എന്നെ തല്ലി''...യതീഷ് ചന്ദ്രയെ ഞെട്ടിച്ച് ഏഴ് വയസ്സുകാരൻ മനുഷ്യാവകാശ കമ്മീഷന് മുന്നിൽ....!!

  • By: Anamika
Subscribe to Oneindia Malayalam

തിരുവനന്തപുരം: പുതുവൈപ്പിനില്‍ ഐഒസിയുടെ പാചകവാതക സംഭരണശാലയ്‌ക്കെതിരെ സമരം നടത്തിയവര്‍ക്ക് നേരെ നടന്ന പോലീസ് നടപടി ഏറെ വിവാദമായിരുന്നു. ഡിസിപി യതീഷ് ചന്ദ്രയുടെ നേതൃത്വത്തിലായിരുന്നു നരനായാട്ട്. പുതുവൈപ്പ് സമരക്കാര്‍ക്കെതിരായ പോലീസ് അതിക്രമം പരിഗണിക്കുന്ന മനുഷ്യാവകാശ കമ്മീഷന്‍ യതീഷ് ചന്ദ്രയെ വിളിച്ച് വരുത്തി. കമ്മീഷന്‍ സിറ്റിങ്ങില്‍ യതീഷ് ചന്ദ്രയ്ക്ക് നേരിടേണ്ടി വന്നത് തന്റെ കരിയറില്‍ ഇതുവരെ നേരിടേണ്ടി വന്നിട്ടില്ലാത്ത വിധം ഒരു എതിരാളിയെ ആയിരുന്നു. ഏഴ് വയസ്സുകാരന്‍ അലന്‍.

ദിലീപിന് വേണ്ടി ജീവന്‍ വരെ നല്‍കും..?? അത് കാവ്യയോ മീനാക്ഷിയോ അല്ല...! ഒറ്റയാള്‍ പോരാട്ടം..!

ദിലീപിന് വേണ്ടി രക്ഷകനെത്തും...? എന്ത് വില കൊടുത്തും പുറത്തിറക്കും ?? അണിയറയിലെ കരുനീക്കങ്ങളിങ്ങനെ..

puthuvype

പോലീസ് സമരക്കാരെ മര്‍ദിച്ചിട്ടില്ല എന്നായിരുന്നു യതീഷ് ചന്ദ്രയുടെ വാദം. പ്രധാനമന്ത്രിയുടെ ട്രയല്‍ റണ്‍ തടസ്സപ്പെടുത്തുന്നതില്‍ നിന്നും സമരക്കാരെ പിന്തിരിപ്പിക്കുക മാത്രമാണ് ചെയ്തത് എന്നായിരുന്നു യതീഷ് ചന്ദ്ര ന്യായീകരിച്ചത്. അതിനിടെയാണ് കമ്മീഷന് മുന്നില്‍ ഏഴ് വയസ്സുകാരന്‍ അലന്‍ എതിര്‍വാദം ഉയര്‍ത്തിയത്. മാതാപിതാക്കള്‍ക്കൊപ്പം സമരത്തിനെത്തിയ തന്നെയും സഹോദരനേയും പോലീസ് തല്ലിയെന്ന് യാതൊരു ഭയവും കൂടാതെ അലന്‍ വിളിച്ച് പറയുകയായിരുന്നു. മിതമായ ബലപ്രയോഗം മാത്രമാണ് പോലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടായതെന്ന യതീഷ് ചന്ദ്രയുടെ വാദത്തെ പുതുവൈപ്പിനില്‍ നിന്നെത്തിയവര്‍ ശക്തിയുക്തം എതിര്‍ക്കുകയുണ്ടായി.

English summary
Yatish Chandra before Human Rights Commisiion in Puthuvype issue
Please Wait while comments are loading...