രാത്രിയില്‍ കാമുകിയുടെ വിട്ടിലെത്തി; തടയാനെത്തിയ പോലീസിനെ അലുമിനിയം കലത്തിലിട്ടു, രാത്രി നടന്നത്...!

  • By: Akshay
Subscribe to Oneindia Malayalam

ആലപ്പുഴ: കാമുകനും സംഘവും പോലീസ് ഉദ്യോഗസ്ഥനം ആക്രമിച്ചെന്ന് പരാതി. കാമുകനും സംഘവും പോലീസ് ഉദ്യോഗസ്ഥനെ അലുമിനിയം കലത്തിലാക്കി. കാമുകിയ വെിളിച്ചിറക്കി കൊണ്ടുപോകാന്‍ കാമുകനും സംഘവും വീട്ടിലെത്തിയപ്പോഴായിരുന്നു സംഭവം.

കോളേജ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയെ വിളിച്ചിറക്കി കൊണ്ടുപോകാന്‍ കാമുകനും സംഘവും എത്തിയപ്പോള്‍ പെണ്‍കുട്ടിയുടെ സഹോദരന്‍ സുഹൃത്തായ പോലീസ് ഉദ്യോഗസ്ഥനെ വിളിച്ചു വരുത്തുകയായിരുന്നു. എആര്‍ ക്യാമ്പിലെ ഉദ്യോഗസ്ഥനായ ഇദ്ദോഹം സ്ഥലത്തെത്തി യുവാക്കളുമായി സംസാരിക്കാന്‍ ശഅരമിക്കവെയായിരുന്നു ആക്രമണമെന്ന് രാഷ്ട്രദീപിക റിപ്പോര്‍ട്ട് ചെയ്യുന്നു. ആലപ്പുഴയിലാണ് സംഭവം നടന്നത്.

 ആശുപത്രിയില്‍

ആശുപത്രിയില്‍

തലയ്ക്കും കാലിലും പരിക്കേറ്റ പോലീസ് ഉദ്യോഗസ്ഥന്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി. അക്രമത്തില്‍ സൗത്ത് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

 രണ്ട് പേരും പ്രണയത്തില്‍

രണ്ട് പേരും പ്രണയത്തില്‍

നഗരത്തിലെ കോളേജില്‍ പഠിക്കുന്ന പെണ്‍കുട്ടിയുമായി യുവാവ് പ്രണയത്തിലായിരുന്നു. ഇത് വീട്ടുകാരറിഞ്ഞതോടെ നടക്കില്ലെന്ന് മനസ്സിലാക്കിയ രണ്ട് പേരും ഒന്നിച്ച് ജീവിക്കാന്‍ തീരുമാനമെടുക്കുകയായിരുന്നു.

 ഒളിച്ചോടാനായിരുന്നു തീരുമാനം

ഒളിച്ചോടാനായിരുന്നു തീരുമാനം

ആദ്യം ഒളിച്ചോടാനായിരുന്നു രണ്ട് പേരുടെയും തീരുമാനം. എന്നാല്‍ വിളിച്ചിറക്കി കൊണ്ട് പോകുകയാണ് ഹീറോയിസമെന്ന് യുവാവ് പറഞ്ഞപ്പോള്‍ പെണ്‍കുട്ടി സമ്മതിക്കുകയായിരുന്നു.

 കാമുകന്റെ ഉത്തരവ്

കാമുകന്റെ ഉത്തരവ്

രാത്രിയില്‍ വിളിച്ചിറക്കി കൊണ്ടുപോകാന്‍ വരുമെന്നും ആശ്യമുള്ളത് എടുത്ത് റെഡി ആയി നല്‍ക്കാനായിരുന്നു കാമുകന്റെ ഉത്തരവ്.

 പോലീസ്

പോലീസ്

ഫിനാന്‍സ് കമ്പനിയില്‍ ജോലി ചെയ്യുന്ന കാമുകന്‍ തടിനിടുക്കുള്ള കൂട്ടുകാരെയും കൂട്ടി ആയിരുന്നു പെണ്‍കുട്ടിയുടെ വീട്ടിലെത്തിയത്. പ്രശ്‌നമാണെന്ന് മനസിലാക്കിയ സഹോദന്‍ പോലീസിനെ വിളിക്കുകയായിരുന്നു.

 കാമുകനും സംഘവും ഓടി

കാമുകനും സംഘവും ഓടി

പോലീസുകാരന്‍ അടിയേറ്റ് വീണതോടെ പെണ്‍കുട്ടിയെ വിളിച്ചിറക്കാന്‍ വന്ന കാമുകനും സംഘവും സ്ഥലം വിടുകയായിരുന്നു.

English summary
Youth attacked police at Alappuzha
Please Wait while comments are loading...