വീണ ജോര്‍ജ്ജിനെതിരെ കളിക്കുന്നതാര്? തെറ്റായ ഉത്തരത്തില്‍ മന്ത്രിയുടെ നിര്‍ദ്ദേശത്തില്‍ അന്വേഷണം
തിരുവനന്തപുരം: കെകെ ശൈലജ ടീച്ചര്‍ക്ക് ശേഷം ആണ് ആരോഗ്യേ മന്ത്രിയുടെ കസേരയിലേക്ക് വീണ ജോര്‍ജ്ജ് എത്തുന്നത്. കൊവിഡ് പ്രതിരോധത്തില്‍ വലിയ മാതൃകകള്‍ സൃഷ്ടിച്ച് ലോകശ്രദ്ധ നേടിയ ശൈലജ ടീച്ചറുടെ പിന്‍ഗാമിയായി എത്തുമ്പോള്‍ വീണ ജോര്‍ജ്ജിന് മുന്നില്‍ വെല്ലുവിളില്‍ ഏറെയാണ്. ശൈലജ ടീച്ചറേക്കാള്‍ ഒരുപടിയെങ്കിലും മികച്ച് നിന്നില്ലെങ്കില്‍ വിമര്‍ശനങ്ങള്‍ക്ക് ഒരു കുറവും ഉണ്ടാവില്ല.
ഇപ്പോള്‍ തന്നെ പ്രതിപക്ഷവും മാധ്യമങ്ങളും വീണ ജോര്‍ജ്ജിനെ ലക്ഷ്യമിട്ട് വലിയ ആക്രമണങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. അതിനിടയിലാണ് നിയമസഭയിലെ ചോദ്യോത്തര വേളയില്‍ മന്ത്രി തെറ്റായ ഒരു ഉത്തരം നല്‍കിയത്. ഈ വിഷയത്തില്‍ അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ് വീണ ജോര്‍ജ്ജ്.
കിടിലം മേക്ക്ഓവറിൽ പ്രിയമണി; ഫൊട്ടോഷൂട്ട് വൈറൽ

രോഗികളില്‍ നിന്നോ ബന്ധുക്കളില്‍ നിന്നോ ഡോക്ടര്‍മാര്‍ക്ക് എതിരെ അക്രമങ്ങള്‍ കൂടുന്നത് തന്റെ ശ്രദ്ധയില്‍ പെട്ടിട്ടില്ല എന്നായിരുന്നു നിയമസഭയില്‍ മന്ത്രി വീണാ ജോര്‍ജ്ജ് നല്‍കിയ മറുപടി. ഡോക്ടര്‍മാര്‍ക്കെതിരെ അക്രമങ്ങള്‍ക്കെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നുകൊണ്ടിരിക്കെ ആയിരുന്നു മന്ത്രിയുടെ രേഖാമൂലമുള്ള മറുപടി. ഇത് ഞെട്ടിപ്പിക്കുന്നതായിരുന്നു എന്ന് മാത്രമല്ല, പ്രതിപക്ഷം ആയുധമാക്കുക കൂടി ചെയ്തു.

മന്ത്രിസഭയില്‍ ഏറ്റവും പ്രതീക്ഷയോടെ ഉറ്റുനോക്കപ്പെടുന്നവരില്‍ പ്രധാനിയാണ് വീണ ജോര്‍ജ്ജ്. കേരളത്തില്‍ കൊവിഡ് വ്യാപനം കുറയാതെ തുടരുന്നതിനുള്ള പഴിയും വീണ ജോര്‍ജ്ജിന് തന്നെയാണ് കേള്‍ക്കേണ്ടി വന്നത്. ഒന്നാം തരംഗത്തേക്കാള്‍ സങ്കീര്‍ണമാണ് ലോകത്ത് പലയിടത്തും കാര്യങ്ങള്‍ എന്നത് വേറെ കാര്യം.

മന്ത്രിയ്ക്കായി തയ്യാറാക്കി നല്‍കിയ ഉത്തരത്തില്‍ എങ്ങനെ തെറ്റ് സംഭവിച്ചു എന്നത് നിര്‍ണായകമായ ചോദ്യമാണ്. ഇതേ കുറിച്ച് വിശദമായ അന്വേഷണം നടത്താനാണ് മന്ത്രി വീണ ജോര്‍ജ്ജ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ആരോഗ്യവകുപ്പ് പ്രിന്‍സിപ്പിള്‍ സെക്രട്ടറിയാണ് ജീവനക്കാരോട് വിശദീകരണം തേടിയിരിക്കുന്നത്. ജീവനക്കാരുടെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ചയാണ് സംഭവിച്ചിരിക്കുന്നത് എന്നാണ് വിലയിരുത്തല്‍. തെറ്റായ ഉത്തരം നല്‍കിയതില്‍ സാങ്കേതിക പിഴവ് പറ്റിയതാണെന്ന് മന്ത്രി തന്നെ നേരത്തേ വ്യക്തമാക്കിയിരുന്നു.

