പട്ടാപ്പകല്‍ ആശുപത്രിയില്‍ കയറി നേഴ്‌സിനെ പീഡിപ്പിച്ച പ്രതി പിടിയില്‍

  • Posted By:
Subscribe to Oneindia Malayalam

മലപ്പുറം: പട്ടാപകല്‍ പ്രൈമറി ഹെല്‍ത്ത് സെന്ററില്‍ കയറി നേഴ്‌സിനെ പീഡിപ്പിച്ച കേസിലെ പ്രതിയെ തിരൂര്‍ പോലീസ് അറസ്റ്റ് ചെയ്തു.കൂട്ടായി പ്രൈമറി ഹെല്‍ത്ത് സെന്ററിനു സമീപം താമസിക്കുന്ന ഐതുവിന്റെ പുരക്കല്‍ മന്‍സൂര്‍ (23) ആണ് അറസ്റ്റിലായത്.

ബൗളിംഗിലെ നമ്പർ വൺ മാച്ച് ഫിനിഷർമാർ.. ഭുവനേശ്വർ കുമാറും ജസ്പ്രീത് ഭുമ്രയും.. ഇന്ത്യയുടെ 'ബി' കമ്പനി!

ക്കഴിഞ്ഞ 14ന് രാവിലെ ഒമ്പത് മണിയോടെയാണു സംഭവം. ഹെല്‍ത്ത് സെന്ററിലേക്ക് അതിക്രമിച്ചു കയറിയ മന്‍സൂര്‍ നേഴ്‌സിനെ കയറി പിടിച്ച് പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. നേഴ്‌സിന്റെ പരാതിയില്‍ അന്വേഷണം നടക്കവെ പ്രതി ഒളിവില്‍ പോയി.

prathimansoor

മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി പരിഗണിച്ചില്ല. തുടര്‍ന്ന് വാക്കാട് അങ്ങാടിയില്‍ വച്ച് തിരൂര്‍ എസ്.ഐ. സുമേഷ് സുധാകര്‍ ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ മന്‍സൂറിനെ റിമാന്റ് ചെയ്തു.

കൊല്ലത്തെ ഞെട്ടിച്ച് വീണ്ടും ആത്മഹത്യ! ഒരേ സ്‌കൂളിലെ അദ്ധ്യാപികയും വിദ്യാര്‍ത്ഥിനിയും തൂങ്ങിമരിച്ചു

English summary
Youth arrested for molesting nurse

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്