കാറില്‍ കടത്തുകയായിരുന്ന വിദേശ മദ്യശേഖരവുമായി യുവാവ് പിടിയില്‍
താമരശ്ശേരി: കാറില്‍ കടത്തുകയായിരുന്ന 24 കുപ്പി വിദേശ മദ്യവുമായി യുവാവിനെ താമരശേരി എക്‌സൈസ് പിടികൂടി. രാരോത്ത് അമൃതാലയത്തില്‍ ശ്രീലേഷ് (39)ആണ് പിടിയിലായത്. മദ്യം കടത്താനുപയോഗിച്ച കാറും കസ്റ്റഡിയിലെടുത്തു. താമരശ്ശേരി മദര്‍ മേരി ഹോസ്പിറ്റലിന് സമീപം വാഹന പരിശോധക്കിടയിലാണ് ഇയാള്‍ പിടിയിലായത്.

എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി.മുരളീധരന്‍, പ്രവന്റീവ് ഓഫീസര്‍ എം.അനില്‍കുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ കെ. വസന്തന്‍, വി.ആര്‍ അശ്വന്ത്, കെ.ജി ജിനീഷ്, ഡ്രവര്‍ സുബൈര്‍ എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.












Click it and Unblock the Notifications