്നത്.കരാറുകാരന്റെ നിലപാട് മൂലം ജനങ്ങൾ അനുഭവിക്കുന്ന കഷ്ടതകൾ പല തവണ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയിട്ടും നടപടി ഉണ്ടായില്ല.മെയ് ഒൻപതിന് മുൻപായി പ്രവൃത്തി പൂർത്തീകരിക്കുമെന്ന് ഉറപ്പ് നൽകിയതല്ലാതെ റോഡ് പൊളിച്ചിട്ടതല്ലാതെ യാതൊരു പ്രവർത്തനവും നടന്നിട്ടില്ലെന്ന് ഇവർ ആരോപിച്ചു.നേരത്തെ സാമാന്യം നല്ല റോഡ് വികസനത്തിന്റെ പേരിൽ കുത്തി പൊളിച്ചിട്ടത് പ്രദേശത്തെ ജനങ്ങൾ റോഡ് കമ്മറ്റിക്കെതിരെ തിരിഞ്ഞിരിക്കയാണെന്നും,റോഡ് നിർമ്മാണം പൂർത്തീകരിക്കാത്ത പക്ഷം ബഹുജനങ്ങളെ അണിനിരത്തി പി.ഡബ്ള്യു.ഡി.ഓഫീസ് ഉപരോധം ഉൾപ്പടെയുള്ള സമര പരിപാടികൾ ആരംഭിക്കുമെന്നും ഇവർ മുന്നറിയിപ്പ് നൽകി.വാർത്താ സമ്മേളനത്തിൽ ഒഞ്ചിയം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.ജയരാജൻ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കിഴക്കയിൽ ഗോപാലൻ,വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളായ കൊയിറ്റോടി ഗംഗാധരകുറുപ്പ്,ബാബു പറമ്പത്ത്,കെ.കെ.കുമാരൻ,സി.പി.മഹമൂദ്,കെ.എം.അശോകൻ,ഒഞ്ചിയം ശിവശങ്കരൻ,പി.കെ.മഹമൂദ് എന്നിവർ പങ്കെടുത്തു.

English summary
worst condition of Madappaly Railway bypass
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X