Get Updates
Get notified of breaking news, exclusive insights, and must-see stories!

അക്കൗണ്ടില്‍ പണം എത്തിയതോടെ യുവതിക്ക് ആവേശം കൂടി; ഇരട്ടി ലാഭത്തിന് വീണ്ടും നിക്ഷേപം, ഒടുവില്‍!

തിരുവനന്തപുരം: വീട്ടിലിരുന്നു പണം സമ്പാദിക്കാം' എന്ന രീതിയില്‍ സോഷ്യല്‍ മീഡിയയിലെ പരസ്യങ്ങളില്‍ ആകൃഷ്ടയായ തിരുവനന്തപുരം സ്വദേശിയായ യുവതിക്ക് അക്കൗണ്ടില്‍ നിന്ന് പണം നഷ്ടമായി. 9.5 ലക്ഷം രൂപയാണ് നഷ്ടമായത്. ഫേസ്ബുക്കിലൂടെയാണ് യുവതി ഇതുമായി ബന്ധപ്പെട്ട് പരസ്യം തേടിയെത്തിയത്.

ഫേസ്ബുക്കില്‍ കണ്ട 'വീട്ടിലിരുന്നു പണം സമ്പാദിക്കാം' എന്ന പരസ്യത്തിന് താഴെ താല്പര്യം അറിയിച്ച് കമന്റ് ചെയ്ത യുവതിയുടെ മെസ്സഞ്ചറില്‍ ഉടന്‍ തന്നെ മറുപടി ലഭിച്ചു. തുടര്‍ന്ന് ഫോണ്‍ കോളും. തങ്ങള്‍ അയച്ചു നല്‍കുന്ന വിഡിയോ ലിങ്കുകള്‍ തുറന്ന് അവയ്ക്ക് ലൈക് ചെയ്യുക എന്നതാണ് കമ്പനി ഇവര്‍ക്ക് നല്‍കിയ ജോലി. ഇരട്ടി പണം ലഭിച്ചതോടെ ആവേശമായി.

police

ബിറ്റ് കൊയ്നില്‍ നിക്ഷേപിച്ചാല്‍ കൂടുതല്‍ പണം കിട്ടും എന്ന ഓഫറും കമ്പനി നല്‍കി. മോഹന വാഗ്ദാനത്തില്‍ വീണ യുവതി ബിറ്റ് കൊയ്നില്‍ പണം നിക്ഷേപിച്ചു. തന്റെ വെര്‍ച്ച്വല്‍ അക്കൗണ്ടില്‍ പണം എത്തുന്നത് കണ്ട യുവതി ആവേശത്തോടെ കൂടുതല്‍ പണം നിക്ഷേപിച്ചു. ഒടുവില്‍ അക്കൗണ്ടില്‍ നിന്നും പണം പിന്‍വലിക്കാന്‍ സാധിക്കാതെ വന്നപ്പോഴാണ് തട്ടിപ്പിനിരയായതായി മനസ്സിലായത്. പിന്നാലെ യുവതി പൊലീസില്‍ പരാതിപ്പെടുകയായിരുന്നു.

യുവതിയുടെ പരാതിയെ തുടര്‍ന്ന് സൈബര്‍ ക്രൈം വിഭാഗം കേസെടുത്ത് അന്വേഷണം ആരംഭിച്ചു. യുട്യൂബ് ചാനലുകള്‍ ലൈക്ക് ചെയ്യുകയും സബ്സ്‌ക്രൈബ് ചെയ്യുകയും വഴി വരുമാനമുണ്ടാക്കാമെന്ന് പറയുകയും ഒരു ലിങ്ക് അയച്ചു കൊടുക്കുകയുമാണ് തട്ടിപ്പുകാരുടെ രീതി. ഇതുവഴി വിവിധ ടാസ്‌കുകളിലൂടെ പണം ലഭിക്കുെമന്ന് ബോധ്യപ്പെടുത്തി പണം നിക്ഷേപിക്കാന്‍ പ്രേരിപ്പിക്കുന്നു.

പാര്‍ട്ട് ടൈം ജോലി, ഷെയര്‍ ട്രേഡിങ്, ബിസിനസ് തുടങ്ങിയവയുമായി ബന്ധപ്പെട്ട ഓണ്‍ലൈന്‍ തട്ടിപ്പുകളില്‍ കുടുങ്ങുന്നവരില്‍ ഡോക്ടര്‍മാര്‍, എന്‍ജിനിയര്‍മാര്‍, ഐ ടി. പ്രൊഫഷണലുകള്‍, കച്ചവടക്കാര്‍ തുടങ്ങി വിദ്യാര്‍ത്ഥികളും ഉള്‍പ്പെടുന്നുണ്ടെന്നാണ് പൊലീസ് പറയുന്നത്.

വ്യാജ പ്രചാരണത്തിനെതിരെ പൊലീസ്

തൃശൂര്‍: വാട്‌സാപ്പില്‍ പ്രചരിക്കുന്ന വോയ്‌സ് മെസേജില്‍ വിശദീകരണവുമായി പൊലീസ്. പണം കൈമാറിയതിന്റെ സ്‌ക്രീന്‍ ഷോട്ട് അയച്ചു നല്‍കിയാല്‍ ബാങ്ക് എക്കൌണ്ട് ഹാക്ക് ആകുമോ ? ഏതെങ്കിലും യു പി ഐ പേമെന്റ് സിസ്റ്റം/ഡിജിറ്റല്‍ വാലറ്റ് വഴി ഒരാളില്‍ നിന്നും മറ്റൊരാളിലേക്ക് പണം കൈമാറിയതിന്റെ തെളിവിനുവേണ്ടി സ്‌ക്രീന്‍ഷോട്ട് ഷെയര്‍ ചെയ്താല്‍ നിങ്ങളുടെ അക്കൗണ്ട് ഹാക്ക് ചെയ്യാന്‍ സാധിക്കുകയില്ല.

ഏതെങ്കിലും ലിങ്കില്‍ ക്ലിക്ക് ചെയ്ത് പ്രത്യേക പ്രോഗ്രാം നിങ്ങളുടെ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യപ്പെടുകയോ, ഒ ടി പി തട്ടിയെടുക്കുകയോ ചെയ്യാതെ നിങ്ങളുടെ ബാങ്ക് എക്കൌണ്ടില്‍ നിന്നും പണം നഷ്ടപ്പെടുകയില്ല. തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ചു സംഭവിച്ചു എന്ന പേരില്‍ പ്രചരിക്കുന്ന ശബ്ദസന്ദേശം തെറ്റ്.

ശബ്ദസന്ദേശം അയച്ചയാളേയും, കുറ്റവാളിയെന്ന് ആരോപിക്കുന്ന വ്യക്തിയേയും മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തി കാര്യങ്ങള്‍ പരിശോധിച്ചിട്ടുള്ളതാണ്. സോഷ്യല്‍ മീഡിയ വഴി ലഭിക്കുന്ന വിവരങ്ങള്‍ നിങ്ങള്‍ വിശ്വസിക്കുന്നതിനും മറ്റൊരാള്‍ക്ക് പങ്കിടുന്നതിനും മുമ്പ് നല്ലതുപോലെ ചിന്തിക്കുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+