കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിഎസ്സിനെക്കുറിച്ചുള്ള നോവല്‍ പി സുരേന്ദ്രന്‍ പിന്‍വലിച്ചു; കേരളത്തില്‍ ആദ്യം

സിപിഎമ്മിലെ വിഭാഗീയതയും വിഎസ് പിണറായി പിണക്കങ്ങളുമെല്ലാം ഇഴചേര്‍ത്തെഴുതിയ നോവല്‍ കേരളത്തില്‍ കാര്യമായി ചര്‍ച്ച ചെയ്യപ്പെട്ടിരുന്നില്ല.

  • By Anwar Sadath
Google Oneindia Malayalam News

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സി.പി.എം നേതാവുമായ വി.എസ് അച്യുതാനന്ദനെ മുഖ്യകഥാപാത്രക്കി പി സുരേന്ദ്രന്‍ എഴുതിയ ഗ്രീഷ്മമാപിനി എന്ന നോവല്‍ എഴുത്തുകാരന്‍ പി. സുരേന്ദ്രന്‍ പിന്‍വലിച്ചു. വി എസ് അച്യുതാനന്ദനോടുള്ള മതിപ്പ് കുറഞ്ഞതാണ് പിന്‍വലിക്കാന്‍ കാരണമായി സുരേന്ദ്രന്‍ പറയുന്നത്.

സിപിഎമ്മിലെ വിഭാഗീയതയും വിഎസ് പിണറായി പിണക്കങ്ങളുമെല്ലാം ഇഴചേര്‍ത്തെഴുതിയ നോവല്‍ കേരളത്തില്‍ കാര്യമായി ചര്‍ച്ച ചെയ്യപ്പെട്ടിരുന്നില്ല. വി.എസ് അച്യുതാനന്ദനെക്കുറിച്ചുള്ള നോവല്‍ എന്ന രീതിയില്‍ മാത്രം നോവല്‍ പരിമിതപ്പെട്ടുപോയെന്ന് നോവലിസ്റ്റ് വ്യക്തമാക്കി.

vs-laughing

കേരളത്തില്‍ ഇതാദ്യമായാണ് ഒരു എഴുത്തുകാരന്‍ സ്വന്തം നോവല്‍ പിന്‍വലിക്കുന്നത്. മൂന്ന് പതിപ്പ് പുറത്തിറക്കിയ നോവലിന്റെ പുതിയ പതിപ്പ് ഇറക്കേണ്ടന്ന് പി. സുരേന്ദ്രന്‍ പ്രസാധകരെ അറിയിച്ചിട്ടുണ്ട്. വിഎസ്സിനെക്കുറിച്ചുള്ള നോവലെന്ന രീതിയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ് പുസ്തകമെന്ന് സുരേന്ദ്രന്‍ പറയുന്നു.

എന്നാല്‍, സി.പി.എമ്മിലെ ഗ്രൂപ്പ് പോരും എന്ന നിലയ്ക്ക് നോവല്‍ ചുരുങ്ങിപ്പോയി. വിഎസ് ആകട്ടെ അധികാര കൊതി മാറാതെ കടിച്ചു തൂങ്ങി നില്‍ക്കുന്ന നേതാവായി മാറിയതോടെ അദ്ദേഹത്തോടുള്ള മതിപ്പ് ഇല്ലാതാവുകയും ചെയ്തു. സ്ഥാനത്തിനും ഓഫീസിനും വേണ്ടി ശരണാര്‍ത്ഥിയെപ്പോലെ അലയുകയാണ് വിഎസ് ഇപ്പോള്‍. അദ്ദേഹം തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തന്നെ പാടില്ലായിരുന്നെന്നും സുരേന്ദ്രന്‍ പറഞ്ഞു.

English summary
Writer P Surendran announces withdrawal of Greeshma Mapini novel
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X