രണ്ട് വിഭാഗം ഉദ്യോഗസ്ഥരാണ് മന്ത്രിയുടെ ഓഫീസില്‍ ചോദ്യോത്തരത്തിനുള്ള മറുപടികൾ തയ്യാറാക്കുന്നത്. ഉത്തരത്തിൽ പിഴവ് ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ തന്നെ തിരുത്താന്‍ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ഒരു വിഭാഗം മറുപടി തിരുത്തിയെങ്കിലും മറു വിഭാഗം ഇത് തിരുത്തിയിരുന്നില്ല. ഇതാണ് നിയമസഭയുടെ വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്യപ്പെട്ടത് എന്നാണ് മന്ത്രിയുടെ ഓഫീസ് നൽകുന്ന വിശദീകരണം. എന്നിരുന്നാലും ഇത്തരത്തിൽ തെറ്റ് സംഭവിച്ചത് അതീവ ഗൌരവത്തോടെ തന്നെയാണ് പരിശോധിക്കുന്നത്.

മാധ്യമ പ്രവര്‍ത്തനത്തില്‍ നിന്ന് രാഷ്ട്രീയത്തിലേക്ക് എത്തിയ ആളാണ് വീണ ജോര്‍ജ്ജ്. 2016 ല്‍ ആദ്യമായി മത്സരിച്ചത് കോണ്‍ഗ്രസ്സിനും ശക്തമായ സ്വാധീനമുള്ള മണ്ഡലത്തില്‍ തുടര്‍ച്ചയായി രണ്ടാം തവണയും വിജയിച്ചാണ് വീണ ജോര്‍ജ്ജ് മന്ത്രിയാത്. ആദ്യത്തെ ഭൂരിപക്ഷത്തേക്കാള്‍ ഇരട്ടിയില്‍ അധികമായിരുന്നു രണ്ടാമത്തെ തവണ നേടിയ ഭൂരിപക്ഷം. ഇത്തവണ വീണ ജോര്‍ജ്ജ് മന്ത്രിസഭയില്‍ ഉണ്ടാകുമെന്ന് തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് പിറകേ തന്നെ ചര്‍ച്ചകളും ഉയര്‍ന്നിരുന്നു.

വീണ ജോര്‍ജ്ജിനെതിരെ അണിയറയില്‍ ചില നീക്കങ്ങള്‍ നടക്കുന്നതായി കുറച്ചായി ആരോപണമുണ്ട്. മാധ്യമ മേഖലയില്‍ നിന്ന് വന്ന വീണയ്‌ക്കെതിരെ ചില മാധ്യമങ്ങളും കരുതിക്കൂട്ടിയുള്ള ആക്രമണങ്ങള്‍ അഴിച്ചുവിടുന്നതായും വിമര്‍ശനം ഉയര്‍ന്നിരുന്നു. കൊവിഡ് മരണങ്ങളുടെ കണക്കുകള്‍ സംബന്ധിച്ച് ഉയര്‍ന്ന ആരോപണത്തില്‍ പോലും ചിലര്‍ വീണ ജോര്‍ജ്ജിനെ വ്യക്തിപരമായി ആക്രമിച്ചിരുന്നു എന്നും ആക്ഷേപമുണ്ട്.
Recommended Video

വീണ ജോര്‍ജ്ജിന്റെ പേഴ്‌സണല്‍ സ്റ്റാഫ് നിയമനത്തെ ചൊല്ലിയും ചില അസ്വാരസ്യങ്ങളുണ്ടായിരുന്നു. പാര്‍ട്ടി ഘടകത്തിന്റെ കണക്ക് നോക്കിയാല്‍ വീണ ജോര്‍ജ്ജ് ഏരിയ കമ്മിറ്റി അംഗമാണ്. എന്നാല്‍ പ്രൈവറ്റ് സെക്രട്ടറി സിപിഎം സംസ്ഥാന സമിതി അംഗമാണ്. പാര്‍ട്ടി അംഗങ്ങളെ മാത്രമേ പേഴ്‌സണല്‍ സ്റ്റാഫില്‍ ഉള്‍പ്പെടുത്താവൂ എന്ന നിര്‍ദ്ദേശം സിപിഎം നല്‍കിയതുമായി ബന്ധപ്പെട്ട് ചില വാര്‍ത്തകള്‍ ഉയര്‍ന്നുവന്നിരുന്നു.
ഹോട്ട് ലുക്കിൽ വാമിഖ ഗാബ്ബി; ചിത്രങ്ങൾ വൈറലാകുന്നു












Click it and Unblock the Notifications